നടിമാര്‍ക്ക് രണ്ടാമത് വിവാഹം കഴിക്കാന്‍ പാടില്ലേ? അമ്പിളി ദേവിയുടെ വിവാഹത്തിനെതിരെ വിമര്‍ശനം!!
സിനിമാ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന അമ്പിളി ദേവിയെ കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. താഴ്‌വാര പക്ഷികള്‍ എന്ന പരമ്പരയിലൂടെയാണ് അമ്പിളി അഭിനയ രംഗത്തേക്ക് എത്തുന്നത്. 2001 ല്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായതോടെയാണ് അമ്പിളി ദേവിയെ തേടി സിനിമയിലേക്ക് അവസരങ്ങള്‍ വരുന്നത്.
ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമായിരിക്കുന്ന അമ്പിളി ദേവിയുടെ വിവാഹ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയ വഴി ചിലര്‍ നടിയെ വിമര്‍ശിച്ചും ചിലര്‍ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ്. അമ്പിളിയുടെ രണ്ടാം വിവാഹമാണെന്നുള്ളതാണ് ഇത്തരക്കാര്‍ ചൂണ്ടി കാണിക്കുന്ന പ്രശ്‌നം.

പ്രിയപ്പെട്ട അമ്പിളി ദേവി
സിനിമയില്‍ വളരെ കുറച്ച് മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സീരിയലുകളായിരുന്നു അമ്പിളി ദേവിയെ ശ്രദ്ധേയയാക്കിയത്. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ശേഷം മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപനം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി (തമിഴ്), കല്യാണ കുറിമാനം എന്നിങ്ങനെയുള്ള സിനിമകളില്‍ അമ്പിളി ദേവി അഭിനയിച്ചിരുന്നു. 2005 ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു.

അമ്പിളിയുടെ കുടുംബ ജീവിതം
സീരിയലകളില്‍ സജീവമായിരിക്കുന്ന അമ്പിളി ദേവിയുടെ വിവാഹത്തെ കുറിച്ച് പലര്‍ക്കും അത്ര അറിവില്ലായിരുന്നു. 2009 ലായിരുന്നു സീരിയല്‍ രംഗത്തെ പ്രമുഖ ക്യാമറമാന്‍ ലോവലുമായി അമ്പിളി വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച ഒരു വിവാഹമായിരുന്നു ഇതെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ കാര്യം ആരും അറിഞ്ഞില്ല. ഇപ്പോള്‍ സീരിയല്‍ നടന്‍ ആദിത്യനുമായിട്ടുള്ള വിവാഹ വാര്‍ത്ത വന്നതോടെയാണ് അമ്പിളിയുടെ കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ പുറത്ത് വന്നത്.

ആദിത്യനുമായിട്ടുള്ള വിവാഹം
ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത സീരിയലില്‍ ഭാര്യ ഭര്‍ത്തക്കാന്മാരായി അഭിനയിക്കുന്നവരാണ് ജയന്‍ ആദിത്യനും അമ്പിളി ദേവിയും. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളില്‍ ഒരുവരാണ് ഇരുവരും. യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വിവാഹം കഴിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫേക്ക് ന്യൂസാണോ എന്ന് സംശയിച്ചവരും കുറവല്ല. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് അറിഞ്ഞതോടെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി..

വിമര്‍ശനങ്ങള്‍
അമ്പിളിയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നതോടെ ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പുതിയൊരു മലയാളം സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. സീരിയലിന്റെ അഭിനേതക്കാളും അണിയറ പ്രവര്‍ത്തകരുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ലോവലിന് ആഘോഷവുമായി എത്തിയതോടെ ഇരുവരുടെയും ബന്ധത്തില്‍ എന്തോ പ്രശ്‌നമുള്ളതായി പാപ്പരാസികള്‍ മെനഞ്ഞെടുത്തു. അതെല്ലാം അമ്പിളിയ്ക്ക് നേരെ തിരിഞ്ഞിരുന്നു. നടിമാര്‍ രണ്ടാമതും വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഒരു വിഭാഗം ആളുകള്‍ നടിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി അമ്പിളിയും രംഗത്തെത്തിയിരുന്നു.

പുതിയ ജീവിതത്തിലേക്ക്..
സീരിയലില്‍ ഭാര്യ ഭര്‍ത്തക്കന്മാരായി അഭിനയിക്കുന്ന ആദിത്യനും അമ്പിളി ദേവിയും സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. അമ്പിളിയുടെ മകന്റെ പിറന്നാള്‍ ആഘോഷിച്ച് കേക്ക് മുറിച്ചാണ് വിശേഷപ്പെട്ട ദിവസം ഇരുവരും ആരംഭിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളോടും വിവാദങ്ങളോടുമെല്ലാം ചിരിച്ച് കൊണ്ടാണ് നടി നേരിട്ടത്.


Click it and Unblock the Notifications