ശ്രദ്ധ മുഴുവൻ ബേബി ബംപിലായിരുന്നു, ഇത്ര പെട്ടന്ന് വയർ വലുതായോ?, പെൺകുഞ്ഞായിരിക്കും; ദിയയുടെ വീഡിയോ വൈറൽ
നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി മലയാളികള്‍ക്ക് ഏറെ പരിചിതമായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറാണ് ദിയ കൃഷ്ണ. യുട്യൂബില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് ദിയയ്ക്ക്. ഇത് കൂടാതെ ഓ ബൈ ഓസി എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭവും ദിയയ്ക്ക് സ്വന്തമായുണ്ട്. ദിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റ ആഭരണം മോശമായിരുന്നു എന്നുള്ള റിവ്യൂകളും അതിന് താരപുത്രി നൽകിയ മറുപടിയും എല്ലാം കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
അടുത്തിടെയാണ് ദിയ തന്റെ സ്ഥാപനം നവീകരിച്ചത്. ഭർത്താവ് അശ്വിനും സുഹൃത്തുക്കളുമാണ് ബിസിനസിന് ദിയയെ സഹായിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റെയും വിവാഹം. ഇപ്പോൾ ഇരുവരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.

ദിയ ഇപ്പോൾ ഫസ്റ്റ് ട്രൈമെസ്റ്ററിലൂടെയാണ് കടന്നുപോകുന്നത്. ഗർഭിണിയായശേഷം ശാരീരികമായി അവശതകളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെങ്കിലും ഓ ബൈ ഓസിയുടെ പ്രവർത്തനങ്ങളിൽ കഴിവതും സജീവമായി നിൽക്കാൻ ദിയ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ സ്ഥാപനത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിയ ഓ ബൈ ഓസിയുടെ ഇൻസ്റ്റഗ്രം പേജിൽ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.
ഷോപ്പിൽ ക്രമീകരിച്ചിട്ടുള്ള പുതിയ കലക്ഷനുകളും വെബ്സൈറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുമെല്ലാം ദിയ മറുപടി നൽകുന്നതാണ് വീഡിയോ. സിംപിൾ പ്രിന്റഡ് ചുരിദാറിൽ അതീവ സുന്ദരിയായാണ് താരപുത്രി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെല്ലാം ശ്രദ്ധിച്ചത് ദിയയുടെ ക്യൂട്ട് ബേബി ബംപിലേക്കായിരുന്നു.
ദിയ കാണിച്ച പുത്തൻ ഡിസൈനുകളൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും ബേബി ബംപിലേക്കായിരുന്നു ശ്രദ്ധ മുഴുവനുമെന്നുമെല്ലാമായിരുന്നു കമന്റുകൾ. ആദ്യമായാണ് ബേബി ബംപ് വ്യക്തമാകുന്ന രീതിയിൽ ദിയയുടെ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മൂന്ന് മാസത്തിനുള്ളിൽ വയർ ഇത്രത്തോളം വലുതാകുമോ എന്നുള്ള സംശയങ്ങളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് മാസം പിന്നിട്ടതെ ഉള്ളുവെങ്കിലും ദിയയുടെ ബേബി ബംപിന് വലുപ്പം വെച്ചിട്ടുണ്ട്. ദിയയുടെ ശരീരപ്രകൃതിയും പെരുമാറ്റവും കാണുമ്പോൾ ആദ്യത്തെ കൺമണി പെൺകുഞ്ഞാകാനാണ് സാധ്യതയെന്നുള്ള പ്രവചനങ്ങളും ആരാധകർ നടത്തുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ കാണാൻ കാത്തിരിക്കാൻ വയ്യെന്നും കമന്റുകളുണ്ട്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ആദ്യം വിവാഹിതയായത് ദിയയാണ്.

കൗമാരപ്രായം മുതൽ വിവാഹിതയായി കുട്ടികളും ഭർത്താവുമായി കുടുംബമായി ജീവിക്കുന്നത് സ്വപ്നം കാണുന്നയാളാണ് ദിയ. ചേച്ചി അഹാനയ്ക്ക് മുമ്പ് തന്റെ വിവാഹമുണ്ടെന്ന് ദിയ വളരെ നേരത്തെ മുതൽ പറയുമായിരുന്നു. പിന്നീട് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്.
അതേസമയം സൂചി കണ്ടാൽ കരയുന്ന ദിയ എങ്ങനെ പ്രസവവും ആ സമയത്തുണ്ടാകുന്ന വേദനകളും മറികടക്കുമെന്ന ആശങ്കയിലാണ് അമ്മ സിന്ധു കൃഷ്ണ. മകൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ എപ്പോഴും സഹായവുമായി സിന്ധു ഒപ്പം തന്നെയുണ്ട്.


Click it and Unblock the Notifications