ആഷി സ്ട്രെയ്റ്റായ പുരുഷനാണ്; ഞാൻ പൂർണമായും സ്ത്രീയായി മാറുന്നതിനെക്കുറിച്ച് പഠിച്ച് വരുന്നു; ജാസിൽ
സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് മുഹമ്മദ് ജാസിൽ. തന്റെ പങ്കാളിക്കൊപ്പമുള്ള വീഡിയോകൾ ജാസി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആഷിയും ജാസിയും ഒരുമിച്ചുള്ള റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം കടുത്ത സൈബർ ആക്രമണങ്ങൾ ഇവർക്ക് നേരെ വരാറുണ്ട്. ജാസിയുടെ ജെൻഡറിനെ വരെ അധിക്ഷേപിച്ചാണ് കമന്റുകൾ വരാറ്. മോശം ഭാഷയിൽ വരുന്ന കമന്റുകൾക്കെതിരെ ജാസിൽ ചിലപ്പോൾ പ്രതികരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ആഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ജാസിൽ. മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റിനോടാണ് പ്രതികരണം.
ഞങ്ങൾ നാട്ടിൽ വെച്ചുള്ള പരിചയമാണ്. ആദ്യം ഞാനാണ് ദുബായിലേക്ക് വന്നത്. അത് കഴിഞ്ഞ് ആഷി വന്നു. ആഷി ആദ്യം സൂപ്പർമാർക്കറ്റിലായിരുന്നു. ഞാൻ റെസ്റ്റോറന്റ് ഫീൽഡിലും. ഇപ്പോൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്. പെർഫ്യൂം ഷോപ്പുണ്ടെന്നും ജാസിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും ജാസി സംസാരിച്ചു.

കമന്റുകൾ വായിക്കുന്നത് വളരെ കുറവാണ്. ചിലപ്പോൾ ഫ്രണ്ട്സ് ജാസീ ഇങ്ങനെയൊരു കമന്റ് വന്നിട്ടുണ്ട്, ഡിലീറ്റ് ചെയ്യൂ എന്ന് പറയും. അപ്പോഴായിരിക്കും കമന്റ് ബോക്സ് ഓൺ ചെയ്ത് നോക്കുന്നത്. ചിലതൊന്നും കാണാറില്ല. വിഷമം വരുന്ന കമന്റുകൾ വരാറുണ്ടെന്നും ജാസിൽ തുറന്ന് പറഞ്ഞു. ഓരോരുത്തർക്കും ഓരോ ഐഡന്റിറ്റി ഉണ്ടാവും. ഗേ കപ്പിൾസ് ആണെന്ന് പറയാൻ എനിക്ക് ആഗ്രഹമില്ല. ഉള്ളുകൊണ്ട് സ്ത്രീയാണ്. ആഷി പക്ക സ്ട്രെയ്റ്റ് ആയ പുരുഷനാണ്. ഞങ്ങൾ കണ്ടുമുട്ടി. എല്ലാം കൊണ്ടും അംഗീകരിക്കുന്ന ഒരാൾ വേണം. പകുതി വെച്ച് പോകാനുള്ള ജീവിതം അല്ലല്ലോ.
ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. എത്രത്തോളം പോകുന്നോ അത്രയും പോകണം. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങൾ ലിവിംഗ് ടുഗെദറിലാണ്. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ജാസി വ്യക്തമാക്കി. ആഷിയും ഞാനും തമ്മിൽ കപ്പിൾ റിലേഷൻഷിപ്പ് തന്നെയാണ്. കുറേ വർഷങ്ങളായി. ആദ്യം നല്ല സൗഹൃദമായിരുന്നു. പിന്നെ അടുത്തൊന്നും ജാസി പറയുന്നു. ഞങ്ങൾക്ക് ഏറ്റവും കൂടുതൽ മോശം കമന്റുകൾ വരുന്നത് ഞങ്ങളുടെ ജെൻഡറും ഐഡന്റിറ്റിയും ചോദിച്ചാണ്.

പൂർണമായും സ്ത്രീയായി മാറുന്നതിനെക്കുറിച്ച് പഠിച്ച് വരുന്നുണ്ട്. സുഹൃത്തുക്കളോട് ചോദിക്കാറുണ്ട്. ചിലർ കുഴപ്പമില്ലെന്ന് പറയും. ചിലർ വേണ്ടെന്നും. അത് കൊണ്ട് കൺഫ്യൂഷനിൽ നിൽക്കുകയാണ്. പൂർണമായ സ്ത്രീയായി മാറാനാണ് എനിക്കിഷ്ടം. ഇപ്പോൾ കുറച്ച് കുറച്ചായി ഹോർമോണൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടെന്നും ജാസി തുറന്ന് പറഞ്ഞു.
വീട്ടുകാർ തന്നെ കുറച്ച് അംഗീകരിച്ച് തുടങ്ങിയെന്നും ജാസിൽ പറയുന്നു. പൂർണമായും അംഗീകരിക്കുന്നില്ല. സമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരം വെച്ചാണ് കുടുംബത്തിലെ അംഗീകാരവും ലഭിക്കുക. സമൂഹത്തിൽ നിന്ന് ഇപ്പോൾ അംഗീകാരം ലഭിച്ച് തുടങ്ങി. പണ്ട് ജാസിക്ക എന്ന് വിളിച്ചവർ ഇന്ന് ജാസിത്ത എന്ന് വിളിക്കുന്നു. അതിൽ സന്തോഷമുണ്ടെന്നും ജാസിൽ പറയുന്നു.


Click it and Unblock the Notifications











