'കൗൺസിലിങിന് ശേഷം ഡോക്ടറുടെ നിർ​ദേശപ്രകാരം വിവാഹം കഴിച്ചു, എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാനായില്ല'; ജാസിൽ!

ടിക്ക് ടോക്ക്, റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയമായ മുഖമാണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ മുഹമ്മദ് ജാസിലിന്റേത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ജാസിൽ വേഷത്തിന്റെയും രൂപത്തിന്റെയും ശരീരഭാഷയിൽ തോന്നുന്ന സ്ത്രൈണതയുടെയും പേരിലാണ് എപ്പോഴും ചർച്ചയായിട്ടുള്ളത്.

മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ജീവിക്കാൻ തയ്യാറാവാത്തത് കൊണ്ട് തന്നെ അപമാനവും പരിഹാസവും ഇത്രയും കാലത്തിനിടയിൽ ജാസിൽ നിരവധി അനുഭവിച്ചിട്ടുണ്ട്. പെണ്ണഴകിൽ വീഡിയോയുമായെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ മുഹമ്മദ് ജാസിലിന്റെ വീഡിയോകള്‍ക്ക് മോശം കമന്റുകളാണ് ഏറെയും ലഭിക്കുന്നത്.

അതിനെ കുറിച്ച് പലപ്പോഴും തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുമുണ്ട് ജാസിൽ. വെറും റീൽസുകൾ മാത്രമല്ല ബ്യൂട്ടി ടിപ്സ് പോലുള്ളവയും ജാസിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ ഒരു തവണ വിവാഹം കഴിച്ചതാണെന്നും എന്നാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ പിരിയുകയായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ജാസിൽ.

Muhammed Jasil

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ കാലത്തെ കുറിച്ച് ജാസിൽ തുറന്ന് പറഞ്ഞത്. ഒരു വിവാഹം കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് ഡോക്ടർ നിർദേശിച്ചതിനാലാണ് വിവാഹം കഴിച്ചതെന്നും അഭിമുഖത്തിൽ ജാസിൽ പറയുന്നു. 'രണ്ടുവർഷം മുമ്പാണ് വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബന്ധം തകർന്നു. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന ചിന്തയിൽ ഒരു കൗ‌ൺസിലിങിന് പോയിരുന്നു.'

'ഒരു വിവാഹം കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് ഡോക്ടർ നിർദേശിച്ചിട്ടാണ് വിവാഹത്തിലേക്ക് എത്തിയത്. ഒരു 15 ദിവസത്തോളം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. പിന്നെ ഞാൻ ദുബായിലേക്ക് പോന്നു. ഒരിക്കൽ തിരിച്ച് നാട്ടിൽ എത്തിയെങ്കിലും എനിക്ക് ഒരു വിവാഹജീവിതം പറ്റില്ലെന്ന് മനസിലായി.'

'ഇനി മുമ്പോട്ട് പോകാൻ ആകില്ലെന്ന് മനസിലായിട്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഇനിയൊരു വിവാഹ ജീവിതം എനിക്ക് ഉണ്ടാകില്ല. പിന്നെ ഇനിയെന്താണ് മുന്നോട്ട് എന്ന് ചോദിച്ചാൽ വിവാഹത്തിനോട് എനിക്ക് താൽപര്യമില്ല. നല്ലൊരു ബിസിനസ് ഒക്കെയായി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നും', ജാസിൽ പറയുന്നു. വളരെ നാളുകളായി സുഹൃത്ത് ആഷിയുമായി ജാസിൽ അടുപ്പത്തിലായിരുന്നു. ശേഷം ഇടക്കാലത്ത് ഇരുവരും വേർപിരി‍ഞ്ഞു.

അത് സോഷ്യൽമീഡിയയിലും വലിയ ചർച്ചയായിരുന്നു. ആഷിയുമായി ചേർന്നാണ് വിദേശത്ത് ബിസിനസ് അടക്കമുള്ളവ ജാസിൽ ചെയ്യുന്നത്. തങ്ങളുടെ ഇടയിലേക്ക് ഒരു പെണ്ണ് വന്നപ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടായതാണെന്നാണ് ആഷിയുമായി നടന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കവെ അടുത്തിടെ ജാസിൽ പറഞ്ഞത്.

Muhammed Jasil

ഉപ്പയുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ ആ​ഘാതത്തെ കുറിച്ചും ജാസിൽ മനസ് തുറന്നു. 'ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഖിച്ചത് ഉപ്പയുടെ മരണസമയത്താണ്. ദുബായിൽ നിന്നും കോഴിക്കോട് എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചുവെന്ന് പോലും അറിയുന്നത്. കണ്ണ് ഉള്ളപ്പോ കണ്ണിന്റെ വില അറിയില്ല എന്ന് പറയും പോലെ ആയിരുന്നു ഉപ്പയുടെ മരണം സംഭവിച്ചപ്പോൾ എനിക്ക് ഉണ്ടായത്. എന്നെയും ഉപ്പയേയും കണ്ടാൽ ചേട്ടനും അനുജനും ആയിരുന്നോ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്.'

'അത്രയും കൂട്ടായിരുന്നു. ഉപ്പ മരണപ്പെട്ട ശേഷമാണ് കുടുബത്തിനുവേണ്ടി അദ്ദേഹം ചെയ്ത കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ കാര്യങ്ങളൊക്കെ നാട്ടുകാർ ഉപ്പയോട് ചോദിച്ചിട്ടുണ്ട്. ഉമ്മയാണ് ഇത് പറയുന്നത് ഉപ്പ എന്നോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ബഹുമാനം കലർന്ന സ്നേഹമായിരുന്നു എനിക്ക് ഉപ്പയോട്. എനിക്ക് ഒറ്റ രൂപയുടെ കടമില്ല. അതിനു കാരണം ഉപ്പയാണ്', ജാസിൽ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X