12 വയസ്സുള്ള പെൺകുഞ്ഞ് ഫാദർ എന്നെ ടോർച്ചർ ചെയ്യുന്നെന്ന് പറഞ്ഞത് തെറിവിളി കൊണ്ട് സ്വീകരിക്കുന്നു! കുറിപ്പ്

ഡിവോഴ്‌സുമായി ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ഗായിക അമൃത സുരേഷ്. മുന്‍ഭര്‍ത്താവും നടനുമായ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് മകള്‍ അവന്തിക രംഗത്ത് വന്നത്. മകള്‍ പറഞ്ഞതിന് ബാലയും മറുപടി പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു.

പിന്നാലെ അമൃത വിഷയത്തില്‍ വ്യക്തത വരുത്തിയതും വലിയ വാര്‍ത്തയായി. ഇപ്പോഴിതാ അമൃതയുടെയും മകളുടെയും ദുരവസ്ഥ ചൂണ്ടി കാണിക്കുകയാണ് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. അമൃതയെ കുറിച്ചുള്ള ചിലരുടെ പ്രതികരണമാണ് അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍് ചെയ്തിരിക്കുന്നത്.

amrutha-suresh

'അമൃത സുരേഷിനെയോ ബാലയേയോ പേഴ്‌സണലി അറിയില്ല. പക്ഷേ മലയാളികളുടെയും ഇവിടുത്തെ മാധ്യമങ്ങളുടെയും മാനസികാവസ്ഥ നന്നായി അറിയാം. റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ അമൃതയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതു തന്നെയാണ് ബാലയുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്.

എന്നാല്‍ ഓഡിറ്റ് ചെയ്യപ്പെടുന്നതും സ്ലട്ട് ഷേമിങ്ങിന് വിധേയയാകുന്നതും ആരാണ് എന്നൊന്ന് ചിന്തിച്ചാല്‍ മതി. പതിനെട്ട് വയസ്സില്‍ ചൂസ് ചെയ്ത ഒരു ജീവിതത്തിന്റെ പരാജയങ്ങളെക്കുറിച്ച് മുപ്പത്തിനാല് വയസ്സിലും ഒരു സ്ത്രീ ആന്‍സറബിളാകുന്നത് ഈ നാട്ടിലെ ഒരു പ്രത്യകതരം സദാചാര സിലബസിന്റെ ഗുണം കൊണ്ടാണ്.

ഡിവോഴ്സായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുന്‍പാര്‍ട്ട്ണറെ തന്റെ കുഞ്ഞിനെ തന്നെയും കിട്ടുന്ന അവസരങ്ങളിലൊക്കെ ഹണ്ട് ചെയ്യുന്ന പുരുഷന്റെ കമന്റ് ബോക്‌സില്‍ കയ്യടി ഒഴുകുന്നു! പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുഞ്ഞ് മീഡിയക്ക് മുമ്പില്‍ വന്ന് നിന്ന് ഫാദര്‍ എന്നെ ടോര്‍ച്ചര്‍ ചെയ്യുന്നു എന്ന് പറയാനിടയാക്കിയ ഗതികേടിനെ തെറിവിളി കൊണ്ട് സ്വീകരിക്കുന്നു! ഈ രണ്ടുതരം നിലപാടുകള്‍ തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് നമ്മുടെ നാടിന്റെ ഒരു ഏകദേശ സാംസ്‌കാരിക ചിത്രം കിടക്കുന്നത്. കഷ്ടം തന്നെ..' എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

അതേ സമയം അമൃതയ്ക്ക് പിന്തുണ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. 'അമൃത നിങ്ങള്‍ സമാധാനമായിരിക്കൂ... സമൂഹത്തിന് മറുപടി പറയാന്‍ നിന്നാല്‍ അതിനേ നേരം ഉണ്ടാകു. നമ്മള്‍ മോശക്കാര്‍ ആണെന്ന് അല്ലെങ്കില്‍ നമ്മുടെ കുട്ടി മോശക്കാരി ആണെന്ന് ഈ സമൂഹം അല്ല ഈ ലോകം മുഴുവന്‍ പറഞ്ഞാലും നമുക്ക് നമ്മളെ അറിയാം എന്നതിന് അപ്പുറത്തേക്ക് ഒരു പുല്ലും ഇല്ല എന്ന് ബോള്‍ഡ് ആയി മനസ്സിനെ പഠിപ്പിക്കണം.

