തുടരും സിനിമയ്ക്ക് കിട്ടിയത് ഓവ​ർ ഹൈപ്പോ?, ഒടിടിയിലും കയ്യടി തുടരും?; പ്രേക്ഷകർക്ക് പറയാനുള്ളത്!

മെയ് മുപ്പതിനാണ് മോഹൻലാൽ സിനിമ തുടരും മുപ്പത്തിയഞ്ച് ദിവസത്തെ തിയേറ്റർ പ്രദർശനത്തിനുശേഷം ഒടിടിയിലേക്ക് എത്തിയത്. ​ഹോട്ട്സ്റ്റാറിലാണ് തുടരും സ്ട്രീം ചെയ്യുന്നത്. ആദ്യമായി മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് ഇത്. ഏറെ നാളുകൾക്കുശേഷമാണ് തന്റെ സുഹൃത്ത് വലയത്തിൽ ഇല്ലാത്ത ഒരു സംവിധായകനൊപ്പം മോഹൻലാൽ സിനിമ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപനം മുതൽ ചർച്ചയാവുകയും വാർത്തകളിൽ നിറയുകയും ചെയ്ത ഒന്നാണ്.

പക്ഷെ റിലീസിന് മുമ്പ് കാര്യമായ പ്രമോഷനോ അഭിമുഖങ്ങളോ ഒന്നും അണിയറപ്രവർത്തകരും അഭിനേതാക്കളും നൽകിയിരുന്നില്ല. ഫാമിലി ഡ്രാമ വിഭാ​ഗത്തിൽപ്പെടുത്താമെങ്കിലും സെക്കന്റ് ഹാഫിലേക്ക് കടന്ന് കഴിയുമ്പോൾ ത്രില്ലർ മൂഡിലാണ് സിനിമ നീങ്ങുന്നത്.

Thudarum Mohanlal Movie
Photo Credit: facebook

അതുകൊണ്ട് തന്നെ റിലീസിന് മുമ്പ് എത്ര പ്രമോഷൻ നൽകിയാലും സിനിമയെ കുറിച്ച് ഒന്നും വിട്ട് പറയാൻ അണിയറപ്രവർത്തകർക്ക് കഴിയില്ല. അതുകൊണ്ട് കൂടിയാണ് റിലീസിനുശേഷം മാത്രം സംവിധായകനും താരങ്ങളുമെല്ലാം അഭിമുഖങ്ങൾ നൽകിയത്. എമ്പുരാനായിരുന്നു തുടരുമിന് മുമ്പ് റിലീസ് ചെയ്ത മോ​ഹൻലാൽ സിനിമ.

ചിത്രത്തിലെ ചില വിവാദ രം​ഗങ്ങളുടെ പേരിൽ സിനിമ വലിയ ചർച്ചയായതുകൊണ്ട് തന്നെ പ്രതീക്ഷച്ചതിനെക്കാൾ ആളുകൾ തിയേറ്ററിലേക്ക് എത്തുകയും മുടക്ക് മുതലിനേക്കാൾ പതിന്മടങ്ങ് സിനിമ സമ്പാദിക്കുകയും ചെയ്തു. എന്നാൽ എമ്പുരാൻ ഒടിടിയിൽ എത്തിയപ്പോൾ ട്രോളുകളുടെ പെരുമഴയായിരുന്നു. മോഹൻലാലിന്റെ നടത്തവും വസ്ത്രധാരണവും പോലും വലിയ രീതിയിൽ പരിഹാസം ഏറ്റുവാങ്ങി. ആ ഒരു സാഹചര്യത്തിലാണ് തുടരും റിലീസ് ചെയ്തത്.

ആദ്യത്തെ ദിവസം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സാധാരണക്കാരിൽ സാധാരണക്കാരനായ പ്രാരാബ്ദക്കാരനായ കുടുംബസ്നേഹിയായ ഷൺമുഖനായി ലാലേട്ടൻ ജീവിക്കുകയായിരുന്നു. മാസ് കാണിക്കുന്ന ലാലേട്ടനോട് പ്രേക്ഷകർക്ക് താൽപര്യമുണ്ടെങ്കിലും സാധാരണക്കാരനായ മോഹൻലാൽ കഥാപാത്രങ്ങളോട് ഒരു പൊടിക്ക് സ്നേഹം പ്രേക്ഷകർക്ക് കൂടുതലുണ്ട്.

അതുകൊണ്ട് തന്നെ വയസായ അമ്മമാരും അപ്പൂപ്പന്മാരും വരെ കൊച്ചുമക്കളുടെ കൈ പിടിച്ച് തിയേറ്ററുകളിലേക്ക് എത്തി. തരുൺ മൂർത്തിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ലാലേട്ടന് മാത്രം സ്വന്തമായുള്ള സ്ലീപ്പർ സെൽ പ്രേക്ഷകർ ഉണർന്നു. തിയേറ്റർ റിലീസിനുശേഷം തുടരും സിനിമയ്ക്ക് ലഭിക്കുന്നത് ഓവർ ഹൈപ്പാണെന്നും ദൃശ്യത്തിന് മുകളിൽ വെക്കാൻ പറ്റുന്ന തരത്തിൽ മെച്ചപ്പെട്ട തിരക്കഥയല്ലെന്നും ഒരു വിഭാ​ഗം ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

Thudarum Mohanlal Movie
Photo Credit: facebook

ചില കഥാപാത്രങ്ങൾ മിസ് കാസ്റ്റായിരുന്നുവെന്നും അഭിപ്രായമുണ്ടായിരുന്നു. തിയേറ്ററിൽ വൻ ഹിറ്റാകുന്ന പല സിനിമകളും ഒടിടിയിൽ എത്തുമ്പോൾ വിമർശനം ഏറ്റുവാങ്ങുന്നതും അതുപോലെ തന്നെ തിയേറ്ററിൽ പരാജയമായ സിനിമകൾ ഒടിടിയിൽ ​ഹിറ്റാകുന്നതും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ തുടരും സിനിമയുടെ ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.

എന്നാൽ ഭൂരിഭാ​ഗം ഒടിടി പ്രേക്ഷകരും തുടരും സിനിമയെ കുറിച്ച് പോസിറ്റീവ് പ്രതികരണങ്ങൾ തന്നെയാണ് കുറിച്ചത്. മോഹൻലാൽ തുടരും.. സിനിമയുടെ എന്റ് ക്രഡിറ്റ്സിൽ കാണിക്കുന്നതുപോലെ ഈ സിനിമയും ഒരു അടയാളപ്പെടുതലാണ്. തുടരുമിനേക്കാൾ മികച്ച സിനിമ മോഹൻലാലിന് ഇനിയും വന്ന് ചേരും. ബെൻസിനെക്കാൾ മികച്ച കഥാപാത്രങ്ങൾ മോഹൻലാൽ ഇനിയും ലഭിക്കും എന്നുമാണ് ഏറെയും പേർ കുറിച്ചത്.

പടത്തെ കീറിമുറിക്കാൻ ഉള്ള ഒരു പഴുതും തരുൺ മൂർത്തി ഉണ്ടാക്കി വെച്ചിട്ടില്ലെന്നും ചിലർ കുറിച്ചു. ശോഭനയായിരുന്നു മോഹൻലാലിന്റെ നായിക. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്തത്. നേരിനുശേഷം ജെനുവിൻ പ്രതികരണങ്ങൾ ലഭിച്ച മോഹൻലാൽ സിനിമ എന്നുകൂടി തുടരുമിനെ വിശേഷിപ്പിക്കാൻ കഴിയും.

More from Filmibeat

Read more about: mohanlal movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X