For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുമോ? അവൻ കണ്ടാൽ എനിക്കെന്തെന്ന് അർജുൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് അർജുനും സൗഭാഗ്യയും. നടിയും നർത്തകിയുമായ താര കല്യാണിൻ്റെയും നടൻ രാജാറാമിൻ്റെയും മകളാണ് സൗഭാഗ്യ. ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ടിക്ക് ടോക്ക് എന്ന ഷോട്ട് വീഡിയോ പ്ലാറ്റ്ഫോമിലും താരം സജീവമായി കണ്ടൻ്റുകൾ സൃഷ്ടിച്ചു. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിക്കും മുമ്പ് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയും സൗഭാഗ്യ വെങ്കിടേഷ് ആയിരുന്നു.

  നടി താരകല്യാണിൻ്റെ വിദ്യാർത്ഥിയായിരുന്ന അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗഭാഗ്യയും അർജുനും ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ്. സൗഭാഗ്യയും അർജ്ജുനും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുന്നത്.

  റാപിഡ് ഫയർ സെഗ്മെന്റിൽ ഇരുവരോടും ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ രീതിയിലാണ് അർജുൻ മറുപടി പറഞ്ഞത്. ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. പരസ്പരം കൊടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർപ്രൈസുകൾ എന്തായിരുന്നു? ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയത് സൗഭാഗ്യ ആണ്.

  'ചേട്ടൻ എനിക്ക് വിലകൂടിയ ബാഗ് നൽകിയത് സർപ്രൈസായിരുന്നു.പിന്നെ കൂടുതൽ വലിയ സർപ്രൈസുകൾ ചേട്ടന് നൽകാൻ പറ്റിയിട്ടില്ല, പ്ലാൻ ചെയ്യും പക്ഷെ ചേട്ടൻ അതിന് മുന്നേ അറിയും. സർപ്രൈസ് കൊടുക്കും മുന്നേ ചേട്ടന്റെ സുഹൃത്തുക്കളുടെ സഹായം ചോദിക്കും, അവർ എന്തേലും ആവശ്യത്തിന് വിളിക്കുമ്പോൾ സർപ്രൈസിൻ്റെ കാര്യം ചേട്ടൻ അറിയും', സൗഭാഗ്യ പറഞ്ഞു.

  ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!

  'സർപ്രൈസ് പൊളിഞ്ഞാലും ഞാൻ കട്ടക്ക് അഭിനയിക്കും, അവൾക്ക് വിഷമം വരാതിരിക്കാൻ. ഞാൻ അവൾക്ക് സർപ്രൈസ് കൊടുത്തത് പ്രണയാഭ്യർത്ഥന നടത്തിയാണ്. പെട്ടന്നൊരു ദിവസം ഒരു ചായക്കടയുടെ മുന്നിൽ വെച്ചാണ് പ്രണയാഭ്യർത്ഥന നടത്തിയത്'.

  'നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുവോ, എന്നാണ് അവളോട് അന്ന് ചോദിച്ചത്. ആ സമയം സൗഭാഗ്യ എന്ത് ചേട്ടാ ഇത് ഇപ്പോൾ പറയണ്ടായിരുന്നു. ആ പയ്യൻ ഇത് കാണില്ലേ മോശമല്ലേ'.. എന്ത് മോശമെന്ന് തമാശയിൽ അർജുനും മറുപടി പറഞ്ഞു.

  'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

  നിങ്ങളുടെ ജീവിതത്തിൽ എന്ത് കാര്യമാണ് മാറ്റം കൊണ്ട് വന്നത് എന്നായിരുന്നു അടുത്ത ചോദ്യം. 'കുഞ്ഞ് വന്നതിന് ശേഷമാണ് മാറ്റം ഉണ്ടായത്. അതുപോലെ വീട്ടിലുണ്ടായ രണ്ട് മരണങ്ങളും മാറ്റത്തിന് കാരണമായി. കുറച്ച് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു', അർജുൻ പറഞ്ഞു.

  പരസ്പരം ദേഷ്യം വരുമ്പോൾ എന്ത് ചെയ്യും എന്നായിരുന്നു അടുത്ത ചോദ്യം. 'സൗഭാഗ്യ വന്ന് ചേട്ടാന്ന് വിളക്കുമെന്ന് അർജുൻ പറഞ്ഞു.
  ചേട്ടന് ദേഷ്യം വരുമ്പോൾ നമ്മൾ കാണിച്ച് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്പീഡിൽ നടക്കും. ചേട്ടന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റില്ല'.

  എന്റെ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്, പത്ത് ദിവസത്തോളം ആശുപത്രിയില്‍! തുറന്ന് പറഞ്ഞ് സുബി

  Recommended Video

  അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി

  അർജുന് ഇഷ്ടം തോന്നാൻ എന്താണ് ചെയ്യേണ്ടതെന്നാണ് സൗഭാഗ്യയോട് ചോദിച്ചത്. 'ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിച്ച്, മുടിയൊക്കെ കളർ ചെയ്ത് സുന്ദരിയായി നടന്നാൽ ചേട്ടൻ ഇഷ്ടമാകും, ഹിന്ദി സംസാരിച്ചാൽ കൂടുതൽ ഇഷ്ടമാകും', സൗഭാഗ്യ പറഞ്ഞു. വീഡിയോ കാണാം.

  Read more about: sowbhagya venkitesh
  English summary
  Social media Fame Sowbhagya Venkitesh And Her Husband Arjun Latest interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X