ഇൻസ്റ്റ​ഗ്രാം സൂപ്പർ താരം അമല ഷാജി ബി​ഗ് ബോസ് സീസൺ ഫൈവിൽ?, അമ്പത് ശതമാനം ഉറപ്പായ മത്സരാർഥികൾ ഇവരാണ്!

ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും

ബി​ഗ് ബോസ് സീസൺ ഫോറിന്റെ വൻ വിജയത്തിന് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോവുകയാണ്. മാർച്ച് 26ന് ​ഗ്രാന്റ് ലോ‍ഞ്ച് ഉണ്ടാകുമെന്നാണ് അറിയിപ്പ് വന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും.

ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും. ആരൊക്കെയാകും ഇത്തവണ മത്സരാർത്ഥികളായി എത്തുക എന്ന ചർച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ നിറയെ. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് തീ പാറും എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസിന്റെ ടാ​ഗ് ലൈൻ.

Amala Shaji, Amala Shaji bigg boss, Amala Shaji anu joseph, omar lulu, Bigg Boss Malayalam Season 5 ബി​ഗ് ബോസ് മലയാളം സീസൺ 5, ബി​ഗ് ബോസ് മലയാളം, അമല ഷാജി, അനു ജോസഫ്, അമൃത സുരേഷ്

ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ. ഇപ്പോഴിത അമ്പത് ശതമാനം കൺഫേമ്ഡായ ബി​ഗ് ബോസ് മത്സരാർഥികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബറും ബി​ഗ് ബോസ് റിവ്യൂവറുമായ രേവതി.

ഇൻസ്റ്റ​ഗ്രാം റീൽസ് താരം അമല ഷാജി അടക്കമുള്ളവർ ഇത്തവണത്തെ പ്രഡിക്ഷൻ‌ ലിസ്റ്റിലുണ്ടെന്നും അമല വന്നാൽ സീസൺ ഫൈവിന് തമിഴ്നാട്ടിൽ നിന്ന് കൂടി ആരാധകരെ ലഭിക്കുമായിരുന്നുവെന്നാണ് രേവതി പങ്കുവെച്ച ‌പുതിയ വീഡിയോയിൽ‌ പറയുന്നത്.

ബി​ഗ് ബോസ് റിലേറ്റഡായ വിവാദങ്ങളിലൂടെയും സിനിമാ റിവ്യു റിലേറ്റഡ് വിവാദങ്ങൾകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അഖിൽ മാരാർ സീസൺ ഫൈവിലേക്ക് അമ്പത് ശതമാനം ഉറപ്പായ മത്സരാർഥിയാണ്. പല തരത്തിലുള്ള ഓഡീഷനുണ്ടാകും അവയിൽ ഓരോന്ന് പിന്നിടുമ്പോൾ‌ ചിലർ‌ ഹൗസിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച് പിന്മാറും.

അത്തരത്തിൽ സീരിയൽ താരം ജിഷിൻ മോഹൻ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. അതുപോലെ തന്നെ അമ്പത് ശതമാനം കൺഫേർമ്ഡായ മറ്റൊരു മത്സരാർഥിയാണ് ഇൻസ്റ്റ​ഗ്രാം ​താരം വൈബർ ​ഗുഡ് ദേവു. ഇവരും സീസൺ ഫൈവിലുണ്ടാകാനുള്ള സാധ്യത അമ്പത് ശതമാനമാണെന്നാണ് രേവതി പറയുന്നത്.

Amala Shaji, Amala Shaji bigg boss, Amala Shaji anu joseph, omar lulu, Bigg Boss Malayalam Season 5 ബി​ഗ് ബോസ് മലയാളം സീസൺ 5, ബി​ഗ് ബോസ് മലയാളം, അമല ഷാജി, അനു ജോസഫ്, അമൃത സുരേഷ്

നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന ഷൈജു എ.ആർ, മുൻഷിയിലൂടെ പ്രശസ്തനായ രഞ്ജിത്ത് മുൻഷി, കണ്ടന്റ് ക്രിയേറ്റർ ജുനൈസ് എന്നിവരുടെ പേരുകളാണ് അമ്പത് ശതമാനം ഉറപ്പിക്കാവുന്ന മത്സരരാർഥികളായി രേവതി പിന്നീട് പറഞ്ഞത്. മോഡൽ അനീഷ നായരാണ് രേവതി അമ്പത് ശതമാനം ഉറപ്പിക്കാവുന്ന മത്സരാർഥിയായ പറഞ്ഞ മറ്റൊരു പേര്.

അതുപോലെ തന്നെ പ്രഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന ഡാൻസിങ് സ്റ്റാർസിൽ നിന്നും പുറത്തായ മത്സരാർഥി അമൃത സുരേഷും സീസൺ ഫൈവിൽ മത്സരാർഥിയായേക്കുമെന്നും രേവതി പറഞ്ഞു. പിന്നീട് പ്രഡിക്ഷൻ ലിസ്റ്റിൽ‌ നിരന്തരമായി കേൾക്കുന്ന ചില പേരുകളും രേവതി വെളിപ്പെടുത്തി. ഇവരുടെ കാര്യം ഉറപ്പിക്കാനാവില്ലെന്നും പ്രഡിക്ഷൻ ലിസ്റ്റിൽ ഇട്ടുവെയ്ക്കാമെന്നുമാണ് രേവതി പറയുന്നത്.

വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നടി അഞ്ചന, തട്ടീം മുട്ടീം താരം മനീഷ കെ.എസ്, കുടുംബവിളക്കിലെ വേദിക ശരണ്യ എന്നിവരും ആലീസ് ക്രിസ്റ്റി, ഹനാൻ, അമല ഷാജി, ​ഗായത്രി സുരേഷ്, അനു ജോസഫ്, നടൻ ജീവൻ എന്നിവരുടെ പേരുകളും നിരന്തരമായി പ്രഡിക്ഷൻ ലിസ്റ്റിൽ കേൾക്കുന്നതായും രേവതി പറഞ്ഞു. അമല ഷാജി മത്സരാർഥിയായി വന്നാൽ അത് സീസണിനെ കൂടുതൽ കളറാക്കാൻ സാധ്യതയുണ്ടെന്നും രേവതി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരയ്ക്കുകയെന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X