'എല്ലാം കലങ്ങി തെളിയാൻ പാപ്പു വേണ്ടി വന്നു, ബാലയുടെ പുതിയ വിവാഹം പാപ്പുവിനെ ഉന്നം വെച്ച്, നാണം കെടുത്തിയില്ലേ'
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗായിക അമൃത സുരേഷ്. തന്റെ വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹവും വിവാഹമോചനവും അതിനെത്തുടര്‍ന്ന് ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളും അമൃതയെ വല്ലാതെ ബാധിച്ചിരുന്നു. ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായവരാണ്. ബാലയും അമൃതയും നിയമപരമായി വേര്‍പിരിഞ്ഞശേഷം മകൾ അവന്തിക അമൃതയ്ക്കും കുടുംബത്തിനുമൊപ്പമാണ്. വിവാഹോചനത്തിനുശേഷവും അമൃതയേയും കുടുംബത്തേയും ബാല വേട്ടയാടിയിരുന്നു.
വിവാഹ മോചനത്തിനുശേഷം വ്യാപകമായ സൈബര്‍ അറ്റാക്കുകൾ അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നതിന് കാരണവും നിരന്തരമായി ബാല നൽകിയ അഭിമുഖങ്ങളായിരുന്നു. അമൃതയെ കുറ്റപ്പെടുത്തിയും മോശമായി ചിത്രീകരിച്ചുമായിരുന്നു ബാല എപ്പോഴും സംസാരിച്ചിരുന്നത്. സഹികെട്ടപ്പോൾ മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക പിതാവ് ബാലയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു.

അതുവരെ മലയാളി കണ്ടിട്ടില്ലാത്ത ബാലയുടെ മറ്റൊരു മുഖമാണ് കുറച്ച് നാളുകൾക്ക് മുമ്പ് അമൃതയുടെ മകൾ എല്ലാം തുറന്ന് സംസാരിച്ചപ്പോൾ പുറത്ത് വന്നത്. താനും അമ്മയും ബാലയിൽ നിന്നും ക്രൂരമായ കാര്യങ്ങൾ അനുഭവിച്ചവരാണെന്നും ഒരിക്കലും അച്ഛനെ കാണാനോ സംസാരിക്കാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അനുഭവിച്ച കാര്യങ്ങൾ അക്കമിട്ട് നിരത്തി പാപ്പു പറഞ്ഞത്.
ബാല പലപ്പോഴായി അമൃതയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴൊന്നും അമൃതയോ കുടുംബമോ പ്രതികരിച്ചിരുന്നില്ല. അതിനാൽ തന്നെ ന്യായം ബാലയുടെ ഭാഗത്താണെന്നും ജനങ്ങൾ തെറ്റിദ്ധരിച്ചിരുന്നു. മകളുടെ തുറന്ന് പറച്ചിനുശേഷം അമൃതയും ബാലയിൽ നിന്നും താൻ നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തി എത്തിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ജനങ്ങളുടെ എല്ലാം പിന്തുണ അമൃതയ്ക്കും കുടുംബത്തിനുമാണ്.
തുറന്ന് പറച്ചിൽ കുറച്ച് നേരത്തെ നടത്തിയിരുന്നുവെങ്കിൽ ഇത്രയേറെ സൈബർ ആക്രമണം നേരിടേണ്ടി വരില്ലായിരുന്നുവല്ലോ എന്നും ആരാധകർ പിന്നീട് അമൃതയോടും കുടുംബത്തോടും പറഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയ അമൃതയുടെ വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ജനങ്ങൾ തങ്ങളുടെ ഭാഗത്തെ ന്യായം മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും ഇപ്പോഴാണ് താനും കുടുംബവും മനസമാധാനത്തിൽ ഉറങ്ങി തുടങ്ങിയതെന്നുമാണ് അമൃത അമൃതം ഗമയ എന്ന ഇരുവരുടെയും യുട്യൂബ് ചാനലില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗിൽ സംസാരിക്കവെ പറഞ്ഞത്. എല്ലാം കലങ്ങി തെളിയാൻ പാപ്പു വേണ്ടി വന്നു എന്നാണ് അമൃതയുടെ പുതിയ വീഡിയോ വന്നപ്പോൾ പ്രത്യക്ഷപ്പെട്ട ഏറെയും കമന്റുകൾ. അമൃതയുടെ തുറന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ കാണുന്നത് വരെ ദേഷ്യമായിരുന്നു. ഇപ്പോൾ അവസ്ഥ മനസിലാകുന്നുണ്ട്.

പാപ്പുന്റെ വീഡിയോ കണ്ടു. സ്ട്രോങ്ങായി ജീവിക്കു... എവിടെയും സത്യം ജയിക്കും, ഇനി ഒരു അബദ്ധത്തിൽ നിങ്ങൾ ഒരിക്കലും ചാടരുത്. ആലോചിച്ച് മാത്രം പ്രധാന തീരുമാനങ്ങൾ എടുക്കുക. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറച്ചുപേർ അമൃതയെ കുറ്റപ്പെടുത്തി ഇനി സ്വസ്ഥമായി ജീവിക്കുക, എല്ലാം കലങ്ങി തെളിയാൻ പാപ്പു വേണ്ടി വന്നു. ബാലയുടെ ഇപ്പോഴത്തെ വിവാഹം പാപ്പുവിനെ ഉന്നം വെച്ചാണ്.
കുഞ്ഞ് അങ്ങനെ തുറന്ന് പറഞ്ഞത് അയാളെ വല്ലാതെ നാണം കെടുത്തി കളഞ്ഞു എന്നത് സത്യമല്ലേ... അതിന് വേറെ ഒരു കുഞ്ഞ് ഉണ്ടാകണം... പിന്നെ അതിനെ പൊക്കി പിടിച്ച് വീഡിയോ എടുത്ത് ഇന്റർവ്യു കൊടുത്ത് നല്ല പിതാവാണെന്ന് വരുത്തി തീർക്കാൻ ആണെന്ന് മനസ് പറയുന്നു. ഇതൊക്കെ തന്നെ നടക്കും കാലം കാണിച്ച് തരും.
നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകൂ. വെറുത്തവർ തന്നെ ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അത് അങ്ങനെ തന്നെ എന്നും ഉണ്ടാവട്ടെ, 14വർഷം അത് ചെറിയ ഒരു സമയമല്ല. എന്തായാലും ഇപ്പോൾ ദൈവം എല്ലാം സമാധാനമാക്കിയില്ലേ... ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് അമൃതയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ചും പ്രാർത്ഥനകൾ നേർന്നും വന്ന കമന്റുകൾ. മാമന്റെ മകളാണ് കോകിലയെയാണ് നടൻ ബാല പുതിയതായി വിവാഹം ചെയ്തത്.


Click it and Unblock the Notifications











