ആഷിക്ക് എന്നേക്കാൾ വയസ് കുറവാണ്, ഒരു സ്ത്രീ എന്ന രീതിയിലാണ് അവൻ എന്നെ കാണുന്നത്; ജാസിൽ ജാസി

സോഷ്യൽ‌മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ് മലപ്പുറം സ്വദേശിയായ ജാസിൽ ജാസി. നീ പെണ്ണാണോ, ഗേയാണോ, ലെസ്ബിനയനാണോ എന്ന് തുടങ്ങുന്ന പരിഹാസങ്ങൾ മുതൽ കേട്ടാലറയ്ക്കുന്ന അശ്ലീലങ്ങള്‍ വരെ നേരിട്ടാണ് ഇവിടെ വരെ ജാസിൽ ജാസി എത്തിയത്. സ്ത്രീയുടെ മനസുമായി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ജാസിലിന് എല്ലാ കാലവും പിന്തുണയായി നിന്നിട്ടുള്ളത് പങ്കാളിയും സുഹൃത്തുമായ ആഷിയാണ്. ഏഴ് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം.

ദുബായിൽ ബിസിനസുണ്ട് ഇരുവർക്കും. ഇപ്പോഴിതാ തന്റെ എല്ലാമെല്ലാമായ ആഷിയെ കുറിച്ചും തന്റെ സ്വത്വവും വ്യക്തിത്വവും എന്താണെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ജാസിൽ. പരിചയപ്പെട്ടനാൾ മുതൽ തന്നെ ഒരു സ്ത്രീയായാണ് ആഷി കാണുന്നതെന്ന് ജാസിൽ പറയുന്നു.

Jasil Jazzi

എനിക്ക് ഇരുപത്തിയെട്ട് വയസാണ് പ്രായം. ആഷിക്ക് എന്നേക്കാൾ ഒരു വയസ് കുറവാണ്. 27 വയസ് മാത്രമെ പ്രായമുള്ളു. താടിയുള്ളതുകൊണ്ടാണ് മെച്യൂരിറ്റി തോന്നുന്നത്. താടി പോയാൽ ചെറിയ കുട്ടിയാണ്. ആഷിക്ക് താടിയുള്ളതാണ് ഭം​ഗി. അതാണ് എനിക്ക് കാണാൻ ഇഷ്ടം. മുമ്പ് താടിവെച്ച് ഞാൻ സ്ത്രീ കഥാപാത്രങ്ങളായി റീൽ ചെയ്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോഴും മോശം കമന്റ് വരാറുണ്ട്. ചിലപ്പോഴൊക്കെ വിഷമം തോന്നും.

പിന്നെ എന്റെ സന്തോഷത്തിന് അനുസരിച്ച് മുന്നോട്ട് പോകാമെന്ന് കരുതി. ഞാൻ ഇടുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെച്ച് എൻക്വയറി വരുന്നതുകൊണ്ടാണ് സ്വന്തമായി സാരിയുടെ ഒരു പേജ് തുടങ്ങാമെന്ന് കരുതിയത്. പലരും എന്റെ സാരി കലക്ഷൻ കാണുമ്പോൾ അതേ കുറിച്ച് ചോദിച്ച് എത്താറുണ്ടെന്നും ജാസിൽ പറയുന്നു.

ഏഴ് വർഷത്തിൽ കൂടുതലായി ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നു. ഞങ്ങളുടെ വരുമാനം ഷോപ്പാണ്. പിന്നെ സോഷ്യൽമീഡിയയിൽ ആക്ടീവായതിനാൽ ഇന്റർവ്യു, പ്രമോഷൻ, ഉദ്ഘാടനങ്ങൾ എന്നിവ വഴിയൊക്കെ പെയ്മെന്റ് കിട്ടാറുണ്ട്. ടിക്ക് ടോക്ക് വഴിയും പെയ്മെന്റ് കിട്ടുന്നുണ്ട്. ലൈവ് സ്ട്രീമിങ്ങിലൂടെ പണം സമ്പാദിക്കാൻ കഴിയുന്നുണ്ട്. പെർഫ്യൂമിന്റെ ഷോപ്പുണ്ട്. പത്ത് ലക്ഷം വരെ വരുമാനമുണ്ടെന്നതൊക്കെ വെറുതെ ആളുകൾ പറയുന്നതാണ്.

പരിചയപ്പെട്ടപ്പോൾ മുതൽ ആഷി എന്നോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം ഒരു പെണ്ണിനോട് സംസാരിക്കുന്നത് പോലെയാണ്. ഞാനും ഒരു ലേഡിയെപ്പോലെയാണ് ആഷിയോട് പെരുമാറിയിരുന്നത് തുടക്കം മുതൽ. താടി ഉണ്ടെന്ന കുറവ് മാത്രമെ ഉണ്ടായിരുന്നുള്ളു. എനിക്കാണ് ആഷിയെ നന്നായി അറിയാവുന്നത്. ആഷി എപ്പോഴും ഒരു സ്ട്രെയ്റ്റ് പേഴ്സണാണ്.

Jasil Jazzi

ആഷി ബൈ സെക്ഷ്വലാണെന്ന് ഒരിക്കൽ ഞാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ ബൈ സെക്ഷ്വലല്ല. ട്രാൻസ്പേഴ്സണിനെയോ ​ഗേയേയോ സെക്ഷ്വലി ഇഷ്ടപ്പെടുന്നയാളുമല്ല. പെൺകുട്ടിക്കൊപ്പം സെക്സ് ചെയ്യാൻ തന്നെയാണ് ആഷിക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ട്രാൻസായ ഞാൻ എന്തിന് ആഷിക്കൊപ്പം നിൽക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. എന്നെ ആഷി ഒരു സ്ത്രീ എന്ന രീതിയിലാണ് കാണുന്നത്.

ജീവിതം എന്ന് പറയുമ്പോൾ സെക്സ് എന്നതിനപ്പുറം രണ്ട് പേരും തമ്മിലുള്ള മനസിന്റെ ഒരു ബോണ്ടുണ്ട്. അതാണ് ആഷിയേയും എന്നേയും പിടിച്ച് നിർത്തുന്ന ഘടകം. അതുകൊണ്ട് തന്നെ ഞാൻ ട്രാൻസായതുകൊണ്ട് ആഷി എന്നെ നാളെ ഉപേക്ഷിക്കുകയുമില്ലെന്നും ജാസിൽ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X