Don't Miss!
- Finance
നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ
- News
Akshaya AK 585 Result: നിങ്ങളാണോ 70 ലക്ഷത്തിന്റെ ആ ഭാഗ്യവാന്, അക്ഷയ ലോട്ടറി ഫലം പുറത്ത്
- Sports
2000ലെ ജൂനിയര്‍ ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
കുഞ്ഞനിയത്തിക്ക് പേരിട്ടത് മീനാക്ഷിയോ? കാവ്യ മാധവന് അതീവ സുന്ദരിയായെന്നും ആരാധകര്‍! കാണൂ!
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് കാവ്യ മാധവനും ദിലീപും. ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ആദ്യ വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമാണ് ഇരുവരും രണ്ടാമത് വിവാഹം ചെയ്തത്. വിവാഹ ശേഷം സിനിമയുമായി മുന്നോട്ട് പോവാന്‍ താല്പര്യമില്ലെന്നും കുടുംബ കാര്യങ്ങള്‍ നോക്കി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു കാവ്യ പറഞ്ഞതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് ദിലീപിനൊപ്പം അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തതൊഴിച്ചാല്‍ മറ്റൊരു വേദിയിലും താരത്തെ കണ്ടിരുന്നില്ല. മകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ദിലീപ്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിപ്പിച്ചതിന് പിന്നിലും മീനൂട്ടിയായിരുന്നു.
ക്രിസ്റ്റഫറാവാന്‍ ശരവണന് ചില്ലറ കഷ്ടപ്പാടല്ല സഹിച്ചത്! ആ രാക്ഷസന് ഉണ്ടായത് ഇങ്ങനെ! വീഡിയോ കാണാം!
മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരപുത്രി. ദിലീപിന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോയെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്. ഗിറ്റാറിലൂടെയും ഡാന്‍സിലൂടെയും ഡബ്സ്മാഷിലൂടെയുമൊക്കെയായി താരപുത്രി ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു താരപുത്രിയുടെ കലാപ്രകടനം വൈറലായി മാറിയത്. മീനാക്ഷിക്ക് പിന്നാലെ പത്മസരോവരത്തിലേക്കെത്തിയ കുഞ്ഞതിഥിയെക്കുറിച്ചുള്ള വിശേഷങ്ങളറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങളെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. അതിന് പിന്നാലെയായാണ് ആരാധകര്‍ കൂടുതല്‍ സംശയങ്ങളുമായെത്തിയത്.
ഭാവനയുടെ ആശംസ പൊളിച്ചു! നവ്യ നായരുടെ നൃത്തത്തെക്കുറിച്ച് താരം പറഞ്ഞത്? വീഡിയോ വൈറല്‍! കാണൂ!

കാവ്യയും ദിലീപും
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന് ആദ്യമായി നായികയായി അഭിനയിച്ചപ്പോള്‍ നായകനായത് ദിലീപായിരുന്നു. ആദ്യ ചിത്രത്തിലെ നായകന് തന്നെ പിന്നീട് ജീവിതത്തിലെയും നായകനായി മാറുകയായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ഇരുവരും വിവാഹിതരായത്. മീനാക്ഷിയായിരുന്നു ഇവരെ ഒരുമിപ്പിക്കാനായി മുന്നിട്ടിറങ്ങിയത്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ചില അപ്രതീക്ഷിത പ്രതിസന്ധികള്‍ ഇവരെത്തേടിയെത്തിയിരുന്നുവെങ്കിലും ഉറച്ച തീരുമാനവുമായി മുന്നേറുകയായിരുന്നു ഇവര്‍. ശക്തമായ പിന്തുണയാണ് ആരാധകരും നല്‍കിയത്. ദിലീപും കാവ്യയും ഒരുമിച്ചെത്തിയാല്‍ ആ ചടങ്ങ് തന്നെ ഇവരിലേക്ക് ചുരുങ്ങാറുമുണ്ട്.

പുതിയ ചിത്രം
മീനാക്ഷിക്ക് കൂട്ടായി ഒരാളെത്തിയെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നുവെങ്കിലും കുഞ്ഞിന്റെയോ അമ്മയുടെയോ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പ്രസവ ശേഷമുള്ള കാവ്യ മാധവന്റെ ഫോട്ടോ പുറത്തുവന്നത് ഇപ്പോഴാണ്. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവന്റെ മേക്കപ്പ് ആര്ടിസ്റ്റായിരുന്നു ചിത്രം പുറത്തുവിട്ടത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍
ചടങ്ങിനിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ക്കായും കുഞ്ഞിന്റെ ഫോട്ടോ കാണാനായുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ കുടുംബത്തിന് താരം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ആരാധകരുടെ ഈ ആഗ്രഹം എന്ന് സഫലമാവുമെന്നുള്ളത് ഉത്തരംകിട്ടാ സമസ്യയായി തുടരുകയാണ്.

പേര് വെളിപ്പെടുത്തിക്കൂടേ?
ഫോട്ടോയില്ലെങ്കില്‍ കുഞ്ഞിന്റെ പേരെങ്കിലും വെളിപ്പെടുത്തിക്കൂടെയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്. സിനിമയിലെയും ജീവിതത്തിലെയും കാര്യങ്ങള്‍ക്കായി ജ്യോതിഷവും പരിഗണിക്കാറുണ്ട് ദിലീപ്. മകളുടെ പേരിന്റെ കാര്യത്തിലും ഇത് പിന്തുടര്ന്നിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നുണ്ട്. ആരാധകരുടെ പിന്തുണയെക്കുറിച്ച് വാചാലനാവുന്ന താരമാണ് ദിലീപ്. അതിനാല്‍ത്തന്നെ ഇക്കാര്യം ഉടന്‍ പുറത്തുവിടുമെന്നും അവര്‍ പറയുന്നു.

കാവ്യ മാധവന് സുന്ദരിയായി
പ്രസവ ശേഷം കാവ്യ മാധവന് ഒന്നൂടെ സുന്ദരിയായെന്നാണ് ആരാധകര്‍ പറയുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി നില്ക്കുന്ന താരപത്നിയുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ കാവ്യയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മുന്‍നിര താരങ്ങള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഗാനരചന, ആലാപനം, നൃത്തം തുടങ്ങിയ മേഖലകളിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു.

മീനാക്ഷിയുടെ സെലക്ഷന്?
കാവ്യ മാധവനെ മീനൂട്ടിക്ക് നേരത്തെ അറിയാമെന്നും ഇരുവരും തമ്മില്‍ സൗഹൃദമുണ്ടെന്നും രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞത്. പേരിടല്‍ ചടങ്ങിനായി മീനൂട്ടിയെത്തിയില്ലേയന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കുഞ്ഞനിയത്തിക്കായി താരപുത്രി പേര് തിരയുകയാണെന്നും അച്ഛന്റേയും അമ്മയുടേയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്തുള്ള പേരാണെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
-
ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തുടങ്ങിയ ബന്ധം; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത
-
എവിടെ ആയിരുന്നു ഈ സുന്ദരി; ഹണി റോസ് ഇനി ഞങ്ങളുടെ സ്വന്തമെന്ന് തെലുങ്ക് ആരാധകർ; വൻ സ്വീകാര്യത
-
ഇന്നെനിക്ക് അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്; ഇനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രശ്മി സോമന്