twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിറ്റ് സിനിമകള്‍ക്കൊപ്പം മമ്മുട്ടി എടുത്ത വലിയ വെല്ലുവിളി! പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളിലൊന്ന് പിറന്നിട്ട് ഇന്ന് 28 വര്‍ഷം പൂര്‍ത്തിയാവുന്നു. സൂര്യമാനസം എന്ന സിനിമയിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഒരു അമേരിക്കന്‍ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിച്ച സിനിമയായിരുന്നു സൂര്യ മാനസം.

    വിജി തമ്പി സംവിധാനം ചെയ്ത സിനിമയില്‍ ബുദ്ധി കുറവുള്ള കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറൂമീസ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ പുട്ടുറൂമീസിനെ പറ്റിയുള്ള നിരൂപണങ്ങള്‍ വീണ്ടും നിറയുകയാണ്. സംവിധായകന്‍ ഒമര്‍ ലുലു അടക്കം പുട്ടുറൂമീസിനെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ഒരു എഴുത്ത് ഷെയര്‍ ചെയ്തിരിക്കുകയാണ്.

    പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    കഴിഞ്ഞ ദിവസം മൃഗയ യൂട്യൂബില്‍ കണ്ടു കൊണ്ട് ഇരുന്നപ്പൊ ചുമ്മാ ഇതൊക്കെ ഏത് വര്‍ഷങ്ങളാണെന്ന് ഒന്ന് നോക്കിയതാണ്. മൃഗയയിലെ വാറുണ്ണി ചെയ്ത അതേ സമയത്ത് ചരിത്ര കഥാപാത്രമായ വടക്കന്‍ വീരഗാഥയിലെ ചന്തു. വാറുണ്ണിയും ചന്തുവും ചെയ്ത അതേ സമയത്ത് സേതുരാമയ്യര്‍ ചെയ്ത് വെച്ചേക്കുന്നു. സൂര്യമാനസത്തിലെ മണ്ടന്‍ പുട്ടുറുമീസ് ആയ അതേ കാലത്ത് ധ്രുവത്തിലെ മന്നാടിയാര്‍ ആയേക്കുന്നു.

    പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    വാറുണ്ണിയും പുട്ടുറുമീസും ആയ അതേ മനുഷ്യന്‍ തന്നെയാണ് ചന്തുവും ജോസഫ് അലക്‌സും ചെയ്തതെന്ന് അവിശ്വസനീയം. വേഷത്തിലും ഭാവത്തിലും ലോ ക്ലാസ്സ് തെണ്ടി/മന്ദബുദ്ധി മുതല്‍ അപ്പര്‍ ക്ലാസ്സ് രാജകീയ വേഷങ്ങള്‍ വരെ ഇങ്ങനെ ചെയ്ത് വച്ചേക്കുന്ന ഒരു നടന്‍ മലയാളത്തില്‍ ഇല്ല. എന്നുമായിരുന്നു ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്. മറ്റാരോ എഴുതിയ കുറിപ്പ് സംവിധായകനും ഷെയര്‍ ചെയ്യുകയായിരുന്നു.

     പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    ഒരു അഭിനേതവ് എന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയ മികവുകള്‍ എടുത്തു കാണിക്കുന്ന ഒരു സിനിമ ആയിരുന്നു സൂര്യ മാനസം. മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്‍ കാണിച്ചു കൂടുന്ന കാര്യങ്ങള്‍ വളരെ കൃത്യതയാര്‍ണ നിലയില്‍ മമ്മൂട്ടി ഈ ചിത്രത്തിലൂടെ അഭിനയിച്ചു ഫലിപ്പിച്ചു. ലുക്കിന്റെ കാര്യത്തില്‍ പുട്ടുറുമീസിനെ ട്രോള്‍ ചെയ്യുന്ന ആളുകളുകളുമാറിയാം ലുക്ക് ഇല്ല എന്നൊരു തെറ്റു മാത്രം ഈ കഥാപാത്രത്തില്‍ ചൂണ്ടി കാണിക്കാന്‍ ആകുള്ളൂ എന്ന്. 28 വര്‍ഷം കഴിഞ്ഞിട്ടും ഈ മൂവിയെ എല്ലാവരും ഇഷ്ടപ്പെടുന്നു എങ്കില്‍ ആ മൂവിയിലെ ഇക്കയുടെ അഭിനയം നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതാണ് കാണിക്കുന്നതെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

    പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകനാണ് വിജി തമ്പി. എന്നിരുന്നാലും അദ്ദേഹം ചെയ്ത മിക്കവാറും ചിത്രങ്ങളും നിരാശ നല്‍കുന്ന സംവിധാനമാണ്. കെട്ടുറപ്പുള്ള തിരക്കഥ തിരഞ്ഞെടുക്കാന്‍ പാളി പോവുന്ന അവസ്ഥ ഒരുപാട് ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. നായകന്റെയോ അതല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രത്തിന്റെയോ ഒരു വണ്‍മാന്‍ ഷോ കാണിച്ചു വിജയം കൈവരിച്ച ചുരുക്കം ചിത്രങ്ങളില്‍ ഒന്നാണ് സൂര്യമാനസം.

    പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    കൗരവര്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മഹാനഗരം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ 1992 കാലഘട്ടത്തില്‍ മമ്മുട്ടി എടുത്ത ഏറ്റവും വലിയ വെല്ലുവിളി ആണ് സൂര്യമനസത്തിലെ പട്ടുറുമീസ് എന്ന കഥാപാത്രം. വേഷം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച വേഷം 93-ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡിന് പരിഗണനയില്‍ ഉണ്ടായിരുന്നു. ഇന്ന് പല ട്രോളുകളിലും നിറസാന്നിധ്യമാണ് ഈ മുഖം.

    പുട്ടുറുമീസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

    അല്‍പ്പമൊന്ന് പിഴച്ചാല്‍ പാളി പോകേണ്ട കഥാപാത്രത്തെ പുട്ടുറുമീസ് ഇത്രയും ശ്രദ്ധാലുവായി വരച്ചതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ആരൊക്കെ മുഖം വച്ചു കളിയാക്കിയാലും ആ കാലത്ത് പലര്‍ക്കും സ്വപ്നം പോലും കാണാന്‍ കഴിയാത്ത കഥാപാത്രം തന്റെ കയ്യില്‍ ഭദ്രമാക്കി മഹാനടന്‍ മമ്മൂട്ടി. 28 വര്‍ഷം കഴിഞ്ഞാലും മറക്കാന്‍ പറ്റാത്ത ഒരു പട്ടം പോലെ മനസ്സില്‍ഒരു നൊമ്പരമായി പാറി നടക്കുന്നുണ്ട് പുട്ടുറുമീസ്.

    English summary
    Mammootty Starrer Soorya Manasam Celebrating 28 Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X