'മഞ്ജുവിനെ തിരികെ തന്നെ കാവ്യയ്ക്ക് നന്ദി, ആരേയും കുറ്റപ്പെടുത്താതെ ചിരിയില്‍ എല്ലാം ഒതുക്കുന്നു'; ആരാധകര്‍

വിവാഹത്തോടെ സിനിമ വിട്ടുപോയ നടിമാർ നിരവധിയാണ്. അതിപ്പോൾ മലയാളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ വിവാഹത്തോടെ അഭിനയം നിർത്തിയവർ നിരവധിയാണ്. ഇന്നത്തെ ജനറേഷനിൽ ആ രീതി വളരെ കുറവാണ്.

ഭർത്താക്കന്മാരും ഭാര്യയുടെ കഴിവിനെ അം​ഗീകരിക്കാനും അതിനെ പരിപോഷിപ്പിക്കാനും ശ്രമിക്കുന്നത് കൊണ്ടാണ് ഇപ്പോഴത്തെ നടിമാർ വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും വീണ്ടും അഭിനയിക്കാൻ എത്തുന്നത്. വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയം നിർത്തിയത് സിനിമാ പ്രേമികളെ വല്ലാതെ വിഷമിപ്പിച്ച ഒന്നായിരുന്നു.

ഇത്ര നന്നായി ചെറിയ പ്രായം മുതൽ അഭിനയിച്ച നടി എന്തിന് ഇത്രവേ​ഗം സിനിമ ഉപേക്ഷിച്ചുവെന്നാണ് അന്ന് സിനിമയെ സ്നേഹിക്കുന്നവർ ഒന്നടങ്കം ചോദിച്ചത്. അക്കാലത്ത് ആരോട് ചോദിച്ചാലും മഞ്ജു വാര്യർ വീണ്ടും അഭിനയത്തിലേക്ക് വരുന്നത് കാണാൻ ആ​​ഗ്രഹമുണ്ടെന്നാണ് പറഞ്ഞത്.

ആരാധകരുടെ ആ​ഗ്രഹം പോലെ കുറച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം ​ഗംഭീര തിരിച്ചുവരവ് നടത്തി മഞ്ജു വാര്യർ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴ് അടക്കമുള്ള അന്യ ഭാഷകളിലും അഭിനയവുമായി തിരക്കിലാണ് മഞ്ജു.

ഒരു ചിരിയില്‍ എല്ലാം ഒതുക്കുന്നു

ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി മാറി കഴിഞ്ഞു മഞ്ജു. തുനിവ്, ആയിഷ എന്നീ സിനിമകളാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ വിശേഷം. തുനിവ് കുറച്ച് ദിവസം മുമ്പാണ് തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിൽ കൺമണിയായി മികച്ച പ്രകടനമാണ് മഞ്ജു വാര്യർ‌ കാഴ്ചവെച്ചത്. അജിത്തായിരുന്നു സിനിമയിൽ നായകൻ. ആയിഷ ജനുവരി 20നാണ് തിയേറ്ററുകളിൽ എത്തുന്നത്. സിനിമ അഞ്ച് ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുക. എല്ലാവർക്കും വളരെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ആയിഷ.

മഞ്ജുവിനെ തിരികെ തന്നെ കാവ്യയ്ക്ക് നന്ദി

രണ്ട് സിനിമകളുടേയും പ്രമോഷന്റെ തിരക്കിലാണ് മഞ്ജു വാര്യർ. അതിനായി ഇതിനോടകം നിരവധി അഭിമുഖങ്ങളും മഞ്ജു നൽകി കഴിഞ്ഞു. എത്ര രസമായാണ് മഞ്ജു സംസാരിക്കുന്നതെന്നും കേട്ടിരിക്കാന്‍ തോന്നുന്ന സംസാരമാണ് താരത്തിന്റേതെന്നും തുടങ്ങി നിരവധി കമന്റുകളാണ്
മഞ്ജുവിന്റെ പുത്തൻ അഭിമുഖങ്ങൾക്ക് വരുന്നത്.

സിനിമയിലെത്തിയ കാലം മുതല്‍ ശക്തമായ പിന്തുണയാണ് മഞ്ജുവിന് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആ പിന്തുണ മഞ്ജു നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്.

മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും

'ജനങ്ങളുടെ സ്‌നേഹം എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ്. വെല്‍വിഷേഴ്‌സെന്നാണ് ഞാന്‍ അവരെ വിശേഷിപ്പിക്കാറുള്ളത്. എനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവര്‍' എന്നായിരുന്നു ആരാധകരെക്കുറിച്ച് മഞ്ജു പറഞ്ഞത്. 'നടി എന്നതിനപ്പുറം ഞങ്ങളുടെ സ്വന്തമാണ് മഞ്ജു വാര്യര്‍.'

'മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും അങ്ങനെ കുറേ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. നിഷ്‌കളങ്കമായ ചിരിയാണ് ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരേയും കുറ്റപ്പെടുത്താതെ ഒരു ചിരിയില്‍ എല്ലാം ഒതുക്കി മുന്നേറുന്നു. ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ.'

നിലപാടുള്ള വ്യക്തി

എന്നെല്ലാമാണ് മഞ്ജുവിനെ കുറിച്ച് ആരാധകർ കുറിക്കുന്നത്. 'ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടി. അതാണ് നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് സൂപ്പറായതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്ന മലയാളികളുടെ സ്വന്തം പെണ്‍കുട്ടിയാണ്. നിലപാടുള്ള വ്യക്തിയാണ്.'

'പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീ... ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തി. അഭിനേത്രി എന്നതിലുപരി ആ പേഴ്‌സണലാറ്റി ഇഷ്ടമാണ്. മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്ന' കമന്റും വീഡിയോയ്ക്ക് ആരാധകർ കുറിച്ചിരുന്നു.

മഞ്ജുവിന്റെ പ്രതിഫലം

ബി​ഗ് ബജറ്റിലൊരുങ്ങിയ സിനിമയാണ് അജിത്തിന്റെ തുനിവ്. സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ അജിത്തിനൊപ്പം ബൈക്ക് റൈഡും നടത്തിയിരുന്നു മഞ്ജു വാര്യർ. തുനിവ് ചെയ്ത ശേഷം മഞ്ജുവിന്റെ പ്രതിഫലവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

തുനിവില്‍ അഭിനയിച്ചതിന് രണ്ടരക്കോടി രൂപയാണ് മഞ്ജുവിന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. അസുരനില്‍ ഒരു കോടി രൂപയോളമായിരുന്നു കിട്ടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read more about: manju warrier kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X