'കുഞ്ഞിനെ കാണണമെന്ന ആഗ്രഹം ബാല എപ്പോഴും പറയും, കുഞ്ഞിനെ കാണിക്കാൻ സന്മനസുണ്ടാകണം'; സൂരജ് പാലാക്കാരൻ!
2010ൽ ആയിരുന്നു അമൃതയുമായുള്ള ബാലയുടെ വിവാഹം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ വിരളമായി മാത്രമാണ് നടൻ ബാലയെ പ്രേക്ഷകർ സിനിമകളിൽ കാണുന്നത്. ഷെഫീക്കിന്റെ സന്തോഷത്തിന് മുമ്പ് അണ്ണാത്തയാണ് ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.
സിനിമകളിൽ തുടർച്ചയായി അഭിനയിക്കുന്നില്ലെങ്കിലും ബാല എപ്പോഴും സോഷ്യൽമീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ബാല സിനിമകൾ ചെയ്യുന്നില്ലെന്നത് പ്രേക്ഷകർക്ക് ഒരു വിടവായി തോന്നിയില്ല. ബാലയുടെ അഭിമുഖങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂസും ലഭിക്കാറുണ്ട്.

ബിഗ് ബി അടക്കമുള്ള സിനിമകളിൽ പ്രണയ നായകനായി വിലസിയിരുന്ന താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വല്ലാതെ മെലിയുകയും പഴയ രൂപത്തിൽ നിന്നും വല്ലാതെ മാറുകയും ചെയ്തിരുന്നു. അന്ന് പലരും ബാലയെ കുറ്റപ്പെടുത്തി.
സ്ഥിരതയില്ലാതെയാണ് ബാല സംസാരിക്കുന്നതെന്നും താരം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും വരെ ഒരു വിഭാഗം സോഷ്യൽമീഡിയ ഉപഭോക്താക്കൾ ബാലയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു. ഇപ്പോഴിത ബാല കരൾ, ഹൃദയം സംബന്ധമായ അസുഖങ്ങളാൽ അമൃത ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
ബാലയുടെ സുഹൃത്തായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ സൂരജ് പാലാക്കാരനാണ് ബാലയുടെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബാല എപ്പോഴും മകളെ കാണണമെന്ന ആഗ്രഹം നിരന്തരം പറയുമായിരുന്നുവെന്നും അതിന്റെ മാനസീക വിഷമം എപ്പോഴും ബാല അനുഭവിച്ചിരുന്നുവെന്നും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്.
കൂടാതെ കഴിയുമെങ്കിൽ കുഞ്ഞിനെ കൊണ്ടുപോയി ബാലയെ കാണിക്കണമെന്നും താരത്തിന്റെ മുൻ ഭാര്യ അമൃതയോട് സൂരജ് പാലാക്കാരൻ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ബാലയുമായി പിരിഞ്ഞ ശേഷം അമൃതയാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്.
അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. 'ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. യാത്രയിൽ ആയിരുന്നു. പ്രാർഥിക്കണമെന്ന് ബാലയെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെടുകയാണ്. കരൾ സംബന്ധമായ രോഗത്തിന് പുറമെ ഹാർട്ടിനും പ്രശ്നമുണ്ട്.'
'ഇപ്പോൾ അദ്ദേഹം അബോധാവസ്ഥയിലാണുള്ളത്. ബാല എപ്പോഴും പറയുന്ന ഒരു കാര്യമാണ്. താൻ ജീവിതത്തിൽ തോറ്റുപോയ ഒരാളാണെന്നും സ്നേഹത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. സൗഹൃദത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. ആ തോൽവിയാണ് ബാലയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.'

'ബാലയെ എനിക്ക് വളരെ അടുത്ത് അറിയാം. അഗാധമായി ആളുകളെ സ്നേഹിക്കുന്ന പ്രകൃതമാണ് ബാലയുടേത്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്. അതേ കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു.'
'ആ വിഷയത്തിൽ മാനസീകമായി വല്ലാതെ വിഷമിക്കുന്ന ഒരാളാണ് ബാല. അതുപോലെ തന്നെ ബാലയുടെ മുൻ ഭാര്യ അമൃത ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ ഒന്ന് കൊണ്ടുപോയി ബാലയെ കാണിക്കാനുള്ള സന്മനസ് ഉണ്ടാകണം.'
'നിങ്ങൾ തമ്മിൽ വഴക്കോ എന്തൊ ആയിക്കോട്ടെ ഒരാളിങ്ങനെ കിടപ്പിലായ അവസ്ഥയിൽ അല്ലേ. ബാലയ്ക്ക് തീരെ വയ്യായിരുന്നു. ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്' എന്നാണ് സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
അമൃതയുമായി പിരിഞ്ഞ ശേഷം ബാല വർഷങ്ങളോളം ബാച്ചിലർ ലൈഫ് നയിക്കുകയായിരുന്നു. അതിന് ശേഷം ഒരു വർഷം മുമ്പാണ് എലിസബത്തിനെ ബാല വിവാഹം ചെയ്തത്. 2010ൽ ആയിരുന്നു അമൃതയുമായുള്ള ബാലയുടെ വിവാഹം.
ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഇപ്പോൾ അമൃത ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. മാത്രമല്ല ഗൾഫ് ഷോകളും മറ്റുമായി കരിയറിന്റെ പീക്കിലുമാണ് അമൃത.
വളരെ നേരത്തെ വിവാഹം ചെയ്തത് തെറ്റായിയെന്ന് പിന്നീട് തോന്നിയെന്നും അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഷെഫീക്കിന്റെ സന്തോഷത്തിൽ നായകൻ ഉണ്ണി മുകുന്ദന്റെ സുഹൃത്തിന്റെ കഥാപാത്രത്തെയാണ് ബാല അവതരിപ്പിച്ചത്.


Click it and Unblock the Notifications