'എൻ്റെ അച്ഛൻ കൺവേർട്ടഡ് മുസ്ലീമാണ്, മലേഷ്യയിൽ നിന്ന് ഒരു മുസ്ലീ കുടുംബം ദത്തെടുത്തതാണ്'; പരിഹസിച്ചവരോട് ഹനാൻ!

ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ മറുപടി നൽകിയത്

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്കും നിരന്തരമായി വാർത്തകൾ ഫോളോ ചെയ്യുന്നവർക്കും വളരെ സുപരിചിതമായ പേരാണ് ഹനാൻ എന്നത്. പഠന ചിലവിന് വേണ്ടി തെരുവിൽ സ്കൂൾ യൂണിഫോമിൽ മത്സ്യവിൽപ്പന നടത്തിയത് മുതലാണ് ഹനാൻ‌ വാർത്തകളിൽ നിറ‍ഞ്ഞത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏറെ ചർച്ച ചെയ്യപ്പെട്ട പേര് കൂടിയാണ് ഹനാന്റേത്. തെരുവിൽ മത്സ്യം വിൽക്കുന്ന ഹ​നാന്റെ ചിത്രങ്ങളും വാർത്തകളും പുറത്ത് വന്നതോടെ നിരവധി പേരാണ് പഠനത്തിനും മറ്റുമായി ഹനാനെ സാമ്പത്തീകമായി സഹായിക്കാനായി എത്തിയത്. പിന്നീട് സഹായിച്ചവർ തന്നെ ഹനാനെ കല്ലെറിയുന്ന അവസ്ഥയുമുണ്ടായി.

Social Media Influencer Hanaan,  Hanaan news, Social Media Influencer Hanaan family,  Hanaan photos,  ഹനാൻ, ഹനാൻ വാർത്ത, സോഷ്യൽ ഹനാൻ കുടുംബം, ഹനാൻ ഫോട്ടോകൾ

ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ... സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം. ചൂണ്ടയിൽ കുടുങ്ങിയ മീൻ വേദന കൊണ്ട് പിടയുന്നതുപോലെ ഹനാൻ പിടഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് തിരിച്ചടികളേയും തോൽപ്പിക്കാമെന്ന് ഈ പെൺകുട്ടി കാണിച്ചുതന്നു.

ഇന്ന് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, നടി, മോഡൽ എന്നീ നിലകളിലെല്ലാം ഹനാൻ തിളങ്ങുകയാണ്. അതേസമയം അടുത്തിടെ ശിവരാത്രി ദിനത്തിൽ മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒപ്പം ചില വെളിപ്പെടുത്തലുകളും ഹനാൻ നടത്തിയിരുന്നു. 'ഞാൻ മുസ്ലീം അല്ല. വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്. എൻ്റെ ഫാദർ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്മണൻ ആയിരുന്നു' എന്നാണ് ഹനാൻ വെളിപ്പെടുത്തിയത്. അമ്മ ബ്രാഹ്മിൺ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലീം ആയിരുന്നു എന്നും താരം മറുപടി നൽകി.

ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ മറുപടി നൽകിയത്. സംഭവം പെടുന്നനെയാണ് ചർച്ചയായത്. കൂടാതെ നിരവധി പരിഹാസങ്ങളും ഹനാന് കേൾക്കേണ്ടി വന്നു.

എന്നാൽ താൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് വ്യക്തമാക്കി വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് ഹനാൻ. കമന്റ് ബോക്സിൽ ട്രോൾ കമന്റുകൾ കുമിഞ്ഞ് കൂടിയതോടെയാണ് ഹനാൻ വീണ്ടും വിശദീകരണം നൽകിയത്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഈ കുട്ടി ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നതെന്നുള്ള നിരവധി കമന്റ്സുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

'മേമന ഇല്ലത്തെ കണ്ഠര് മഹേശ്വര കുട്ടൻഹമീദ് നമ്പൂതിരി എന്നാണ് അദ്ദേഹത്തിന്റെ പേര്... പ്രമുഖ ക്ഷേത്രങ്ങളിലെ പൂരങ്ങളിൽ ആന മയിൽ ഒട്ടകം കർമ്മം ചെയ്യുന്ന മേൽ ശാന്തിയായിരുന്നു അത് വഴി സർക്കാരിന്റെ സേനയുടെ അകമ്പടിയോടെ പലതവണ പ്രമുഖ ജയിലിൽ ദേഹണ്ണത്തിന് അവസരവും ലഭിച്ചിട്ടുണ്ടെന്നും' ഒരാൾ ഹനാനെ പരിഹസിച്ച് കമന്റ് ചെയ്തിരുന്നു.

Social Media Influencer Hanaan,  Hanaan news, Social Media Influencer Hanaan family,  Hanaan photos,  ഹനാൻ, ഹനാൻ വാർത്ത, സോഷ്യൽ ഹനാൻ കുടുംബം, ഹനാൻ ഫോട്ടോകൾ

ഇതിന് ഹനാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'എൻ്റെ അച്ഛൻ കൺവേർട്ടഡ് മുസ്ലീമാണ്. മലേഷ്യയിൽ നിന്ന് ഒരു മുസ്ലീം കുടുംബം ദത്ത് കൊണ്ട് വന്നതാണ്. ഞാൻ ചെറുപ്പം മുതലെ ഹിന്ദു മതത്തിലാണ് വിശ്വസിക്കുന്നത്.'

'അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് മറ്റുള്ളവരുടെ വാളിൽ വന്ന് ഇത്തരം ചൊറിച്ചിൽ വേലകൾ ഇറക്കണമെങ്കിൽ അവരുടെ ക്വാളിറ്റി അത് കാണുന്നവർ വിലയിരുത്തിക്കൊളും' എന്നാണ് ഹനാൻ പരിഹസിച്ചവർക്ക് മറുപടിയായി കുറിച്ചത്.

ക്ഷേത്രത്തിൽ തോന്നുന്നവർക്ക് കയറി ഇറങ്ങാനൊന്നും പറ്റില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എല്ലാവരും കയറി ഇറങ്ങി എന്തിനാണ് അവരുടെ വിശ്വാസങ്ങളെ നമ്മൾ ആയിട്ട് ബുദ്ധിമുട്ടിക്കുന്നത്.

എനിക്കറിയില്ല അങ്ങനെ എല്ലാ ജാതിക്കാർക്കും അമ്പലത്തിൽ പോകാൻ പറ്റുമെന്ന് എന്നൊരാൾ കമന്റ് ചെയ്തപ്പോൾ താൻ‌ വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്യുന്ന ആളാണെന്നും ഹനാൻ മറുപടി നൽകി. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഹനാനും മത്സരിക്കാനുണ്ടാകുമെന്നാണ് പ്രഡിക്ഷൻ ലിസ്റ്റുകൾ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X