മകൾക്ക് അമ്മയോടുള്ള സ്നേഹം വാഴ്ത്തപ്പെടുമായിരിക്കും, പക്ഷെ രേണുക ഉള്ളിൽ ആ​ഗ്രഹിച്ച് കാണും...; കുറിപ്പ്!

നമ്മൾ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേണുക മേനോൻ. നാൽപ്പത്തിരണ്ടുകാരിയായ നടി വിവാഹത്തോടെയാണ് അഭിനയ ജീവിതത്തോട് ബൈ പറഞ്ഞത്. ഭർത്താവിനും മക്കൾക്കും ഒപ്പം കാലിഫോർണിയയിൽ സെറ്റിൽഡായ താരം ഇപ്പോൾ ഒരു നൃത്തവിദ്യാലയം നടത്തുന്നത്. അടുത്തിടെ കുടുംബസമേതം നാട്ടിൽ വന്നപ്പോൾ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു താരം.

രണ്ട് പെൺമക്കൾക്കൊപ്പമാണ് അന്ന് രേണുക അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. അവതാരകനുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ രേണുകയുടെ മൂത്ത മകൾ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. അമ്മ തുടർന്ന് അഭിനയിച്ച് കാണാൻ ആ​ഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മകളുടെ മറുപടി. തങ്ങളുടെ ജീവിതം ഇപ്പോൾ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മകൾ പറഞ്ഞിരുന്നു.

Actress Renuka Menon
Photo Credit: Renuka Menon / Instagram

അഭിമുഖം വൈറലായശേഷം ആ കൊച്ചുപെൺകുട്ടിയുടെ ചിന്താ​ഗതികളെ കുറിച്ച് അടക്കം പ്രേക്ഷക പ്രതികരണങ്ങൾ വന്നിരുന്നു. അക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പ് ഇങ്ങനെയായിരുന്നു... അമ്മയ്ക്ക് ഇഷ്ടമാണെങ്കിൽ അമ്മ അഭിനയിക്കാൻ പോകണമെന്ന് ആ മകൾ പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു. രേണുകയെ ഓർമ്മയുണ്ടോ..? അമ്മ ഇനിയും അഭിനയിക്കണം എന്ന് തോന്നുന്നുണ്ടോ?. രേണുകയുടെ മകളോടാണ് ചോദ്യം... ടീനേജറായ മകൾ അമ്മയെ തിരിഞ്ഞുനോക്കി പറയുന്നു... വേണ്ട... ഇപ്പോൾ ഇങ്ങനെ ഞങ്ങൾ ഹാപ്പിയാണ്.

ലൈഫ് ഇപ്പൊ വളരെ ഗുഡ്ഡാണ്...അമ്മ ബിസി ആവണ്ട. ഈ രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കേൾക്കുമ്പോൾ മാതൃത്വം തുടിക്കും. മകൾക്ക് അമ്മയോടുള്ള സ്നേഹം വാഴ്ത്തപ്പെടും. എല്ലാം ശരിയാണ്... എന്നാൽ അമ്മയ്ക്ക് ഇഷ്ടമാണെങ്കിൽ അമ്മ പോകണം എന്ന് ആ മകൾ പറഞ്ഞെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു.

രേണുകയും ഒരുപക്ഷെ ഉള്ളിന്റെ ഉള്ളിൽ അത് ആഗ്രഹിച്ച് കാണില്ലേ എന്നോർത്തു. രേണുക ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് എത്തിയെങ്കിൽ അവളുടെ ഉള്ളിൽ എവിടെയെങ്കിലും ആ ആഗ്രഹം ഉറപ്പായും ഉറങ്ങികിടന്നിരിക്കണം. എത്ര പെൺകുട്ടികളാണ് മക്കൾക്കും കുടുംബത്തിനും വേണ്ടി ഇഷ്ടമുള്ള ജോലികൾ മാറ്റി വെയ്ക്കുന്നത്. പിന്നീട് അവർ ജോലിക്ക് കയറിയേക്കാം... അപ്പോഴും മക്കളേയും വീടിനേയും നോക്കാൻ കഴിയുന്ന ജോലി മാത്രം തെരഞ്ഞെടുക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കണം.

ഒരുവൾ പറഞ്ഞതോർക്കുന്നു... ജേർണലിസം, എവിയേഷനൊക്കെ സ്വപ്നം കണ്ടിരുന്നു ഞാൻ. പക്ഷെ അതൊന്നും പെൺകുട്ടികൾക്ക് ചേർന്ന ജോലിയല്ല... കല്യാണം കഴിച്ച് വീട് നോക്കാനുള്ളവൾക്ക് ഇങ്ങനെയുള്ള ജോലികൾ പാടാണ്.

Actress Renuka Menon
Photo Credit: Renuka Menon / Instagram

വല്ല ബാങ്കിലോ സ്കൂളിലോ ആണെങ്കിലേ വീട് നോക്കാൻ പറ്റൂ തുടങ്ങിയ ഉപദേശങ്ങൾ കേട്ട് കേട്ട് നിവർത്തി കെട്ടാണ് ഞാൻ ബിെഡ് എടുത്തതെന്നും ഒട്ടും ഇഷ്ടമുണ്ടയിട്ടല്ലെന്നും. 2025ലും പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കപ്പെടുന്നില്ലെന്ന് പറയരുതേ... അന്നും ഇന്നും അവൾക്ക് വിലങ്ങുകളുണ്ട്. ഒരു മാറ്റമുണ്ട്... ജോലി രാജിവെയ്ക്കില്ല എന്ന് ഉറച്ച് പറയാൻ പെൺകുട്ടികൾ പഠിച്ചു.

അപ്പോഴും ഇഷ്ടമുള്ളതാണോ അവൾക്ക്‌ ആസ്വദിക്കാൻ അനുവദിക്കപ്പെടുന്നത് എന്ന് ചിന്തിച്ചേ പറ്റൂ... എന്നായിരുന്നു കുറിപ്പ്. കുറിപ്പിനെ അനുകൂലിച്ചായിരുന്നു കമന്റുകൾ ഏറെയും. മറ്റുള്ളവർ നമ്മുടെ ആഗ്രഹങ്ങൾ തിരിച്ചറിയും കൂടെ നിൽക്കും എന്നൊക്കെ വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. എല്ലാവരും സ്വാർഥരാണ്, വാഴ്ത്തുപാട്ടുകളിൽ വീഴരുത്... അത്രയും ആയാൽ രക്ഷപെട്ടു.

ഇപ്പോഴും കുട്ടികൾ ഇങ്ങനെ ചിന്തിക്കുന്നത്. സമൂഹം ഇക്കാര്യത്തിൽ സെറ്റ് ചെയ്തിരിക്കുന്ന മാതൃകകൾ അത്ര കണ്ട് ശക്തമായതുകൊണ്ടാണ് എന്നാണ് ആളുകൾ കുറിച്ചത്. വിവാ​ഹത്തോടെ കരിയർ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി കൂടിയ നിരവധി താരസുന്ദരിമാർ തെന്നിന്ത്യയിലുണ്ട്. 2002 മുതൽ 2009 വരെയുള്ള കാലഘട്ടത്തിലാണ് രേണുക അഭിനയത്തിൽ സജീവമായി നിന്നിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി വേഷമിടാൻ രേണുകയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: renuka menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X