സുധീ വാത്മീകം ഹിന്ദിയില്‍ സുധീര്‍, പേരും തംപ്‌നെയിലും കണ്ട് ട്രോളി മലയാളികള്‍

By Midhun Raj

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ 2015ല്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് സു സു സുധീ വാത്മീകം. വിക്കുളള കഥാപാത്രമായി ജയസൂര്യ അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. സിനിമയിലെ പ്രകടനത്തിന് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും, സംസ്ഥാന അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ജയസൂര്യയ്ക്ക് ലഭിച്ചു. നടനൊപ്പം ശിവദ, അജു വര്‍ഗീസ്, മുകേഷ്, ടിജി രവി, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

sususudheer

അതേസമയം റിലീസ് ചെയ്ത് ആറ് വര്‍ഷത്തിന് ശേഷം സുധീ വാത്മീകത്തിന്‌റെ ഹിന്ദി പതിപ്പും ഇറങ്ങിയിരിക്കുകയാണ്. സുധീര്‍ എന്നാണ് ഹിന്ദിയില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്‌റെ പേര്. സു സു സുധീര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആറ് ലക്ഷത്തിലധികം വ്യൂസാണ് സുധി വാത്മീകത്തിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ ലഭിച്ചിരിക്കുന്നത്. ഹിന്ദി പ്രേക്ഷകര്‍ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

Mohanlal appreciates amazing drawing by fan KP rohit

അതേസമയം ഹിന്ദി പതിപ്പിന്‌റെ പേരും തമ്പ്‌നെയിലും മലയാളി ട്രോള്‍ പേജുകളില്‍ നിറയുകയാണ്. ഒപ്പം ഡബ്ബ് പതിപ്പിന്റെ യൂടൂബ് വീഡിയോയ്ക്ക് താഴെയും രസകരമായ കമന്റുകള്‍ വന്നിരിക്കുന്നു. 'തമ്പ്‌നെയില്‍ ഉണ്ടാക്കിയവനെ സമ്മതിക്കണം' എന്നാണ് ചിലര്‍ കുറിച്ചത്. 'ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാ എന്ന്' മറ്റൊരാളും കമന്റിട്ടു. തെന്നിന്ത്യന്‍ സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ മിക്കപ്പോഴും യൂടൂബില്‍ വരാറുണ്ട്. മില്യണ്‍ കണക്കിന് വ്യൂസാണ് ഓരോ സിനിമകള്‍ക്കും ലഭിക്കാറുളളത്. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈല്‍ എന്ന ചിത്രത്തിന് മുന്‍പ് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X