'സുഹൃത്തുക്കളായിരുന്നു... വീഡിയോക്ക് പുള്ളി സപ്പോര്‍ട്ടാണ്, അദ്ദേഹം ഫിലിം ഫീൽഡാണ്'; ​​ഗ്രീഷ്മ വിവാഹിതയാകുന്നു

സോഷ്യൽ‌മീഡിയ ഉപയോ​ഗിക്കുന്നവർക്ക് വളരെ സുപരിചിതയാണ് റീൽസ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ​ഗ്രീഷ്മ ബോസ്. കോമഡിയൊക്കെ ചെയ്യുന്ന ചേച്ചി എന്നാണ് ഗ്രീഷ്മ ബോസ് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ അറിയപ്പെടുന്നത്. ചെറുപ്പം മുതലെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ജഗതിയുടെയും സലിംകുമാറിന്റെയുമൊക്കെ എക്സ്പ്രെഷൻസ് താൻ ചെയ്യുന്നതെന്ന് അടുത്തിടെ താരം പറയുകയുണ്ടായി. ഒരു ഇൻഫ്ലുവെൻസർ കൂടിയായ ഗ്രീഷ്മ നോർത്ത് പറവൂർ സ്വദേശിനിയാണ്.

ഇന്ന് കാണുന്ന ഇൻഫ്ലുവെൻസർ എന്ന നിലയിലേക്കുള്ള തന്റെ യാത്ര അത്ര സിംപിളായിരുന്നില്ലെന്ന് ഗ്രീഷ്മ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ ഇൻ്‍ഫ്ലൂവൻസറായ അമല ഷാജിയുടെ അമ്മ ​​ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്ത് കമന്റിട്ടപ്പോൾ സോഷ്യൽമീഡിയ മുഴുവൻ ​ഗ്രീഷ്മയ്ക്കൊപ്പം നിന്നിരുന്നു. ​ഗ്രീഷ്മ സോഷ്യൽമീഡിയയിൽ കോമഡിയൊക്കെ ചെയ്യുന്ന ചേച്ചി എന്ന പേരിലാണ് അറിയപ്പെടുന്നത്.

Greeshma Bose

സ്വന്തം പ്രൊഫൈലിൽ ​​ഗ്രീഷ്മ തന്നെ ഇത് ടാ​ഗായി എഴുതി ചേർത്തിട്ടുമുണ്ട്. ​ഗ്രീഷ്മയുടെ റീൽ കണ്ടന്റുകളിൽ ഏറെയും ഇതുവരെയും വിവാഹിതരാകാത്ത സിം​ഗിൾസിന്റെ പ്രയാസങ്ങളും മറ്റും ഉൾപ്പെടുത്തിയുള്ളവയായിരുന്നു. അത്തരം വീഡിയോകൾ ​ഗ്രീഷ്മ പതിവായി ചെയ്യാറുള്ളത് കൊണ്ട് തന്നെ താരം സിം​ഗിളാണെന്നാണ് ഫോളോവേഴ്സെല്ലാം കരുതിയിരുന്നത്. എന്നാൽ സത്യം അതല്ല കഴിഞ്ഞ മൂന്ന് വർഷമായി ​​ഗ്രീഷ്മ പ്രണയത്തിലാണ്.

കഴിഞ്ഞ ദിവസം ഔദ്യോ​ഗികമായി പെണ്ണുകാണൽ നടന്നതിന്റെ വിശേഷങ്ങൾ ​ഗ്രീഷ്മ തന്നെ സോഷ്യൽമീഡിയിയൽ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെ ​ഗ്രീഷ്മ സോഷ്യൽ‌മീഡിയ വഴി തന്റെ ഫോളോവേഴ്സുമായി സംവദിക്കവെ പ്രണയ കഥ വെളിപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കൾ പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നാണ് ​ഗ്രീഷ്മ പറഞ്ഞത്.

'അങ്ങനെ പറയത്തക്കതായി ലവ് സ്റ്റോറി ഒന്നും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. 2021 മുതല്‍ പര്‌സപരം അറിയാം. അങ്ങനെ കമ്പിനിയായി കമ്പിനിയായി ഇവിടെവരെയായി. അത്രയെ ലവ് സ്റ്റോറിയുള്ളൂ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമല്ല. ഒരുപാട് സൈറ്റ് കഴിഞ്ഞതിന് ശേഷമാണ് ലവ്വായത്. വീഡിയോക്ക് എല്ലാം പുള്ളി സപ്പോര്‍ട്ടാണ്. ആള് പാവമാണ്. പക്ഷെ ചിലപ്പോള്‍ മുരടനാണെന്ന് മാത്രം. കല്യാണം കഴിച്ച് കഴിഞ്ഞാൽ അമ്മയുടെ അടുത്ത് നിന്നും മാറണമല്ലോ.'

'പക്ഷെ അമ്മയെ ഇട്ടേച്ച് പോകുകയൊന്നുമില്ല. വിവാഹത്തിന്റെ തിയ്യതി ഫിക്‌സ് ചെയ്തിട്ടില്ല. തീരുമാനിച്ച ശേഷം ഞാന്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. റീല്‍സില്‍ കാണിക്കുന്നതല്ലല്ലോ എന്റെ റിയല്‍ ലൈഫ്. ആടുജീവിതത്തില്‍ പൃഥ്വിരാജ് ഒരുപാട് ആടുകള്‍ക്കൊപ്പം ജീവിച്ചുവെന്ന് കരുതി റിയല്‍ ലൈഫില്‍ അദ്ദേഹം ആടുകള്‍ക്കൊപ്പമാണോ ജീവിക്കുന്നത്.'

Greeshma Bose

'അത് പോലെയാണ് സിംഗിള്‍ ആണെന്ന് റീൽസിൽ ഞാൻ പറഞ്ഞതും. അഖില്‍ വിദ്യാധര്‍ എന്നാണ് പുള്ളിയുടെ പേര്. പുള്ളിക്കാരന്‍ ഫിലിം ഫീല്‍ഡാണ്. വയസ് 29. എനിക്ക് വയസ് 28. റീല്‍സില്‍ എല്ലാം കാണുന്നതുപോലെ റിയല്‍ ലൈഫിലും കോമഡിയാണോയെന്ന് ചോദിച്ചാൽ‌ സീരിയസായി സംസാരിക്കുന്നവരോട് സീരിയസായി തന്നെ മറുപടി പറയും.'

'ചളിയടിക്കുമ്പോള്‍ ഞാനും ചളിയാണ്. പിന്നെ ബിഗ് ബോസിലേക്ക് എന്നെ പ്രതീക്ഷിക്കേണ്ടതില്ല. എനിക്ക് എവിടെയെങ്കിലും സമാധാനത്തോടെ ഇരിക്കാനാണ് ഇഷ്ടം.'

'അവിടെ പോയാല്‍ എപ്പോഴും നമ്മള്‍ ആരെയെങ്കിലുമൊക്കെ ചൊറിഞ്ഞുകൊണ്ടേയിരിക്കണം. അടിയിണ്ടാക്കി കൊണ്ടേയിരിക്കണം. എനിക്കത് പറ്റില്ല. നിലവിലെ സാഹചര്യത്തില്‍ എന്നെ ബിഗ് ബോസിലേക്ക് പ്രതീക്ഷിക്കേണ്ട. ഇനി മനസ് മാറി വന്നുകൂടായ്കയും ഇല്ലെന്നാണ്', ഫോളോവേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിച്ച് ​ഗ്രീഷ്മ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X