'സുഹാനയ്ക്ക് കൗണ്‍സലിംഗ് കൊടുക്ക്, സ്‌ട്രെസ് വന്ന് അവര്‍ എന്തേലും ചെയ്യും'; ബഷിയോട് ആരാധകര്‍

By Desk

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള ബഷിയുടെ ജീവിതം ആദ്യം പലര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ പതിയെ അവരെ മലയാളികള്‍ ഏറ്റെടുത്തു. ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഈ കുടുംബം. അവര്‍ പങ്കുവെക്കുന്ന ഓരോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ബഷിര്‍ ബഷി പങ്കുവച്ച പുതിയ വ്‌ളോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കുടുംബ സമേതം നടത്തിയ മൂന്നാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബഷീര്‍ ബഷി പങ്കുവച്ചിരിക്കുകയാണ്. കുടുംബം ഒരുമിച്ച് വണ്ടിയില്‍ യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും സ്ഥലങ്ങള്‍ കാണുന്നതെല്ലാമുണ്ട് വീഡിയോയില്‍.

Basheer Bashi

അതേസമയം, വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. കമന്റുകളില്‍ കൂടുതലും ചര്‍ച്ച ചെയ്യുന്നത് ബഷിയുടെ ആദ്യ ഭാര്യയായ സുഹാനയെക്കുറിച്ചാണ്. സുഹാന കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ശ്രദ്ധ വേണമെന്നുമാണ് ബഷിയോടായി ചിലര്‍ കമന്റിലൂടെ പറയുന്നത്.

'ബഷീര്‍ ബ്രോ സുഹാന സിസ്റ്ററിനെ നല്ലൊരു കണ്‍സലിംഗ് കൊടുക്ക് അവര്‍ വല്ലാതെ സ്‌ട്രെസ്ഡ് ആണ് എന്ന് നിങ്ങളുടെ വീഡിയോയില്‍ കൂടെ ഫീല്‍ ചെയുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നില്ലായിരിക്കും. പക്ഷെ ഇതു കാണുന്ന 80% ആള്‍ക്കാര്‍ക്ക് അതു ഫീല്‍ ചെയുന്നത് അവര്‍ കമന്റ് വഴി പറയുന്നുണ്ട്. സുഹാന ഹാപ്പി ആണ് എന്ന് നിങ്ങളുടെ അടുത്ത് ആക്ട് ചെയുന്നത് ആയിട്ട് ആണ് തോന്നുന്നത്. ചിലപ്പോള്‍ നിങ്ങള്‍ ഈ കമന്റ് കണ്ട് ചിരിച്ചു തള്ളുമായിരിക്കും. അവര്‍ സ്‌ട്രെസ് വന്നു എന്തേലും ചെയ്യാന്‍ ചാന്‍സ് ഉണ്ട്. സോ നിങ്ങള്‍ അത് ഗൗനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഈ കമന്റ് നിങ്ങള്‍ നോട്ട് ചെയ്ത് വെച്ചോ മനുഷ്യന്റെ കാര്യം ആണ്' എന്നായിരുന്നു കമന്റ്.

നിരവധി പേരാണ് കമന്റിന് മറുപടിയുമായി എത്തുന്നത്. കമന്റിനോട് നിരവധി പേര്‍ അനുകൂലിച്ച് എത്തിയിട്ടുണ്ട്. അതെ.. പണ്ട് നമ്മള്‍ സപ്പോര്‍ട്ട് ചെയ്ത സോനു അല്ല ഇപ്പോള്‍ എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. എന്നാല്‍ കമന്റിനെ വിമര്‍ശിച്ചും ചിലര്‍ മുന്നോട്ട് വരുന്നുണ്ട്.

'നിന്റെ വീട്ടിലെ കുട്ടികളോ നിന്റെ ഭര്‍ത്താവോ ആരെങ്കിലും ആത്മഹത്യ ചെയ്യുമോയെന്ന് നോക്കണം ചിലപ്പോള്‍ നീയും ചെയ്യാന്‍ സാധ്യതയുണ്ട്. ഈ കമന്റ് കണ്ടിട്ട് നീ നിന്റെ കുടുംബവും ചിലപ്പോള്‍ ഇത് ചെയ്യും, സ്‌ട്രെസ് ഇല്ലാത്ത മനുഷ്യന്മാര്‍ ഉണ്ടോ? ആദ്യം നിങ്ങള്‍ എവിടേലും പോയി നിങ്ങളുടെ സ്‌ട്രെസ് മാറ്റൂ' എന്നായിരുന്നു താരത്തേയും കുടുംബത്തേയും അനുകൂലിച്ചെത്തിയൊരു കമന്റ്.

