'ബി.ഉണ്ണികൃഷ്ണന്റെ എല്ലാ പടവും ഫ്ലോപ്പാണ്, ഞാൻ ക്രിസ്റ്റഫർ കാണുകയും ചെയ്യും റിവ്യു ഇടുകയും ചെയ്യും'; സന്തോഷ്
തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
'തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്ക് കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വെച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അത് സിനിമയുടെ കലക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്.'
'നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദമുണ്ടായിരുന്നു. തിയേറ്റര്‍ കോമ്പൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം' എന്നാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്. എല്ലാ തിയേറ്ററിലേക്കും അറിയിപ്പ് പോയിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയേറ്ററില്‍ കയറ്റില്ല.
ഇപ്പോഴിത വിഷയവുമായി ബന്ധപ്പെട്ട് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി പ്രതികരിച്ചിരിക്കുകയാണ് ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കി പ്രതികരിച്ചത്.

'കേരളത്തിലെ ഒട്ടനവധി തിയേറ്ററുകളില്ലേ... വനിത വിനീത മാത്രമല്ലല്ലോ. അതുകൊണ്ട് ഫിയോക്കിന്റെ വിലക്ക് എന്നെ ബാധിക്കില്ല. എനിക്ക് ഒരു പ്രശ്നവുമില്ല. ഇത് എനിക്കൊരു ബോണസാണ്. എനിക്ക് വേറെ പല സോഷ്യൽ ഇൻകവും വേറെ പരിപാടികളുമുണ്ട്.'
'വിലക്ക് ബാധിക്കുന്നത് ഇതിനെ മാത്രം ആശ്രയിക്കുന്ന ഓൺലൈൻ ചാനലുകളെയാണ്. എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ചാനൽ പോയാലും എനിക്ക് പ്രശ്മില്ല. തിയേറ്റർ കോമ്പൗണ്ടിനുള്ളിൽ നിന്ന് റിവ്യു കൊടുക്കാൻ പാടില്ലെന്ന് അല്ലേ പറഞ്ഞിരിക്കുന്നത് കോമ്പൗണ്ടിന് പുറത്ത് കൊടുക്കാമല്ലോ.'

'പിന്നെ ഞാൻ എസ്റ്റാബ്ലിഷ്ഡായി. എന്റെ ചാനലിൽ എനിക്ക് ഇടാം. എന്റെ ചാനലിൽ സിനിമാ റിവ്യു മാത്രമല്ല വേറെ പലതും ഞാൻ ഇടാറുണ്ട്. എനിക്ക് ഇത് സൈഡ് ബിസിനസാണ്. ഞാൻ പ്ലാൻ ചെയ്ത് വന്നതല്ല. ബി.ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ നാളെ റിലീസ് ചെയ്യുകയാണ്. അയാളുടെ സ്വാർഥ താൽപര്യം കൊണ്ട് സംഭവിച്ച കാര്യമാണിത്.'
'കോടതിയിൽ പോയാലൊന്നും നിൽക്കില്ല. കാരണം ഇത് റൈറ്റ് ടു ഫ്രീഡം ഓഫ് സ്പീച്ചാണ്. ക്രിസ്റ്റഫർ റിലീസാവുകയാണ്. ബി.ഉണ്ണികൃഷ്ണന്റെ എല്ലാ പടവും ഫ്ലോപ്പാണ്. അയാൾക്ക് ബുദ്ധിയും വിവരവും ഉണ്ടെങ്കിലും അത് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. ആറാട്ട് എന്നൊരു പടം ഉണ്ടാക്കി.'