ആരുടെയും ഇമോഷണല്‍ നാടകത്തില്‍ നമ്മള്‍ തകര്‍ന്ന് പോകരുത്. ഈ ലോകം ഇപ്പോള്‍ ഇത്തരത്തില്‍ ഒരുപാട് മനുഷ്യരെ കൊണ്ട് നിറഞ്ഞതാണ് വളരെ ബോള്‍ഡ് ആക്കി ഹൃദയത്തെ മാറ്റിയാലേ ജീവിക്കാന്‍ പറ്റു. സോഷ്യല്‍ മീഡിയ ഇന്ന് ഒരാളെ നാളെ മറ്റൊരാളെ അങ്ങനെ തുടര്‍ന്ന് പോകും. അതിനൊക്കെ നമ്മള്‍ വിശദീകരണം കൊടുക്കാന്‍ നില്‍ക്കുകയെ വേണ്ട. സമാധാനം കിട്ടുന്ന ഇടത്തേക്ക് പോകുക

കഴിഞ്ഞത് കഴിഞ്ഞു. ഇനി എങ്കിലും നിങ്ങള്‍ ഇങ്ങനെ സോഷ്യല്‍ മീഡിയ വന്നു വീഡിയോ ഇടത്തെ ലീഗല്‍ ആയി കോടതി മുഖന്തരം ബാലയോട് കുഞ്ഞു തന്നെ പറയട്ടെ. ഇനി എനിക്ക് അച്ഛന്റെ കൂടെ പോകണ്ട, എന്നെ കുറിച്ച് അച്ഛന്‍ സംസാരിക്കാന്‍ പാടില്ല. സോ അവിടെ തീരും. ഇത് ചിലപ്പോള്‍ നേരിട്ട് സംസാരിക്കാന്‍ പറ്റാത്തത് കൊണ്ട് ആകും ബാല വീഡിയോയിലൂടെ പറയുന്നത്.

പക്ഷെ ബാല ചേട്ടന്‍ ഒരിക്കലും കുഞ്ഞിനെ മോശം ആയി പറഞ്ഞിട്ടില്ല. എപ്പോഴും ഒരുപാട് ഇഷ്ടം ആണ്. തിരിച്ചു വരും മിസ്സ് യു, എന്നൊക്കെ അല്ലേ പറയുന്നത്. സോ അമൃതയും ബാലയും നിങ്ങളുടെ പ്രശ്‌നം ലീഗല്‍ ആയി കോടതിയെ അറിയിച്ചു തീരുമാനം ഉണ്ടാക്കുക. നിങ്ങളുടെ ജീവിതം വെച്ചിട്ട് ആണ് പല യൂട്യൂബ് ചാനലുകളും പൈസ ഉണ്ടാകുന്നത്. രണ്ടു പേരും അതു മനസ്സിലാക്കുക.

amrutha-suresh

നിങ്ങളുടെ പ്രശ്‌നം പൊതു സമൂഹത്തിന് അവരുടെ അഭിപ്രായത്തിന് ഇട്ട് കൊടുക്കുമ്പോള്‍ അവര്‍ നിങ്ങള്‍ പറയുന്നത് മാത്രമേ അറിയുന്നുള്ളൂ. അവര്‍ മനസ്സിലാക്കുക നിങ്ങളുടെ സ്റ്റേറ്റ്‌മെന്റ് കൂടെയാണ്. ഇവിടെ ഒരു അച്ഛന്റെ വേദനയും അതുപോലെ ഒരു അമ്മയുടെ വേദനയും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ ബാലയുമായി നിയമപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ദൈവീകമായ ഒരു കലയെ അത്രയേറെ സ്‌നേഹിക്കുന്ന അമൃത അതിലേറെ അതിനെ ഉപാസിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ സ്വന്തം ശരികളുമായി മുന്നോട്ടു പോകുക. സപ്പോര്‍ട്ട് ചെയ്യുന്ന നല്ലൊരു അമ്മയും, കൂടെ ചേര്‍ത്ത് നില്‍ക്കാന്‍ നല്ലൊരു അനിയത്തിയും, സ്വന്തം ചോരയും കൂടെയുള്ളപ്പോള്‍ ആരെ പേടിക്കാന്‍. കുരക്കുന്നവര്‍ കുരച്ചു കൊണ്ടേയിരിക്കും. അതിനൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ നമ്മുടെ ലക്ഷ്യം എത്താന്‍ നേരം പിടിക്കും.

പിന്നെ കേരളം എത്രെ പുരോഗമനം പ്രാപിച്ചു എന്ന് പറഞ്ഞാലും ചില കാര്യങ്ങളില്‍ അവരിപ്പോഴും പിന്നോക്കം തന്നെയാണ്. അവരുടെ കാഴ്ചപ്പാടില്‍ പെണ്ണെന്നും അടിമയാണ്. അവള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല സുഹൃത്തുക്കളുമായി ഒരു ചായ കുടിക്കാന്‍ പോലും സ്വാതത്ര്യമില്ലാത്ത നാടാണിത്. ഡിവോഴ്‌സായി നില്‍ക്കുന്ന പെണ്ണാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നാല് ചുമരുകള്‍ക്കുള്ളില്‍ ചങ്ങലയില്‍ കിടക്കുന്ന പെണ്ണാണെല്‍ സന്തോഷം. സ്വന്തം നിലപാടുകളില്‍ ശക്തമായി നില്‍ക്കു അമൃത.. എന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X