എവിടേയും അമാൽ; യാഥാസ്ഥിക ചിന്താ​ഗതിക്കാരനായിരുന്നിട്ടും മരുമകൾക്ക് വിട്ടുവീഴ്ച, മമ്മൂട്ടി ശിവകുമാറിന് മാതൃക!

പതിമൂന്ന് വർഷത്തെ സിനിമാ ജീവിതത്തിന് ഇടയിൽ ബോളിവുഡിൽ അടക്കം ചുവടുറപ്പിക്കാനും ആരാധകരെ സമ്പാദിക്കാനും ദുൽഖർ സൽമാന് കഴിഞ്ഞു. പൃഥ്വിരാജ് ബോളിവുഡിൽ നിരന്തരമായി ചെറുതും വലുതുമായ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ദുൽഖറിനോളം പ്രശസ്തി നേടാൻ കഴിഞ്ഞിട്ടില്ല. ബിടൗണിലെ ഒട്ടുമിക്ക ഫങ്ഷനുകളിലും ദുൽഖറിന് ക്ഷണം ലഭിക്കാറുണ്ട്. ഏറെ നാളുകൾക്കുശേഷം ഇപ്പോഴിതാ ദുൽഖർ സൽമാനും കുടുംബവും സോഷ്യൽമീഡിയയിൽ വീണ്ടും ശ്രദ്ധ കേന്ദ്രമായി മാറുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗൗരവ് ഗുപ്തയുടെ ആദ്യ ബ്രൈഡൽ കൊച്ചർ കലക്ഷൻ ഷോയിൽ അതിഥിയായി ദുൽഖർ സൽമാനും പങ്കെടുത്തിരുന്നു. ഒപ്പം ഭാര്യ അമാൽ സൂഫിയയും ഉണ്ടായിരുന്നു. ജാൻവി കപൂർ, വിജയ് വർമ, നിടാൻഷി ഖോയൽ, നേഹ ധൂപിയ, ദിഷ പഠാനി തുടങ്ങിയവരായിരുന്നു മറ്റ് പ്രമുഖരിൽ ചിലർ.

Dulquer Salmaan
Photo Credit: Dulquer Salmaan / instagram

ഒട്ടനവധി സെലിബ്രിറ്റികൾ ഷോയുടെ ഭാ​ഗമായിരുന്നുവെങ്കിലും ക്യാമറ കണ്ണുകൾ മുഴുവൻ ദുൽഖർ സൽമാന്റെയും ഭാര്യ അമാലിനും പിന്നാലെയായിരുന്നു. കറുത്ത വെൽവെറ്റ് സ്യൂട്ടായിരുന്നു ദുൽഖറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള ഫിഷ് കട്ട് മോഡേൺ ​ഗൗണായിരുന്നു അമാൽ ധരിച്ചിരുന്നത്. ചടങ്ങിന് എത്തിയ എല്ലാ താര സുന്ദരിമാരേയും കടത്തി വെട്ടുന്ന മുഖ-ശരീര സൗന്ദര്യമായിരുന്നു അമാലിന്.

വിരളമായി മാത്രമെ ഇത്രയേറെ മോഡേണായ വസ്ത്രങ്ങളിൽ അമാൽ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളു. എട്ട് വയസുകാരിയുടെ അമ്മയാണെന്ന് ഒരിക്കലും അമാലിന്റെ ഫിറ്റ്നസും സൗന്ദര്യവും കണ്ടാൽ തോന്നുകയില്ല. ദുൽഖർ നിരവധി നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്റെ റിയൽ ലൈഫ് നായികയാണ് അവരേക്കാൾ സുന്ദരി എന്നാണ് കമന്റുകൾ.

