കല്യാണത്തിന് വന്ന പൂജാരിയെ കെട്ടേണ്ടി വന്നോ? ഈ പ്രായത്തിലും വിവാഹമോ? താരങ്ങളെ പരിഹസിച്ച് സോഷ്യൽ മീഡിയ

സീരിയയില്‍ നടി ദിവ്യ ശ്രീധര്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. പത്തരമാറ്റ് സീരിയലിലെ നടന്‍ ക്രിസ് വേണുഗോപാലും നടിയും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വരുന്നത്. ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്. ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളും വിമര്‍ശനത്തിന് കാരണമായി.

divya-sreedhar

ആദ്യ വിവാഹബന്ധം പരാജയമായ ദിവ്യ ക്രിസ്സുമായി സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. കല്യാണാലോചന വന്നതോടെ ജാതകമൊക്കെ നോക്കി ആചാരപ്രകാരമായിരുന്നു വിവാഹം തീരുമാനിച്ചത്. എല്ലാത്തിനും പിന്തുണയുമായി ദിവ്യയുടെ രണ്ട് മക്കളും മുന്നില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ നടനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വിവാഹ ചിത്രങ്ങളുടെയും വീഡിയോസിന്റെയും താഴെ പരിഹാസ കമന്റുകള്‍ വന്നിരുന്നു. ''ഇതെന്താ കല്യാണത്തിന് വന്ന പൂജാരിയെ കെട്ടിയോ? പൈസ ഉണ്ടേല്‍ എത്ര വേണലും കെട്ടാം സിനിമാ നടന്‍, നടിമാരൊക്കെ ഇങ്ങനെ കെട്ടുകയും ഡിവോവ്‌സ് ആയാല്‍ പിന്നെയും കെട്ടുകും ചെയ്യും. അതും ഡിവോഴ്‌സ് ആവും, അങ്ങനെ നിരന്തരം കല്യാണം കഴിച്ച് കൊണ്ടേയിരിക്കും...

അച്ഛനും മോളും ആണ് എന്ന് ആ ആരും പറയില്ല, മൂക്കില്‍ പഞ്ഞി വെക്കാനായി അപ്പോളാണ് മാലയിട്ടു കളിക്കുന്നത്. ഈ കിളവനെ മാത്രം കിട്ടിയൊള്ളോ? 60 വയസിനു മുകളിലുള്ള കിളവന്‍ വരനായപ്പോള്‍ വധുവിന് 31 വയസ്, ഇത് കാണുന്ന 30 വയസ്സ് കഴിഞ്ഞ ഞാന്‍ എനിക്ക് ഇതുവരെ ഒരു കല്യാണം പോയിട്ട് ഒരു ലൈന്‍ പോലും സെറ്റായില്ല...'' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

divya-sreedhar

അതേ സമയം ഈ നാട്ടുകാരെന്തിനാ കമന്റ് ബോക്‌സില്‍ കിടന്നു കരയുന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. തീര്‍ത്തും അവരുടെ പേര്‍സണല്‍ കാര്യം അല്ലേ ഇതൊക്കെ. അവരുടെ ഇഷ്ടം, അവരുടെ ജീവിതം അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. അതില്‍ നിങ്ങള്‍ക്കെന്താ കാര്യമെന്നാണ് ആരാധകരുടെ ചോദ്യം.

ക്രിസ് വേണുഗോപാലിന്റെ രൂപം കാണുമ്പോള്‍ പ്രായമുള്ള ആളെ പോലെ തോന്നിക്കുന്നതാണ് പരിഹാസത്തിനൊക്കെ കാരണം. എന്നാല്‍ കാണുന്നത് പോലെ തനിക്കത്ര പ്രായമില്ലെന്ന് നടന്‍ തന്നെ പറഞ്ഞിരുന്നു. സീരിയലില്‍ പ്രായമുള്ള മുത്തച്ഛന്റെ വേഷം അവതരിപ്പിക്കുന്നത് കൊണ്ടും രൂപം കണ്ടും ആളുകളുടെ മനസില്‍ ഞാന്‍ പ്രായമുള്ള ആളെ പോലെയായി.

പറഞ്ഞ് പറഞ്ഞ് ആളുകളൊക്കെ എന്നെ മുത്തശ്ശാ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ തനിക്കൊരു മുത്തശ്ശന്‍ ആകാനുള്ള പ്രായം ഇല്ലെന്നാണ് നടന്‍ പറഞ്ഞത്. മുത്തച്ഛാ എന്ന് വിളിക്കുന്നവരോട് അങ്ങനെ പറയണമെന്നുണ്ട്. പക്ഷേ അവര്‍ മനസ്സുകൊണ്ട് വിളിക്കുകയല്ലേ, വിളിച്ചോട്ടെ എന്ന് വിചാരിച്ചിട്ട് മിണ്ടാതിരിക്കുന്നതാണെന്നും തനിക്ക് അത്രയും പ്രായമില്ലെന്നും' ക്രിസ് വ്യക്തമാക്കി.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X