അമ്മ ആഗ്രഹിച്ചത് പോലെ എല്ലാം ചെയ്യുന്നു! നിലപാട് മാറ്റി ദിയ! അശ്വിന്റെ വീട്ടുകാരുടെ കാര്യത്തിലോ?
ഓമിയുടെ വരവോടെ കെകെ ഫാമിലിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം ഇവര്‍ വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. ഏറ്റവും സന്തോഷമായിരിക്കേണ്ട സമയത്തായിരുന്നു അപ്രതീക്ഷിത തിരിച്ചടി ദിയ നേരിട്ടത്. അഹാനയും ഇഷാനിയും സിന്ധു കൃഷ്ണയുമായിരുന്നു അന്ന് കൂടെ നിന്നത്. അവരില്‍ ഒതുങ്ങില്ലെന്ന് വന്നപ്പോഴാണ് തന്നെ അറിയിച്ചതെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ സംഭവങ്ങളില്‍ ആദ്യം തളര്‍ന്നെങ്കിലും പിന്നീട് ദിയയും അശ്വിനും കൃത്യമായി പ്രതികരിച്ചിരുന്നു.
കൂടപ്പിറപ്പുകളെപ്പോലെയാണ് അവരെ കണ്ടത്. ഇവിടെ നടന്ന പരിപാടിക്കെല്ലാം അവരെയും വിളിക്കാറുണ്ടായിരുന്നു. അവരില്‍ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചതേയില്ലെന്നായിരുന്നു ദിയ പറഞ്ഞത്. പുതിയ വ്‌ളോഗിലൂടെയായി ഓമിയെക്കുറിച്ചും, ഓസിയെക്കുറിച്ചും വാചാലയായിരുന്നു സിന്ധു കൃഷ്ണ. എന്നും വീഡിയോ എടുക്കണമെന്നൊക്കെ വിചാരിക്കാറുണ്ട്. ഹന്‍സുവിനൊപ്പമായി ഷൂട്ടിനൊക്കെ പോയി നല്ല തിരക്കിലായിരുന്നു. ഇന്ന് ഓമിയും ഓസിയും വരുന്നുണ്ട്. ഓമിക്ക് ഞാനാണ് ഇവിടെ വന്നാല്‍ ഫുഡൊക്കെ കൊടുക്കുന്നത്.

അവന്‍ നന്നായിട്ട് ചോറൊക്കെ കഴിക്കും. ചുരയ്ക്ക വെച്ച് കറി ഉണ്ടാക്കണമെന്ന് കുറേക്കാലമായി ഞാന്‍ വിചാരിക്കുന്നു. ഹിന്ദിയില്‍ ലോക്കി എന്നാണ് പറയുന്നത്. കരീന കപൂറിന്റെ ഇന്റര്‍വ്യൂല്‍ ഈയൊരു വെജിറ്റബിളിനെക്കുറിച്ചും, ഇതിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പറയുന്നത് കണ്ടിരുന്നു. അതിന് താഴെയായി ആരോ അത് വെച്ച് കറിയുണ്ടാക്കുന്ന വീഡിയോ ഇട്ടിരുന്നു. അന്ന് മുതല്‍ ഞാന്‍ പ്ലാന്‍ ചെയ്തതാണ്. ആ കറി ആക്കണമെന്ന് കരുതി ഞാനത് വാങ്ങും, ഈ കറിയാണ് പ്ലാന്‍ എന്ന് ഞാന്‍ പറയാനും വിട്ടുപോവും.
ഫൈനലി ഇന്ന് ഞാന്‍ അത് പറഞ്ഞ് കൊടുത്തു. പരിപ്പും വെച്ചായിരുന്നു കറിയുണ്ടാക്കിയത്. നല്ല ടേസ്റ്റിയാണ്. ഓമിക്ക് കൊടുത്തപ്പോള്‍ അവനും നന്നായി അത് കഴിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. പ്രോണ്‍സ് കൊടുക്കാമെന്നായിരുന്നു കരുതിയത്. അത് കൊടുക്കുമ്പോള്‍ എരിവ് വരും. അപ്പോള്‍ വെള്ളം ചോദിക്കും. പിന്നെ അവന്‍ കളി മൂഡിലേക്ക് വരും. കഴിക്കുന്നത് നിര്‍ത്തും. ഈ കറിയില്‍ അധികം എരിവൊന്നും ചേര്‍ത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ നന്നായി കഴിച്ചു. ഇങ്ങനെ ഞാന്‍ ഓരോ കറി പരിചയപ്പെടുത്തും. അത് പിന്നെ ഇവിടെ സ്ഥിരമായി മാറും.
ഇടയ്ക്ക് അത് കണ്ടില്ലെങ്കില്‍ എല്ലാവരും ചോദിച്ച് തുടങ്ങും എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഓമി ഫുഡ് കഴിക്കാന്‍ തുടങ്ങിയിട്ട് വേണം പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍. പഴയത് പോലെയല്ലല്ലോ, ഇപ്പോളത്തെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. കുറേ വീഡിയോകളൊക്കെ സേവ് ചെയ്തിട്ടുണ്ട്. സമയം കിട്ടുന്നതിന് അനുസരിച്ച് അത് കൊടുത്ത് നോക്കാനാണ് ആഗ്രഹം. ഇനി ഞാന്‍ കൊടുക്കുന്നത് ഓസിക്ക് ഇഷ്ടമാവുമോയെന്ന് അറിയില്ല. ഓമിയുടെ കാര്യത്തില്‍ പൊസസീവാണ് ഓസി. എല്ലാം അവള്‍ തന്നെ ചെയ്യണമെന്നുണ്ട്.
നേരത്തെ ഞാനും ഇങ്ങനെയായിരുന്നു. എന്റെ മക്കള്‍ക്ക് എല്ലാം ഞാന്‍ തന്നെ ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സിന്ധു കൃഷ്ണ മുന്‍പ് പറഞ്ഞിരുന്നു.ഞാന്‍ ഫ്രീയല്ലെങ്കില്‍ മാത്രം മറ്റൊരാള്‍ ഓമിയെ നോക്കിയാല്‍ മതി. അശ്വിനാണെങ്കില്‍ പോലും അങ്ങനെയേ ചെയ്യാവൂ. അവന്റെ കാര്യങ്ങളും എന്‍ജോയ് ചെയ്താണ് ചെയ്യുന്നത്. ഉറക്കമൊക്കെ ഇപ്പോള്‍ കണക്കാണ്, എന്നാലും അവന് ചുറ്റുമാണ് ഞങ്ങളുടെ ലോകം. അമ്മയായതോടെ ജീവിതം നന്നായി മാറിയെന്നും ദിയ പറഞ്ഞിരുന്നു.


Click it and Unblock the Notifications