പുതുതലമുറയുടെ ചിന്താ​ഗതിക്കൊപ്പം സഞ്ചരിക്കാൻ എന്നും ഇഷ്ടപ്പെടുന്നയാളാണ് മമ്മൂട്ടി. എന്നാൽ കുടുംബത്തിലേക്ക് വരുമ്പോൾ അൽപ്പം യാഥാസ്ഥിക ചിന്താ​ഗതി കടന്ന് വരും. അതിന്റെ ഭാ​ഗമായിട്ടായിരുന്നു സിനിമയിലേക്ക് അരങ്ങേറും മുമ്പ് ദുൽഖറിന്റെ വിവാഹം നടത്തിയത്. പക്ഷെ പങ്കാളിയെ കണ്ടെത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം മകന് നടൻ നൽകിയിരുന്നു. അമാൽ ജീവിതസഖിയായാൽ മതിയെന്ന് ദുൽഖർ തീരുമാനിച്ചപ്പോൾ അതിനേയും പിന്തുണച്ചു.

മമ്മൂട്ടിയോ സുൾഫത്തോ മരുമകൾക്ക് വിലക്കുകളൊന്നും വെച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് മോഡേൺ ലുക്കുകൾ പരീക്ഷിക്കാൻ ഇപ്പോഴും അമാലിന് കഴിയുന്നത്. മമ്മൂട്ടിക്കും അമാലിനും ഇടയിൽ അമ്മായിയച്ഛൻ-മരുമകൾ ബന്ധത്തിന് അപ്പുറം രസകരമായ സൗഹൃദവും സ്നേഹവുമുണ്ടെന്നത് അവരുടെ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

Dulquer Salmaan
Photo Credit: Dulquer Salmaan / instagram

തന്റെ മൂന്നാമത്തെ മകൾ എന്ന രീതിയിലാണ് മമ്മൂട്ടി അമാലിനെ ട്രീറ്റ് ചെയ്യുന്നത്. ശിവകുമാറിനെപ്പോലുള്ളവർക്ക് മമ്മൂട്ടിയും കുടുംബവും മാതൃകയാണെന്നും പ്രതികരണങ്ങളുണ്ട്. മുംബൈയിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണെങ്കിൽ കൂടിയും ചെന്നൈയിൽ എത്തിയാൽ അസ്സൽ തമിഴ് മരുമകളാകും ജ്യോതിക. ഫിറ്റ്നസും സൗന്ദര്യവും ജ്യോതിക സംരക്ഷിച്ച് തുടങ്ങിയതുപോലും മാമിയാർ വീട് വിട്ട് സൂര്യയ്ക്കും മക്കൾക്കും ഒപ്പം മുംബൈയിൽ താമസിച്ച് തുടങ്ങിയശേഷമാണ്.

മരുമക്കളുടെ പ്രൊഫഷൻ, സ്വകാര്യ ജീവിതം എന്നിവയിലെല്ലാം ചെറിയ കടുംപിടുത്തങ്ങൾ ഉള്ളയാണ് സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ. ജ്യോതികയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവസരം നൽകേണ്ടത് തന്റെ കടമയാണെന്ന തിരച്ചറിവാണ് മുംബൈയിലേക്ക് താമസം മാറാൻ സൂര്യയെ പ്രേരിപ്പിച്ചത്.

അങ്ങനെ നോക്കുമ്പോൾ ഭർത്താവ്, കുടുംബം എന്നിവയിൽ എല്ലാം അമാൽ പതിന്മടങ്ങ് ലക്കിയാണ്. കേരളത്തിൽ എത്തിയാൽ മമ്മൂട്ടിയുടെ തനിനാടൻ മരുമകളാണ് അമാൽ. അനാർക്കലിയും തട്ടവും അണിഞ്ഞ് നോർത്ത് ഇന്ത്യൻ മുസ്ലീമാകും. എക്സ്പേർട്ട് ഇന്റീരിയർ ഡിസൈനറുമാണ് അമാൽ. അമാലൊപ്പം ഇല്ലാതെ ദുൽഖർ വളരെ വിരളമായി മാത്രെമ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളു. സ്കൂൾ കാലം മുതലുള്ള പരിചയമാണ് ദുൽഖർ-അമാൽ വിവാഹത്തിൽ എത്തിയത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X