ദിലീപുമായി വളരെ അടുത്ത ബന്ധം! അന്ന് ആ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചു! എനിക്ക് ആളെ അറിയില്ലെന്ന മറുപടിയും
എട്ടര വര്‍ഷത്തിന് ശേഷമായി നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നിരിക്കുകയാണ്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് ശിക്ഷിച്ചത്. എട്ടാമതായി പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു കോടതി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന ഇതുവരെ തെളിഞ്ഞിട്ടില്ല. ഇത് ചെയ്തവരെയാണ് ശിക്ഷിച്ചത്. ചെയ്യിപ്പിച്ചവര്‍ ഇപ്പോഴും പുറത്ത് തന്നെയുണ്ട്. അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യരും ഭാഗ്യലക്ഷ്മിയും അടക്കം നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. അതിജീവിതയുടെയും, മഞ്ജു വാര്യരുടെയും പ്രതികരണം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു തുടക്കത്തില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ദിലീപേട്ടനെ വര്‍ഷങ്ങളായി അറിയാമെന്നായിരുന്നു സുനിയുടെ പ്രതികരണം. ഇപ്പോഴിതാ പള്‍സര്‍ സുനി ദിലീപിന്റെ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.'കല്യാണരാമന്‍' സിനിമയിലായിരുന്നു സുനി അഭിനയിച്ചത്. ഗൗരിയെക്കുറിച്ച് ദിലീപ് പറയുമ്പോള്‍ കൂട്ടത്തില്‍ അത് കേട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് സുനി എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.

ഇരുവരും ഒന്നിച്ചുള്ള രംഗം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയുമായി നല്ല ബന്ധമുള്ള ആളാണ് പള്‍സര്‍ സുനി. ഏതോ ഒരു സെറ്റില്‍ സുനി ഡ്രൈവറായി വന്നുവെന്നും, എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റുകയുമൊക്കെ ചെയ്തതിനെക്കുറിച്ച് ലാല്‍ സംസാരിച്ചിരുന്നു. ദിലീപുമായിട്ട് പരിചയമുണ്ടോയെന്ന കാര്യം ഇതുവരെ തെളിയിക്കാന്‍ പറ്റിയിട്ടില്ല.
ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ളൊരു ഫോട്ടോ പോലീസുകാര്‍ ഉണ്ടാക്കിയതാണെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ആരോപിച്ചത്. ദിലീപിനെ കുടുക്കാന്‍ വേണ്ടിയാണ് അങ്ങനെയൊരു ഫോട്ടോ മോര്‍ഫ് ചെയ്തതാണ്. എവിടെയാണ് ആ ഫോട്ടോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചിരുന്നു. ഫോട്ടോ വ്യാജമായി ഉണ്ടാക്കിയതാണെങ്കില്‍ ദിലീപ് എന്തായാലും അതിന്റെ പിന്നാലെ പോവേണ്ടതല്ലേ. അതിലെ സത്യം പുറത്ത് വരട്ടെ എന്നുമായിരുന്നു വിവി ഹിയര്‍ വ്‌ളോഗര്‍ പറഞ്ഞത്. കല്യാണരാമനിലെ രംഗം കണ്ട് ദിലീപുമായി അടുത്ത ബന്ധമുണ്ട് എന്നൊന്നും പറയാനാവില്ല. ജൂനിയര്‍ ആര്‍ടിസ്റ്റുകളായി ജോലി ചെയ്യുന്ന ഒത്തിരി ആളുകളുണ്ട്. കോടതിയില്‍ വേണ്ടത് തെളിവുകളാണ്.
അമ്മയിലെ കുറേപേര്‍ മൊഴി മാറ്റിയതും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കോടതിയില്‍ എത്തിയപ്പോള്‍ പലരും നിലപാട് മാറ്റിയിരുന്നു. കാവ്യയുടെ കാര്യം മഞ്ജുവിനെ അറിയിച്ചതിന്റെ പ്രതികാരമായിരുന്നു ദിലീപിന് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നീ അറിഞ്ഞത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവത്രേ. ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഈ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ ഈ സംഭവം കോടതിയില്‍ എത്തിയപ്പോള്‍ ആരും അതറിയാമെന്ന് പറഞ്ഞിരുന്നില്ല.
എനിക്ക് തെറ്റ് പറ്റിയതാണെന്ന് തിരുത്തിപ്പറയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു അതിജീവിത പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതിജീവിതയുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നുവര്‍ പോലും മൊഴി മാറ്റിയിരുന്നു. മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചും, മാറ്റിയതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്.
സെലിബ്രിറ്റികളും, കേസ് അന്വേഷിച്ചവരും, അഭിഭാഷകരുമെല്ലാം ഈ വിഷയത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിയും, മഞ്ജു വാര്യരും ഉള്‍പ്പടെയുള്ളവരെല്ലാം അതിജീവിതയോടൊപ്പം തന്നെയാണെന്ന് ആവര്‍ത്തിച്ചിരുന്നു. അവള്‍ക്ക് നീതി കിട്ടുന്നത് വരെ കൂടെത്തന്നെയുണ്ടാവും. അതിനായി ഏതറ്റം വരെയും പോവുമെന്നായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.


Click it and Unblock the Notifications











