'അവൾക്ക് എതിരെ സംസാരിച്ച സ്ത്രീകൾ അമ്മയുടെ തലപ്പത്ത്, ഇതുവരെ ഉണ്ടായ ദുർഗന്ധം കുറച്ച് മാറി കിട്ടുമെന്ന് കരുതാം'

By Desk

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ചർച്ച വിഷയം. 506 വോട്ടവകാശികളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ അമ്മയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വനിത താരനിരയാണ്. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് സംഘടനയുടെ തലപ്പത്ത് ഒരു വനിത പ്രസിഡന്റായി എത്തുന്നത്. നടൻ ദേവനെ മറികടന്നാണ് നടി ശ്വേത മേനോൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

159 വോട്ട് ശ്വേതയ്ക്കും എതിർ സ്ഥാനാർഥി ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനാണ്. 172 വോട്ടാണ് ലഭിച്ചത്. രവീന്ദ്രനാണ് പരാജയപ്പെട്ടത്. വൈസ് പ്രസിഡന്റുമാർ ലക്ഷ്മിപ്രിയയും, ജയൻ ചേർത്തലയുമാണ്. ജോയിന്റ് സെക്രട്ടറി അൻസിബയും ട്രഷറർ ഉണ്ണി ശിവപാലുമാണ്. പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ 17 അംഗങ്ങളിൽ എട്ടുപേരും വനിതകളാണ്.

Amma Election Result
Photo Credit: Shwetha Menon

അമ്മയുടെ തലപ്പത്തേക്ക് കൂടുതൽ വനിതകൾ വന്നതോടെ സംഘടന കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക്. അമ്മ സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ നിറയുമ്പോൾ ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. സിൻസി അനിൽ എന്ന യുസറുടേതാണ് കുറിപ്പ്. ഒരിടത്തും സ്ത്രീപുരുഷ വേർതിരിവ് വേണ്ടെന്ന പുരോഗമനം ഒരു വശത്ത്... വനിതകൾ തലപ്പത്തേയ്ക്ക് എന്ന ആഘോഷം മറ്റൊരു വശത്ത്.

സ്ത്രീയായാലും പുരുഷനായാലും തെരുവിൽ ആക്രമിക്കപ്പെടുന്ന സഹപ്രവർത്തകയ്ക്ക്, വേണ്ട... ഒരു മനുഷ്യ ജീവിയ്ക്ക് നിരുപാധികം പിന്തുണ.... അതിനുപോലും സാധിക്കാത്ത ഒരു സംഘടനയുടെ തെരഞ്ഞെടുപ്പ് ആയിരുന്നത്രെ.... അന്ന് അവൾക്ക് പിന്തുണ നൽകിയില്ലെന്ന് മാത്രമല്ല... അവൾക്ക് എതിരെ സംസാരിച്ച സ്ത്രീകളാണ് ഇന്നിവിടെ തലപ്പത്ത് എത്തിയിരിക്കുന്നത്.

അതായത് വെട്ടക്കാരനൊപ്പം നിന്നവർ എന്ന് തന്നെ... ആ... പിന്നെ പുതിയ അഴിച്ചുപണി കൊണ്ട് പൊതുജന മധ്യത്തിൽ ഇതുവരെ ഉണ്ടായ കുറച്ച് ദുർഗന്ധം മാറി കിട്ടുമെന്ന് കരുതാം. വേറൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു കുറിപ്പ്. പോസ്റ്റ് വൈറലായതോടെ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പം എന്നാണ് കമന്റുകൾ ഏറെയും. ഒന്നും നടക്കാൻ പോകുന്നില്ല. ചരട് പഴയ ആൾക്കാരുടെ കയ്യിൽ തന്നെ. ഇതൊക്കെ ഡമ്മി, ഇന്ന് തലപ്പത്ത് വന്നവർ റിമോട്ട് കൺട്രോൾ പാവകൾ.

ഇതൊക്കെ ജനത്തിന്റെ കണ്ണിൽ പൊടി ഇടാനുള്ള നമ്പർ അത്രേയുള്ളു, കൂട്ടത്തിൽ ഒരുവൾ ആക്രമിക്കപ്പെട്ടപ്പോൾ വേട്ടക്കാരന്റെ കൂടെ നിന്ന നാല് പെണ്ണുങ്ങൾ... അവരാണ് ഇന്ന് തെരഞ്ഞെക്കപ്പെട്ടവർ. അത് മറന്നുകൊണ്ടുള്ള ഒരു അഭിനന്ദനങ്ങളും ഇവർ അർഹിക്കുന്നില്ല എന്നിങ്ങനേയും കമന്റുകളുണ്ട്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്.

Amma Election Result
Photo Credit: amma association (instagram)

വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനവും നടന്നു. ഹേമ കമ്മി റിപ്പോർ‌ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രസിഡന്റായിരുന്ന മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചത്. സംഘടന രൂപീകരിച്ചശേഷം ആദ്യമായിട്ടായിരുന്നു ഭരണസമിതിയിൽ ഒരു കൂട്ടരാജി നടന്നത്. പിന്നീട് ഇതുവരെയും അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു സംഘടനയുടെ ചുമതല വഹിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. അമ്മയിൽ ഇതുവരെയും ഇത്രത്തോളം കടുത്ത മത്സരം നടന്നിട്ടില്ല. കഷ്ടപ്പെട്ട ജയിച്ച സ്ഥാനമാണ്. ദേവൻ അങ്കിളിന്റെ അനു​ഗ്രഹം വാങ്ങിയാണ് സ്ഥാനം ഏറ്റെടുത്തത്. എക്സിക്യൂട്ടീവ് കൂടിയിട്ടില്ല. മീറ്റിങ്ങിനുശേഷം അജണ്ട എന്താണെന്ന് അറിയിക്കും. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകും. സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാം.

അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാ​ഗമാണ്. ഇത് സ്ത്രീകളുടെ വിജയമാണ്. അമ്മയിൽ ഇനി അനീതിയുണ്ടായാൽ അതിന്റേതായ രീതിയിൽ കൈകാര്യം ചെയ്യും എന്നാണ് ശ്വേത മേനോൻ പറഞ്ഞത്. അമ്മയെ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെ എന്നാണ് ആശംസകൾ നേർന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X