തെറ്റുകൾ തിരുത്തുന്നു, തുറന്ന് പറച്ചിൽ നടത്താൻ ഭൂമിയോളം താഴാൻ ഒരു മനസുവേണം, ഷൈനിന് ഇനി നല്ല സമയം!

സ്കൂൾ കാലം മുതൽ സിനിമ സ്വപ്ന കണ്ട് നടന്നിരുന്നയാളാണ് ഷൈൻ ടോം ചാക്കോ. ഒരേ നാട്ടുകാരായതുകൊണ്ട് തന്നെ സംവിധായകൻ കമലിനോടാണ് സിനിമാ സ്വപ്നങ്ങളെ കുറിച്ച് ഷൈൻ ആദ്യം പറഞ്ഞത്. അന്ന് ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞശേഷമാണ് താൻ സ്വയം ഇറങ്ങി തിരിച്ചില്ലെങ്കിൽ സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയില്ലെന്ന് നടന് മനസിലായത്. അസിസ്റ്റന്റ് ഡയറക്ടായിട്ടാണ് ഷൈൻ സിനിമയിൽ അരങ്ങേറുന്നത്.

നമ്മൾ ‌എന്ന സിനിമയുടെ പിന്നണിയിലാണ് ആദ്യം ഷൈൻ പ്രവർത്തിച്ചത്. കമൽ സാർ പോലും അറിയാതെയാണ് താൻ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റായതെന്ന് ഷൈൻ തമാശയായി പറയാറുണ്ട്. പത്ത് വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടായി പ്രവർത്തിച്ചശേഷമാണ് അഭിനയിക്കാനുള്ള അവസരം നടന് ലഭിക്കുന്നത്.

Shine Tom Chacko
Photo Credit: Shine Tom Chacko / Vincy Aloshious (instagram)

തുടക്കം ഷൈനിന്റെ ​ഗുരുവായ കമലിന്റെ ​ഗദ്ദാമയിലൂടെയായിരുന്നു. മുഴുനീള കഥാപാത്രമൊന്നുമല്ലെങ്കിലും കിട്ടിയ സീനുകൾ എന്നേക്കും മലയാളികൾ ഓർത്തിരിക്കുന്ന തരത്തിൽ ഷൈൻ മനോഹരമാക്കി. ​ഗദ്ദാമ കണ്ടവർക്ക് ഇന്നും വേദനയാണ് ഷൈനിന്റെ ബഷീർ എന്ന കഥാപാത്രം. അതിനുശേഷം നിരവധി സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ നടൻ ചെയ്തു.

നായകനായത് ഇതിഹാസയിലൂടെയാണ്. ലഹരിക്ക് അടിമപ്പെട്ട് തുടങ്ങിയശേഷമാണ് ഷൈനിലെ നടനേയും സിനിമാപ്രേമികൾക്ക് നഷ്ടപ്പെട്ട് തുടങ്ങിയത്. കുറുപ്പ്, ഭീഷ്മപർവം, കുമാരി, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈനിന്റെ പ്രകടനം കണ്ട് അതിശയിച്ച് നിന്നിട്ടുള്ളവർക്ക് ഷൈനിൽ വന്ന മാറ്റം വലിയ വേദനയുണ്ടാക്കിയിരുന്നു.

ലഹരി തന്റേയും തന്നെ ചുറ്റിപറ്റി നിൽക്കുന്നവരുടേയും ജീവിതത്തെ ബാധിച്ച് തുടങ്ങിയെന്ന തിരിച്ചറിവ് വന്ന നടൻ ഇപ്പോൾ അതിൽ നിന്നും പൂർണ്ണമായും മുക്തി നേടാനുള്ള ചികിത്സയിലാണ്. അതിന്റെ മാറ്റം നടന്റെ പെരുമാറ്റത്തിലും സംസാരത്തിലും പ്രകടവുമാണ്. കുറച്ച് മുമ്പ് യുവനടി വിൻസി അലോഷ്യസിനോട് ഷൈൻ മാപ്പ് പറയുകയും ചെയ്തിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറിയെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് വിൻസി വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. ഈ വിവാദത്തിനുശേഷമാണ് ലഹരിയിൽ നിന്നും മുക്തി നേടണമെന്ന് ഷൈൻ തീവ്രമായി ആ​ഗ്രഹിച്ച് തുടങ്ങിയത്. വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് നമ്മൾ തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം.

Shine Tom Chacko
Photo Credit: Shine Tom Chacko / Vincy Aloshious (instagram)

എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണെന്നാണ് ഷൈൻ പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ട് പറഞ്ഞത്. ഈ വീഡിയോ വൈറലായതോടെ മുമ്പ് കളിയാക്കിയവരും അപമാനിച്ചവരും അടക്കം ഷൈനിന്റെ മാറ്റത്തിന് കയ്യടിക്കുകയാണ്. തുറന്ന് പറച്ചിൽ... അതാർക്കും എളുപ്പം കഴിയില്ല. പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ.

ഭൂമിയോളം താഴനുള്ള ഒരു മനസുവേണം. അത് കാണിച്ച ഷൈനിന് അഭിനന്ദനങ്ങൾ എന്നാണ് ഒരാൾ കുറിച്ചത്. ലൈഫിൽ രണ്ടാമത് ഒരു അവസരം കിട്ടും അത് കണ്ട് മനസിലാക്കി മുന്നോട്ട് പോകാൻ തുടങ്ങിയാൽ കിട്ടുന്നതാണ് യഥാർത്ഥ ജീവിതം, വിൻസിയുടെ വെളിപ്പെടുത്തലാണ് ഷൈനിന്റെ എല്ലാ മാറ്റങ്ങൾക്കും കാരണം, ഷൈൻ സംസാരിക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു.

ഒരുപാട് മാറിപ്പോയി, ഇനിയാണ് ഷൈനിന് നല്ല സമയം വരാനിരിക്കുന്നത്. തെറ്റിനെ ശരിയാക്കുമ്പോഴാണ് ഒരു മനുഷ്യൻ ഹൃദയശുദ്ധിയുള്ള മനുഷ്യനാവുന്നത് ഷൈനിന് ആശംസകൾ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. റിലീസിന് ഒരുങ്ങുന്ന സൂത്രവാക്യം സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് വിൻസിയോട് നടൻ മാപ്പ് പറഞ്ഞത്. ഒരുപിടി സിനിമകൾ ഷൈനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ കയ്യുമായാണ് ഷൈൻ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമായി നിന്നത്.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X