'ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്, വെറുക്കുന്നവര്‍ എന്നും വെറുക്കും'; അമല ഷാജിയുടെ കുറിപ്പ്!

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് എന്ന ലേബലിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികൾക്ക് ഏറെ പരിചിതമായ പേരും മുഖവുമാണ് അമല ഷാജിയുടേത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസേഴ്സിൽ ഒരാളാണ് മലയാളിയായ അമല ഷാജി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിരണ്ടുകാരിയായ അമലയെ പിന്തുടരുന്നത്.

മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും തെലുങ്കാനയിലും എല്ലാമാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം. ഡാൻസ്, ലിപ് സിങ് എന്നീ കണ്ടന്റുകളുമായാണ് താരം ആരാധകരെ കയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്‌ടോക് താരമായിരുന്ന അമല ടിക്‌ടോക് ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തി സജീവമായത്.

Amala Shaji

തുടക്കത്തിൽ അമലയും സഹോദരിയും അമൃതയും ഒരുമിച്ചാണ് വീഡിയോകൾ ചെയ്തിരുന്നത്. ഇരുവർക്കും കൂടി ഒരു സോഷ്യൽമീഡിയ പേജാണ് ഉണ്ടായിരുന്നത്. പിന്നീട് ആരാധകർ വർധിച്ചതോടെയാണ് ഇരുവരും സ്വന്തം പേരിൽ അക്കൗണ്ടുകൾ ആരംഭിച്ചത്. തമിഴ്, തെലുങ്ക് സിനിമാ പാട്ടുകളും ഡയലോ​ഗുകളുമാണ് അമല ഷാജി റീൽസിനും മറ്റുമായി ഉപയോ​ഗിക്കുന്നത്.

അതുകൊണ്ട് തന്നെ തമിഴ്നാട്ടിലും തെലുങ്കാനയിലുമെല്ലാം ഫാൻസ് അസോസിയേഷനുകൾ വരെ അമലയുടെ പേരിലുണ്ട്. അമലയെപ്പോലെ തന്നെ സഹോദരി അമൃതയ്ക്കും ആരാധകർ ഏറെയാണ്. വീഡിയോകൾ അമലയ്ക്കായി കാമറയിൽ പകർത്തുന്നതും സഹോദരി അമൃത തന്നെയാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയും ഇരുവർക്കുമുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് പ്രഖ്യാപിച്ച സമയത്ത് അമല മത്സരാർത്ഥിയായി എത്തുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പരസ്യം വരെ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ അവസാന നിമിഷം അമല പിന്മാറി. അമല ബി​ഗ് ബോസിലേക്ക് വരുന്നുവെന്ന് അറിഞ്ഞ് ആരാധകരും ത്രില്ലിലായിരുന്നു.

അതേസമയം അടുത്തിടെ ചില വിവാദങ്ങളിലും അമല ഉൾപ്പെട്ടിരുന്നു. ഫെയിമായശേഷം വലിയ രീതിയിൽ അമലയ്ക്ക് വിമർശനവും വളരെ മോശമായ രീതിയിൽ സൈബർ ബുള്ളിയിങും ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ അമല പങ്കിട്ട ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണെന്ന് കുറിച്ചുകൊണ്ടാണ് അമലയുടെ കുറിപ്പ് ആരംഭിക്കുന്നത്. ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്.

Amala Shaji

എന്നാല്‍ അവയ്ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാന്‍ കഴിയില്ല. ജീവിതം നിങ്ങളുടെ നേര്‍ക്ക് എറിയുന്ന എന്തിനേയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളിലുണ്ട്. ഉണ്ടാക്കിയ മനസിനോളം ശക്തിയുള്ള മറ്റൊന്നില്ല. ഒരു വ്യക്തിക്കോ സാഹചര്യത്തിനോ സന്ദര്‍ഭത്തിനോ നിങ്ങള്‍ ആരാണെന്ന് നിര്‍വചിക്കാനാവില്ല. തളരരുത്... സ്വയം വിശ്വസിക്കുന്നത് നിര്‍ത്തരുത്.

നീ ശക്തനാണ് എന്നാണ് ചില ഫോട്ടോകൾ കൂടി പങ്കുവെച്ച് അമല ഷാജി കുറിച്ചത്. പ്രിയ താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തെ പിന്തുണച്ചും കരുത്ത് പകർന്നും നിരവധി ആരാധകർ കമന്റുകൾ കുറിച്ചു. വെറുക്കുന്നവര്‍ എന്നും വെറുക്കും. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നീ റോക്ക് ചെയ്യൂ, ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ കട്ടയ്ക്ക് സപ്പോര്‍ട്ടായി ഉണ്ടാവും എന്നൊക്കെയാണ് ആരാധകര്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം ഇൻഫ്ലൂവൻസറായ വിദ്യാർത്ഥിനി തിരുവനന്തപുരത്ത് സോഷ്യൽമീഡിയ സൈബർ ബുള്ളിയിങിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിനുശേഷം അമലയുടെ പേരും വലിയ രീതിയിൽ സൈബർ ലോകത്ത് ചർച്ചയായിരുന്നു.

ഇത്രയേറെ വിമർശനങ്ങളും പരിഹാസവും തുടക്കക്കാലം മുതൽ നേരിട്ടിട്ടും അമല കരുത്തോടെ സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ട് പോകുന്നതിനെ അഭിനന്ദിച്ചായിരുന്നു കമന്റുകളും കുറിപ്പുകളും. കോളജ് വിദ്യാർത്ഥിനിയാണ് അമലയും സഹോദരിയും. ദിവസങ്ങള്‍ക്ക് മുമ്പാണ് അമല ഷാജി പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് പിന്നാലെ പുതിയ കാര്‍ വാങ്ങിയ വീഡിയോയും ഫോട്ടോകളും താരം പങ്കുവച്ചതും വൈറലായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X