മീര അനിലിന്‍റെ വിവാഹ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനപ്പെരുമഴ! ഇതെങ്ങനെ വെളുപ്പിച്ചു? പുട്ടി തീരെയില്ല?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകയാണ് മീര അനില്‍. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുടെ ജീവവായുവായാണ് മീരയെ വിശേഷിപ്പിക്കാറുള്ളത്. അതിഥികളെ സ്വീകരിച്ചും മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയും മീര ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹം. തിരുവല്ല സ്വദേശിയായ ബിസിനസുകാരന്‍ വിഷ്ണുവായിരുന്നു മീരയെ ജീവിതസഖിയാക്കിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ലോക് ഡൗണ്‍ കാലമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. ജനുവരിയിലായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും വിവാഹനിശ്ചയം നടന്നത്. ജൂണിലായിരുന്നു വിവാഹം തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം വിവാഹം നീണ്ടുപോവുകയായിരുന്നു. സെറ്റും മുണ്ടുമണിഞ്ഞായിരുന്നു മീര എത്തിയത്. തുളസിമാലകളായിരുന്നു വധൂവരന്‍മാര്‍ പരസ്പരം അണിയിച്ചത്. വിവാഹ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് മീരയുടെ മേക്കപ്പിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.

മീരയുടെ മേക്കപ്പ്

മീരയുടെ മേക്കപ്പ്

മേക്കപ്പിന്റേയും വസ്ത്രധാരണത്തിന്റേയും കാര്യത്തില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് മീര അനില്‍. കോമഡി സ്റ്റാര്‍സിലെ അവതാരകയെ വിമര്‍ശിച്ച് ട്രോളര്‍മാരും എത്താറുണ്ട്. വിവാഹ ദിനത്തിലെ മേക്കപ്പ് കൂടിപ്പോയെന്നുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വധുവിനെ കണ്ട് ഇത് മീര തന്നെയാണോ എന്ന് പലരും ചോദിച്ചിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊരു രൂപത്തിലേക്ക് മാറിയതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. റിമി ടോമിയുടെ പോസ്റ്റിന് കീഴിലായാണ് പലരും ഇതേക്കുറിച്ച് ചോദിച്ചത്. വധുവരന്‍മാര്‍ക്ക് ആശംസ നേര്‍ന്ന് റിമി ടോമി എത്തിയിരുന്നു.

Recommended Video

നടന്‍ ഗോകുലന്‍ വിവാഹിതനായി | FilmiBeat Malayalam
നസ്രിയയുടെ വിവാഹം

നസ്രിയയുടെ വിവാഹം

മേക്കപ്പിന്റെ പേരില്‍ പല താരങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നസ്രിയ നസീമിന്റെ വിവാഹ ദിനത്തിലെ മേക്കപ്പിനെ വിമര്‍ശിച്ച് ആരാധകരെത്തിയിരുന്നു. പുട്ടി കൂടിപ്പോയെന്നും നസ്രിയ തന്നെയാണോ ഇതെന്ന് മനസ്സിലാവുന്നില്ലെന്നുമായിരുന്നു അന്നത്തെ വിമര്‍ശനം. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. വിവാഹ ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

 കറുപ്പ് മോശം നിറമാണോ?

കറുപ്പ് മോശം നിറമാണോ?

മീരയുടെ സ്വഭാവിക ലുക്കിനെ മാറ്റി ഇങ്ങനെ വെളുപ്പിച്ചത് എന്തിനാണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. സ്‌കിന്‍ കളര്‍ മേക്കപ്പ്് ഉപയോഗിച്ച് വെളുപ്പിച്ചത് ശരിയായില്ല. ഇത്രയും വെള്ള പൂശേണ്ടിയിരുന്നില്ല. കോമഡി സ്റ്റാര്‍സ് കാണുന്നവര്‍ക്ക് മീര എങ്ങനെയാണെന്ന് കൃത്യമായി അറിയാവുന്നതുമാണ്. പരിപാടിയില്‍ പലരും കറുത്ത നിറത്തെ വിമര്‍ശിക്കാറുമുണ്ട്. കറുപ്പ് അത്ര മോശം നിറമാണെന്ന് കരുതുന്നുണ്ടോയെന്നുമൊക്കെയായിരുന്നു ചോദ്യങ്ങള്‍.

വിഷ്ണുവിന്റെ ഇഷ്ടം

വിഷ്ണുവിന്റെ ഇഷ്ടം

മേക്കപ്പ് അധികം ഉപയോഗിക്കാത്ത ആളായിരിക്കണം വധുവായി വരേണ്ടതെന്നായിരുന്നു വിഷ്ണു ആഗ്രഹിച്ചത്. മേക്കപ്പുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വാങ്ങിയിരുന്ന ആളായിരുന്നു മീര. മാട്രിമോണിയലിലൂടെയായിരുന്നു വിഷ്ണു മീരയെ കണ്ടെത്തിയത്. പെണ്ണുകാണലിന് ചെന്നപ്പോള്‍ മീരയ്ക്ക് മേക്കപ്പുണ്ടാവുമോയെന്നായിരുന്നു വിഷ്ണുവിന്റെ ആശങ്ക. സിംപിളായി ചെന്ന് അദ്ദേഹത്തെ ഞെട്ടിക്കുകയായിരുന്നു താനെന്നായിരുന്നു മീര പറഞ്ഞത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ അതെന്താണ് പാലിക്കാത്തതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

വേദനിപ്പിച്ച കാര്യം

വേദനിപ്പിച്ച കാര്യം

വിവാഹ ശേഷം വിശേഷങ്ങള്‍ പങ്കുവെച്ചും മീര എത്തിയിരുന്നു. കല്യാണം കഴിയുന്നതിന് മുന്‍പ് തന്നെ തന്നെ പലരും വിവാഹമോചിതയാക്കിയാണ് ചിത്രീകരിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളില്‍പ്പോലും നെഗറ്റീവ് കമന്‍സുകളായിരുന്നു. ഇത് പോലെ തന്നെ വിവാഹമോചനവും ആഘോഷിക്കേണ്ടതല്ലേയെന്നായിരുന്നു പലരും ചോദിച്ചത്. ആദ്യം ഞങ്ങള്‍ കല്യാണം കഴിക്കട്ടെ എന്നിട്ടാവാം ഡിവോഴ്‌സ് എന്ന് തമാശയ്ക്ക് പറഞ്ഞിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് മീര എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇതെന്ന് താരം പറയുന്നു.

പാര്‍ട്ടിയുണ്ടാവും

പാര്‍ട്ടിയുണ്ടാവും

ലോക് ഡൗണ്‍ സമയത്ത് നടത്തിയ വിവാഹമായതിനാല്‍ വളരെ കുറച്ച് പേരാണ് പങ്കെടുത്തത്. കൊവിഡ് പ്രതിസന്ധികള്‍ നീങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി നടത്തുമെന്നും താരം പറഞ്ഞിരുന്നു. ആദ്യത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയാണെങ്കില്‍ അത്, അല്ലെങ്കില്‍ കുഞ്ഞിന്റെ നൂലുകെട്ടാണെങ്കില്‍ അത്, എന്തായാലും പാര്‍ട്ടി നടത്തും. വിവാഹ ശേഷവും മീര കോമഡി സ്റ്റാര്‍സിനൊപ്പമുണ്ടാവുമെന്നായിരുന്നു റിമി ടോമി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X