എങ്ങനെ സ്നേഹിക്കാതിരിക്കും?, അശ്ലീലം എവിടെയും ഇല്ല, മാന്യത സൂക്ഷിക്കുന്നു, ഇത് അനുകരിക്കൂ; മഞ്ജു വീണ്ടും വൈറൽ!

മലയാള സിനിമയിലെ നടിമാരുടെ വസ്ത്രധാരണം അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ന്യൂ ജനറേഷൻ നായികമാരിൽ ചിലർ ​​ഗ്ലാമറസായി വസ്ത്രം ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിവെച്ചത്. ബോബി ചെമ്മണ്ണൂര്‍-ഹണി റോസ് വിവാദത്തോടെ ഇത്തരം ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ജനശ്രദ്ധനേടാനും വൈറലാകാനും വേണ്ടി മനപൂർവം നടിമാർ ​ഗ്ലാമറസായി ഫങ്ഷനുകളിൽ എത്തുന്നുവെന്നാണ് പ്രധാനമായും ഉയർന്ന ആക്ഷേപം. ​

കഴിഞ്ഞ ദിവസം മല്ലിക സുകുമാരനും മലയാളത്തിലെ നടിമാരിൽ ചിലരുടെ വസ്ത്രധാരണത്തെ വിമർശിച്ചിരുന്നു. നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോൾ ഇവർക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ടെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഇതിനിയിൽ ഇപ്പോൾ വൈറലാകുന്നത് നടി ‌ മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്.

Actress Manju Warrier

മഞ്ജു കൂടി ഭാ​ഗമായ റിലീസിനൊരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമ എമ്പുരാന്റെ പ്രമോഷനായി മഞ്ജു അടക്കമുള്ള ടീം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്രസ് മീറ്റിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോകളാണ് മഞ്ജു വാര്യർ പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് ഫോട്ടോയിൽ പ്രിയ താരം പ്രത്യക്ഷപ്പെട്ടത്.

കറുത്ത ബ്ലെയ്സറും പേസ്റ്റൽ നിറത്തിലുള്ള പൈജാമ മോഡൽ പാന്റും ധരിച്ച് ക്ലാസി ലുക്കിലാണ് മഞ്ജു എത്തിയത്. ബ്ലാക്ക് മെറ്റൽ ഷെയ്ഡിലുള്ള കമ്മലും നേർത്ത വളകളും മാത്രമായിരുന്നു ആക്സസറീസ്. എല്‍ടു എമ്പുരാന്റെ ഐമാക്‌സ് ട്രെയിലര്‍ ലോഞ്ചിന് മഞ്ജുവിനെ സ്‌റ്റൈലാക്കിയത് ഡിസൈനിങ് ലോകത്ത് ലിച്ചി എന്നറിയപ്പെടുന്ന ലിജി പ്രേമനാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവിന്റെ കോസ്റ്റ്യൂംസ് എല്ലാം ലിജി പ്രേമിന്റെ ഡിസൈൻസാണ്.

ഇത്രത്തോളം സ്റ്റൈലിഷ് ലുക്കിൽ ആദ്യമായാണ് മഞ്ജു വാര്യർ‌ റെ‍ഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലെത്തിയപ്പോൾ‌ മഞ്ജു പിന്തുടർന്ന ബോളിവുഡ് സ്റ്റൈൽ നൂറ് ശതമാനവും വിജയമായി എന്നത് താരം പ​ങ്കുവെച്ച ഫോട്ടോകളിൽ നിന്നും വ്യക്തമാണ്. ആരും നോക്കി നിന്നുപോകുന്നതാണ് മഞ്ജുവിന്റെ സ്റ്റൈലും സ്വാ​ഗും. പൊതുവെ ബോളിവുഡിലേക്ക് എത്തിയാൽ തെന്നിന്ത്യൻ നായികമാർ ​ഗ്ലാമറസ് വേഷങ്ങളിലാണ് ഇത്തരം ഫങ്ഷനുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

എന്നാൽ അവിടേയും മഞ്ജു തന്റെ ഐഡന്റിറ്റി നിലനിർത്തി. ​ഗ്ലാമറസ് ആകാതെയും സെന്റർ ഓഫ് അട്രാക്ഷനാകാൻ കഴിയുമെന്ന് മഞ്ജു ഒറ്റ മേക്കോവറിലൂടെ തെളിയിച്ചു. ക്ലാസി വുമൺ എന്നാണ് മഞ്ജുവിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് വന്ന ഏറെയും കമന്റുകൾ. എവിടെ പോയാലും നിലപാടിൽ ഉറച്ച് നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും കമന്റുകളുണ്ട്.

Actress Manju Warrier

​ഗ്ലാമറസായി വൈറലാകാൻ നോക്കുന്ന നടിമാർ മഞ്ജുവിനെ കണ്ട് പഠിക്കാനും കമന്റുകളുണ്ട്. ഉള്ളിലെ സൗന്ദര്യം മഞ്ജുവിന്റെ മുഖത്ത് കാണാം, അകവും പുറവും മൊഞ്ചുള്ള പെണ്ണ്, ഹോളിവുഡ് നടിമാരെപ്പോലെയുണ്ട്, ലേഡി സൂപ്പർസ്റ്റാറെന്ന വിശേഷണം മഞ്ജുവിന് എന്തുകൊണ്ടും ചേരും എന്നിങ്ങനെ നീളുന്നു കമന്റുകൾ. രണ്ടാം വരവിന് ശേഷമാണ് മഞ്ജു അടിമുടി മാറിയത്.

പ്രായം നാൽപ്പത്തിയാറാണെങ്കിലും യുവത്വം താരത്തെ വിട്ട് പോയിട്ടില്ല. ഈ പ്രായത്തിലും ഏത് സ്റ്റൈലും മഞ്ജുവിന് ഫിറ്റാകും. ഒരിടവേളയ്ക്കുശേഷം മഞ്ജുവിന്റേതായി മലയാളത്തിൽ റിലീസിന് എത്തുന്ന സിനിമയാണ് എമ്പുരാൻ. അടുത്തിടെയായി താരത്തിന്റെ റിലീസുകളെല്ലാം തമിഴിലായിരുന്നു.

പ്രിയദ​ർശിനി രാംദാസിനെ കാണാൻ അക്ഷമയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. ആറ് ദിവസം മാത്രമാണ് എമ്പുരാന്റെ റിലീസിന് അവശേഷിക്കുന്നത്. എമ്പുരാന് ടിക്കറ്റെടുക്കാൻ പരക്കം പായുകയാണ് ആരാധകർ. സമീപ കാലത്തെന്നും ഇത്തരത്തിൽ ഒരു സിനിയമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ല.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X