'പറ്റുമെങ്കില്‍ സുഹാനയെ ഒന്ന് ശ്രദ്ധിക്കൂ. സുഹാന ഒരുപാട് മാറിയിരിക്കുന്നു. പലതും മറന്ന് പോകുന്നു. പറയുന്നത് പലതും തെറ്റി പോവുന്നു. സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആംഗ്‌സൈറ്റി പോലെ ആവുന്നു. അവര്‍ ആകെ സമാധാനം കിട്ടുന്നത് ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ്..അത് അവരെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു കോമാളിയെപ്പോലെ ആക്കുന്നു. കുറെ കാലം വല്ലാത്തൊരു ഇമോഷണല്‍ സ്റ്റേജിലൂടെ കടന്ന് പോയ എന്റെ ഫ്രണ്ട് ഇങ്ങനെ ആയിരുന്നു കുറെ നാള്‍' എന്നായിരുന്നു മറ്റൊരു കമന്റ്.

'ഈ സംസാരിക്കുമ്പോ ഒക്കെയുള്ള ബുദ്ധിമുട്ട് സ്‌ട്രെസിലൂടെയും അല്ലെങ്കില്‍ പുറത്ത് പറയാത്ത മനസ്സില്‍ ഒരുപാട് കാലമായി മൂടി വെക്കുന്ന വിഷമങ്ങളിലൂടെയും ഒക്കെ ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്. അവര്‍ പുറമെ ചിരിക്കും എല്ലാവരോടും ഇടപഴകും പക്ഷേ അവരുടെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അല്ലെങ്കില്‍ മുറിവ് ഉണ്ടാവും'' എന്നും കമന്റില്‍ പറയുന്നുണ്ട്. അതേസമയം വിമര്‍ശനങ്ങളേയും എതിര്‍ത്തും നിരവധി പേര്‍ എത്തുന്നുണ്ട്.

Basheer Bashi

'4 വര്‍ഷം മുമ്പ് ഞാന്‍ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. സൈഗു മോന്‍ ഇപ്പോഴത്തെ എബ്രു മോന്റെ അത്രേ ഉള്ളൂ. അന്ന് ഏറ്റവും കൂടുതല്‍ വന്ന നെഗറ്റീവ് എന്താണെന്നാല്‍ സുഹാന മാത്രം കുട്ടിയെ എടുക്കുന്നുള്ളു. ബഷിക്കും മഷൂനും ആ കുട്ടിയെ കെയര്‍ ചെയ്തൂടെ എന്നൊക്കെ ഒരുപാട് നെഗറ്റീവ് കണ്ടു. ഇന്ന് എബ്രുനെ മഷു തന്നെ ആണ് കൂടുതലും കെയര്‍ ചെയ്യുന്നത് ഒരാള്‍ പോലും സോനുനും ബഷിക്കും കൂട്ടിയെ നോക്കി കൂടെ എന്ന് കണ്ടില്ല. അത് അങ്ങനെ ആണ്. സ്വന്തം അമ്മ ആയിരിക്കും ഏത് കുട്ടിക്കും കംഫര്‍ട്ട് സോണ്‍. സുഹാന ക്യാമറക്ക് മുന്നില്‍ കാണിക്കുന്നത് അഭിനയം ആണെകില്‍ സൈഗു, സുനു ആ കുട്ടികള്‍ക്ക് എല്ലാം മനസ്സിലാവുന്ന പ്രായം ആയി. സ്വന്തം ഉമ്മയും ആയി വഴക്കിടുന്ന ഒരാളെ ആ കുട്ടികള്‍ക്ക് സ്‌നേഹിക്കാന്‍ പറ്റില്ല. സോനു മഷു അവര്‍ക്ക് ഒരുപോലെ ആണ്.പുറത്തുള്ളവര്‍ എന്ത് പറഞ്ഞാലും good ആയാലും മോശം ആയാലും അത് അവരെ മാത്രം ബാധിക്കുന്നു'' എന്നായിരുന്നു പിന്തുണയുമായി എത്തിയൊരു കമന്റ്.

പിന്തുണയുമായി എത്തുന്ന കമന്റിന് ബഷിര്‍ ബഷി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ലവ് ഇമോജി പങ്കുവച്ചായിരുന്നു ബഷിയുടെ പ്രതികരണം.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X