മറച്ചുവെച്ച് മാന്യൻ ചമഞ്ഞില്ല, സിനിമാക്കാരനായിരുന്നിട്ടും സത്യസന്ധമായി സംസാരിച്ചു; ജനാര്‍ദ്ദനനെ കുറിച്ച് ചർച്ച
മലയാള സിനിമക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള താരമാണ് ജനാർദ്ദനൻ. പഴയകാല നടന്മാർക്ക് പകരം വെക്കാൻ ഇന്നും മലയാളത്തിൽ നടന്മാരില്ലെന്നത് ജനാർദ്ദനനെ പോലുള്ള താരങ്ങളുടെ അഭിമുഖങ്ങളിലൂടെയും അഭിനയത്തിലൂടെയും വീണ്ടും പ്രേക്ഷകർ മനസിലാക്കുന്നു. ഇവരൊക്കെ ചെയ്തുവെച്ച കഥാപാത്രങ്ങൾ ഇന്നും മനുഷ്യമനസുകളിൽ ജീവൻ തുടിച്ച് നിൽക്കുന്നു.
എൺപതുകാരനായ താരം അവസാനം പ്രത്യക്ഷപ്പെട്ടത് സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമ ഹൃദയത്തിലാണ്. വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ സജീവമായിരുന്ന താരം വാർധക്യസഹജമായ ബുദ്ധമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ സിനിമകൾ ചെയ്യുന്നതിൽ സെലക്ടീവാണ്. ഇപ്പോഴിതാ അടുത്തിടെ നടൻ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ചർച്ചയാകുന്നത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച ചില വീഴ്ചകളെ കുറിച്ചും തനിക്ക് പറ്റിയ തെറ്റുകളെ കുറിച്ചുമാണ് നടൻ തുറന്ന് പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു. എന്റെ വളരെ അടുത്ത ബന്ധുവിനെയാണ് ഞാൻ വിവാഹം ചെയ്തത്. പല അഭിമുഖങ്ങളിലും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നാനൂറ് വർഷത്തോളം പഴക്കമുള്ള എന്റെ തറവാട് ഇപ്പോഴും വൈക്കത്തുണ്ട്.
അവിടെ ബന്ധുക്കളെ കല്യാണം കഴിക്കുന്നതിനോട് ആളുകൾക്ക് യോജിപ്പില്ല. എന്റെ ഭാര്യയെ എനിക്ക് ചെറുപ്പം മുതൽ അറിയാം അടുപ്പവുമുണ്ടായിരുന്നു. പിന്നീട് പ്രായപൂർത്തിയായപ്പോൾ വിവാഹം കഴിച്ചു. പെട്ടന്ന് സുഖമില്ലാതെ ഭാര്യ പിന്നീട് മരിച്ചു. തന്റേടമുണ്ടായിരുന്നതുകൊണ്ട് വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അവരെ ഞാൻ വിവാഹം കഴിച്ചത്.
എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം എനിക്ക് ചെറുപ്പം മുതലുണ്ട്. പരീക്ഷയ്ക്ക് തോറ്റതിന് വഴക്ക് കിട്ടിയപ്പോൾ ഒളിച്ചോടിപ്പോയി എയർഫോഴ്സിൽ ജോലി ചെയ്തയാളാണ് ഞാൻ. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശരിയായിരുന്നു. പക്ഷെ പത്ത് പതിനെട്ട് വർഷം മുമ്പ് മറ്റൊരു സ്ത്രീയുമായി എനിക്ക് ഒരു ബന്ധമുണ്ടായിരുന്നു. അവർക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു.
എന്റെ ഭാര്യയ്ക്കും അത് അറിയാമായിരുന്നു. അവള്‍ക്ക് അത് താത്പര്യമില്ലായിരുന്നു. എന്റെ ഭാര്യക്ക് ലൈംഗീക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി. അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ... ഞാന്‍ അത്രയും നാള്‍ അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്ത് കൊടുത്തു. അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു.

എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്ക് എന്നെ അറിയാമായിരുന്നു. ഞാന്‍ എവിടെപ്പോയാലും നമ്മുടെ ആള്‍ എങ്ങനെയാണെന്ന് അവളുടെ മനസില്‍ ഒരു വിചാരമുണ്ട് എന്നാണ് ജനാർദ്ദനൻ പറഞ്ഞത്. അറിയപ്പെടുന്ന താരമായിട്ടും പലരും മറച്ച് പിടിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ തെറ്റ് സമ്മതിച്ച് തുറന്ന് പറഞ്ഞതിന് നടനെ അഭിനന്ദിച്ചാണ് കമന്റുകൾ ഏറെയും പ്രത്യക്ഷപ്പെട്ടത്.
ഒരു സിനിമാക്കാരനായി ഇരുന്നിട്ടും ഇത്രയും സത്യസന്ധമായി പറയാൻ തോന്നിയ അദ്ദേഹത്തിന്റെ മാന്യതയ്ക്ക് നമസ്കാരം. തീർച്ചയായും ഈ ധൈര്യം എല്ലാവർക്കും ഉണ്ടാവുകയില്ല, ജീവിതം പഠിപ്പിച്ച പാഠങ്ങൾ മറക്കാനാവാത്തതാണ്. കുറവുകളിൽ നിന്ന് പഠിച്ച് കഴിഞ്ഞ കാര്യങ്ങൾ അവ പങ്കുവെക്കുന്നത് നല്ലതാണ്, ചില മനുഷ്യരുണ്ട് മറ്റ് ചില സ്ത്രീകളെ ഉപയോഗിച്ച് സ്വന്തം ജീവിതം മാന്യമായി കെട്ടിപ്പടുക്കുന്നവർ.
എന്നിട്ട് ഇന്റർവ്യൂവൽ വന്നിരുന്ന് ഭാര്യയെ കുറിച്ച് ഖോര ഖോരം പ്രസംഗിക്കും. നിലവിളക്ക് ആയിരുന്നു ഐശ്വര്യമായിരുന്നു എന്നൊക്കെ. ജനാർദ്ദനൻ വെട്ടിത്തുറന്ന് പറഞ്ഞത് തെറ്റായി തോന്നുന്നില്ല. തുറന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായി. എല്ലാ മഹാന്മാർക്കും ഇതൊന്നും കഴിഞ്ഞെന്ന് വരില്ലെന്നാണ് കമന്റുകൾ. ബന്ധുവായ സ്ത്രീയെയാണ് നടൻ വിവാഹം ചെയ്തത്.


Click it and Unblock the Notifications