'നരസിംഹം പോലെ പണം ഉണ്ടാക്കാമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ലല്ലോ. പടം പൊട്ടിപൊളിഞ്ഞ് പോയി. ആറാട്ട് എനിക്കിഷ്ടപ്പെട്ടു. ഇനി നാളെ ക്രിസ്റ്റഫർ കണ്ടിട്ട് നല്ലതാണെന്ന് തോന്നിയാൽ നല്ലതാണെന്ന് പറയും അല്ലെങ്കിൽ മോശമാണെന്ന് പറയും.'
'തിയേറ്റർ വഴി ആളുകൾക്ക് ആറാട്ട് ഇഷ്ടപ്പെട്ടില്ല. ക്രിസ്റ്റഫർ ട്രെയിലർ കണ്ട് ഇഷ്ടപ്പെട്ടു. പക്ഷെ ബി. ഉണ്ണികൃഷ്ണനായതുകൊണ്ട് സംശയമുണ്ട്. അയാൾ നല്ല സംവിധായകനാണ്. പക്ഷെ അയാളെ വ്യക്തിപരമായി പലർക്കും ഇഷ്ടമല്ല. അതുകൊണ്ടാണ് മോഹൻലാലിന്റെ വില്ലൻ എന്ന സിനിമ നല്ല പടമായിരുന്നിട്ടും ഓടാതിരുന്നത്.'

'ഗ്രാന്റ്മാസ്റ്ററും നല്ല പടമായിരുന്നു. പക്ഷെ ഒരു പരിധിക്ക് അപ്പുറം ഓടിയില്ല. ക്രിസ്റ്റഫറിൽ ഒരു നടനെന്ന രീതിയിൽ മമ്മൂട്ടിക്ക് പുതുതായി ഒന്നും ചെയ്യാനില്ല. അദ്ദേഹം ഒരുപാട് പോലീസ് വേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരിൽ ചിലപ്പോൾ സിനിമ ഓടിയേക്കും. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മാത്രമാണ് ഉണ്ണികൃഷ്ണന്റെ ഓടിയ സിനിമകൾ.'
'പുള്ളിക്ക് ഇൻസെക്യൂർ ഫീലിങാണ്. പടം പൊളിയുമോന്ന്. ആക്ഷൻ സീക്വൻസ് ഇനി മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്. പടം ഓടാത്തത് റിവ്യൂവേഴ്സ് കാരണമല്ല. ഇവർ തന്നെയാണ് കൊവിഡ‍് കാലത്ത് സിനിമ ഒടിടിക്ക് കൊടുത്ത് വളം വെച്ചത്. ഇപ്പോൾ ആളുകൾ അതുകൊണ്ട് ഒടിടിക്ക് വെയിറ്റ് ചെയ്യുന്നു.'

'ഒരു സിനിമയുടേയും ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ ഹൗസ് ഫുൾ അല്ല. റിവ്യു പറയുന്നതിനെതിരെ ഇവർ കോർട്ടിൽ പോയാൽ ഒന്നും സംഭവിക്കില്ല. ഞാൻ ക്രിസ്റ്റഫർ കാണുകയും ചെയ്യും റിവ്യു ഇടുകയും ചെയ്യും. തോന്നിവാസം സമ്മതിക്കില്ല. ബി. ഉണ്ണികൃഷ്ണൻ എന്ത് ചെയ്യുമെന്ന് കാണണം.'
'തിലകൻ വരെ ഒതുക്കിയ ആളാണ് ഉണ്ണികൃഷ്ണൻ. ഇയാൾ എന്തിനാണ് മസാല പടം ചെയ്യുന്നത്. കാമ്പുള്ള സിനിമകൾ ചെയ്യാമല്ലോ. മിസ്റ്റർ ഫ്രോഡ് അടക്കം എല്ലാം അയാളുടെ മസാല പടങ്ങളാണ്.'
'വിനയനെ വരെ ഒതുക്കിയതാണ്. സിനിമയിൽ ചതി ഭയങ്കരമാണ്. സിനിമയിൽ സിനിമാക്കാർ മനുഷ്യത്വം കാണിക്കും. പക്ഷെ റിയൽ ലൈഫിൽ അവർക്ക് മനുഷ്യത്വം ഇല്ല' സന്തോഷ് വർക്കി പറഞ്ഞു.


Click it and Unblock the Notifications