twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതാണ് പൃഥ്വിരാജിന്‍റെ ബ്രില്യന്‍സ്! സ്റ്റീഫന്‍ നെടുമ്പള്ളി അങ്ങനെ വന്നതിന് പിന്നിലൊരു കാരണമുണ്ട്!

    |

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ലൂസിഫറിനെ. അഭിനേതാവായി മാത്രമല്ല സംവിധായകനായെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ താനൊരു നിര്‍മ്മാതാവായി മാത്രമല്ല സംവിധായകനായും എത്തുമെന്നും പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. താരപുത്രന്‍റെ അഹങ്കാരമായാണ് പലരും അതിനെ വിലയിരുത്തിയത്. എന്നാലിപ്പോള്‍ അക്കാര്യം അതേ പോലെ സംഭവിച്ചിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ തന്നെയാണ് ലൂസിഫറില്‍ അവതരിച്ചത്. മുണ്ടുടുത്ത്, തോള്‍ ചരിച്ച്, മീശ പിരിച്ചെത്തിയ അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയും ഗംഭീര സ്വീകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വളരെ മുന്‍പ് തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തെ വെച്ച് സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുകയും ചെയ്തിരിക്കുകയാണ് ഈ താരപുത്രന്‍.

    എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്. സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവിടുമ്പോഴും താന്‍ അഭിനയിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ വിവരം നല്‍കിയിരുന്നില്ല. റിലീസിന് തൊട്ടുപിന്നാലെയായാണ് ആ വിവരം അദ്ദേഹം പുറത്തുവിട്ടത്. സംവിധായകന്‍റെ ആത്മവിശ്വാസമാണ് ഇതിലൂടെ പ്രകടമായതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. റിലീസിന് ശേഷവും ലൂസിഫറുമായി ബന്ധപ്പെട്ട വിശേ്ഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ലൂസിഫറിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്. ഈ സീന്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകര്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഡിലീറ്റഡ് സീനിലെ തെറ്റുകള്‍

    ഡിലീറ്റഡ് സീനിലെ തെറ്റുകള്‍

    മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസ അറിയിച്ചതിന് പിന്നാലെയായാണ് പൃഥ്വിരാജ് ലൂസിഫറില്‍ നിന്നും ഒഴിവാക്കിയ രംഗവുമായെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിഡിയോ തരംഗമായി മാറിയത്. തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയും ആര്‍പ്പുവിളിയും ആരാധകരുടെ ആവേശവും വര്‍ധിക്കുന്ന തരത്തിലുള്ള സീനായിരുന്നു ഇത്. സിനിമയില്‍ നിന്നും ഈ രംഗം ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു. വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് ഡിലീറ്റഡ് വീഡിയോയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ചിലരെത്തിയത്. എന്നാല്‍ അത് തെറ്റായിരുന്നില്ലെന്നും അതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും പറഞ്ഞ് ആരാധകരെത്തിയിട്ടുണ്ട്.

    മറ്റൊരു സൂചനയാണ്

    മറ്റൊരു സൂചനയാണ്

    സ്റ്റീഫന്‍ നെടുമ്പള്ളി ആരാണെന്ന കാര്യത്തിന് കൃത്യമായ വ്യക്തത വരുത്താതെയായിരുന്നു പൃഥ്വിരാജ് മോഹന്‍ലാലിനെ അവതരിപ്പിച്ചത്. വെളുത്ത മുണ്ടും ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസുമൊക്കെയായാണ് അദ്ദേഹമെത്തിയത്. കൊലകൊല്ലിയായുള്ള വരവിനൊപ്പം മാസ് ഡയലോഗുമുണ്ടായിരുന്നു. തോള്‍ ചെരിച്ചുള്ള നടപ്പായിരുന്നു മറ്റൊരു ഹൈലൈറ്റ്. ബുള്ളറ്റുമായി വരുന്ന സ്റ്റീഫന്‍ റോംഗ് സൈഡിലൂടെയാണ് വരുന്നതെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. വലതുവശം ചേര്‍ന്നാണ് സ്റ്റീഫന്‍ വണ്ടിയോടിക്കുന്നത്. സംവിധായകനായ പൃഥ്വിരാജിന്‍രെ പിഴവാണ് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അങ്ങനെ ചെയ്തത് സ്റ്റീഫന്‍ കുറേക്കാലം വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

    മയില്‍വാഹനും സ്റ്റീഫന്‍ നെടുമ്പള്ളിയും

    മയില്‍വാഹനും സ്റ്റീഫന്‍ നെടുമ്പള്ളിയും

    മയില്‍വാഹനവും സ്റ്റീഫന്‍ നെടുമ്പള്ളിയും മുഖാമുഖം വരികയും അതിനിടയില്‍ സ്റ്റീഫന്റെ മാസ്സ് ഡയലോഗുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് പിഴയെങ്കിലും എന്ന് ചോദിച്ചോള്‍ പോക സാര്‍ എന്നായിരുന്നു മയില്‍വാഹനം പറഞ്ഞത്. ഇവര്‍ ഇരുവരും കൊമ്പുകോര്‍ക്കുന്ന രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അത് നന്നായെന്നും ഇനി അതിന്റെ പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ വന്നേനേയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

    മരണമാസ്സാണ്

    മരണമാസ്സാണ്

    മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തിയ ലൂസിഫറിനെക്കുറിച്ച് പ്രേക്ഷകര്‍ പറഞ്ഞത് ഇതായിരുന്നു. അതേ പറഞ്ഞതിനും അപ്പുറത്ത് മരണമാസ്സായാണ് മോഹന്‍ലാല്‍ എത്തിയത്. റിലീസിന് മുന്‍പ് സിനിമയെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷ നല്‍കരുതെന്ന കാര്യത്തില്‍ പൃത്വിരാജിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ സമീപിച്ചത്. അത് പൃഥ്വിരാജെന്ന സംവിധായകന്റെ മികവ് കൂടിയായിരുന്നു.

    പൃഥ്വിരാജിന്റെ മിടുക്ക്

    പൃഥ്വിരാജിന്റെ മിടുക്ക്

    സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് മിടുക്കനാണെന്ന് തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നവാഗത സംവിധായകന്റെ യാതൊരുവിധ പരിഭ്രമവുമില്ലാതെയാണ് അദ്ദേഹമെത്തിയത്. 2000 ലധികം ആര്‍ടിസ്റ്റുകളെ അണിയിച്ചൊരുക്കിയുള്ള രംഗം ചിത്രീകരിക്കുമ്പോഴും പൃഥ്വി കൂളായിരുന്നു. എങ്ങനെ ഇത് സാധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തോട് സഹപ്രവര്‍ത്തകര്‍ ചോദിച്ചത്. അങ്ങനെയൊന്നുമില്ല, കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

     200 കോടിയും പിന്നിട്ടുള്ള കുതിപ്പ്

    200 കോടിയും പിന്നിട്ടുള്ള കുതിപ്പ്

    ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ 2 കുതിക്കുന്നത്. ആദ്യ 150 കോടി, 200 കോടി പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മലയാള പതിപ്പ് വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്നതിനിടയിലായിരുന്നു തമിഴ് പതിപ്പെത്തിയത്. ഒരേ സമയം മലയാളം -തമിഴ് പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയും ലൂസിഫറിനുണ്ടായിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റേയും കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായി കുതിക്കുകയാണ് ലൂസിഫര്‍.

    English summary
    Social Media discussions about Lucifer deleted scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X