'ഞാൻ മുസ്ലീം അല്ല, വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്യുന്നു, അച്ഛൻ മുസ്ലീമല്ല ബ്രാഹ്മണനായിരുന്നു'; ഹനാൻ

ബി​ഗ് ബോസ് സീസൺ ഫൈവ് ആരംഭിക്കാൻ ഇനി അധികം നാളുകളില്ല. അഞ്ചാം സീസണുമായി ബന്ധപ്പെട്ട പ്രമോകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ട് തുടങ്ങി. അതേസമയം ഈ സീസണിലെ മത്സാരാ‍ഥികളെ കുറിച്ച് വന്ന പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വന്ന പേരാണ് ഹനാന്റേത്.

നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായും പ്രേക്ഷകർക്ക് സുപരിചിതയാണ് ഹനാൻ. ജീവിത ചിലവ് കണ്ടെത്താൻ സ്കൂൾ പഠനത്തിന് ശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം തെരുവുകളിൽ ചെയ്ത് തുട​ങ്ങിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്.

അന്ന് വാർത്തകളിൽ നിറഞ്ഞ ശേഷം ഹനാനെ തേടി നിരവധി സഹായങ്ങൾ വരികയും പഠനത്തിനും മറ്റുമായി പുതുവഴികൾ ഹനാന് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അങ്ങോട്ട് സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരുന്നു ഹനാൻ നയിച്ചിരുന്നത്.

സത്യാവസ്ഥ മനസിലാക്കാതെ പ്രശംസിച്ചിരുന്നവർ തന്നെ ഹനാനെ കുറ്റപ്പെടുത്താനും പരിഹസിക്കാനും തുടങ്ങി. ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ ഹനാൻ തരണം ചെയ്തു.

ഞാൻ മുസ്ലീം അല്ല

സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ തുടരെ തുടരെ പ്രതിസന്ധികളായിരുന്നു ഹനാന്. അടുത്തിടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീ‍ഡിയോകൾ ഹനാൻ‌ പങ്കുവെച്ചപ്പോഴും നിരവധി വിമർശനങ്ങൾ ഹനാന് നേരിടേണ്ടി വന്നിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിലാണ് എൻ്റെ ജനനമെന്ന് പറഞ്ഞാണ് ഹനാൻ സംസാരിച്ച് തുടങ്ങുന്നത്.

വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്യുന്നു

'ഒരു ശിവ രാത്രിയിലാണ് എൻ്റെ ജനനം. അതൊരു പുണ്യമായി ഞാൻ കരുതുന്നു. പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു. അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കി.'

'എല്ലാവരും കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം. അടുത്ത വർഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന്' പറഞ്ഞുകൊണ്ടാണ് ഹനാൻ പോസ്റ്റ് പങ്കിട്ടത്. പോസ്റ്റ് വൈറലായതോടെ കമന്റിന്റെ കുത്തൊഴുക്കായി.

അച്ഛൻ മുസ്ലീമല്ല ബ്രാഹ്മണനായിരുന്നു

അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ട് ചോദിച്ചതാണുട്ടോ എന്നുള്ള തരത്തിൽ നിറയെ കമന്റുകളാണ് ഹനാന്റെ ഈ വീഡിയോയ്ക്ക് വന്നത്. എല്ലാവർക്കും ഹനാൻ മറുപടിയും വൈകാതെ നൽകി.

ഇതിനിടയിലാണ് അമ്പലത്തിൽ തോന്നുന്നവർക്ക് കയറി ഇറങ്ങാനൊന്നും പറ്റില്ല എന്ന ഒരു കമന്റിന് താരം ഒരു തുറന്നുപറച്ചിൽ കൂടി നടത്തിയത്. 'ഞാൻ മുസ്ലീം അല്ല. വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്. എൻ്റെ ഫാദർ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്മണൻ ആയിരുന്നു' എന്നാണ് ഹനാൻ പറയുന്നത്.

അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ

അമ്മ ബ്രാഹ്മിൺ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലീം ആയിരുന്നു എന്നും താരം മറുപടി നൽകി. ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ മറുപടി നൽകിയത്. സംഭവം പെടുന്നനെയാണ് ചർച്ചയായത്.

ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ട് മക്കളിൽ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം. തൃശ്ശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ബന്ധുക്കളായ ഒരുപാട് കുട്ടികൾക്കൊപ്പം കളിച്ച് വളർന്ന ഹനാന് പെട്ടന്നൊരു ദിവസം അവയെല്ലാം നഷ്ടമായി.

അമ്മ ബ്രാഹ്മിൺ ആയിരുന്നോ

ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തർക്കത്തെത്തുടർന്ന് അന്നോളം സ്വന്തമായവരെല്ലാം പെട്ടന്നൊരു ദിവസം കൊണ്ട് അന്യരായി. അന്നുമുതൽ വാപ്പച്ചിക്കും ഉമ്മച്ചിക്കും അനിയനുമൊപ്പം വാടകവീട്ടിലേക്ക് ഹനാന്റെ ജീവിതം പറിച്ച് നടപ്പെട്ടു. പിന്നീട് യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളക്കര ഏറ്റെടുക്കുക ആയിരുന്നു.

നട്ടെല്ല് തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ തൻ്റെ ഇഷ്ടങ്ങൾ യുട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കിട്ടും ഹനാൻ എത്താറുണ്ട്.

More from Filmibeat

Read more about: hanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X