'ആദ്യം ഗർഭ സ്ഥിരീകരണം പിന്നെ വിവാഹം എന്നതാണ് സെലിബ്രിറ്റികളുടെ ട്രെന്റ്, ബന്ധുക്കളെ ഓർത്ത് സങ്കടം തോന്നുന്നു'

2024 നടി അമല പോളിന് ഏറെ സന്തോഷം നിറഞ്ഞതാണെന്ന് വ്യക്തമാകുകയാണ് താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ. പുതുവർഷം പിറന്ന് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്തയാണ് അമല പോളും ഭർത്താവും സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. താൻ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്നും ​ഗർഭിണിയാണെന്നുമാണ് അമല അറിയിച്ചിരിക്കുന്നത്.

നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം... എന്നാണ് മെറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭർത്താവ് ജ​ഗത് ദേശായിയെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ കുറിപ്പ്. കടൽ തീരത്ത് ഭർത്താവിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങളാണ് അമല പങ്കിട്ടതിൽ ഏറെയും. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം.

Amala Paul

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശിയാണ് അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി. സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന്‍റെ രണ്ടാം വിവാഹമായിരുന്നു ജ​ഗതുമായുള്ളത്. തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017ല്‍ താരം വേര്‍പെടുത്തിയിരുന്നു.

സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. മലയാളത്തിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങളാണ് അമല പോളിന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത്. മമ്മൂട്ടി നായകനായ മലയാള ചിത്രം ക്രിസ്റ്റഫറും അജയ് ദേവ്​ഗണ്‍ നായകനായ ബോളിവുഡ് ചിത്രം ഭോലയും.

2024 ലെ റിലീസുകളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റ് ചിത്രങ്ങളും അവരുടേതായി എത്താനുണ്ട്. അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്.

അതേസമയം അമല പോളിന്റെ പ്ര​ഗ്നൻസി അനൗൺസ്മെന്റ് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. വിവാ​​ഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും അമല ​ഗർഭിണിയായതിന്റെ അതിശയമാണ് പല കമന്റുകളിലും കാണുന്നത്. വിവാ​ഹത്തിന് മുമ്പ് തന്നെ അമല ​ഗർഭിണിയായിരുന്നുവെന്ന ഊഹാപോഹത്തിലാണ് ചിലർ എത്തിയിരിക്കുന്നത്.

Amala Paul

ആദ്യം ഗർഭം സ്ഥിരീകരിക്കും പിന്നെ വിവാഹം എന്നതാണ് സെലിബ്രിറ്റികൾക്കിടയിലെ ട്രെന്റെന്നും കമന്റുകളുണ്ട്. ഇതിന് വേണ്ടിയാണോ അർജന്റായി വിവാഹം ചെയ്തത്?, വിവാഹം കഴിഞ്ഞ് ഒരു മാസമല്ലേയായിട്ടുള്ളൂ. അതിനുള്ളിൽ എങ്ങനെ ​ഗർഭിണിയായി, ഇതെന്താ ആലിയ ഭട്ട് ട്രെന്റ് അനുകരിച്ചതാണോ?, ഇവരുടെ ബന്ധുക്കളെ ഓർത്ത് സഹതാപം തോന്നുന്നു.

ഇവരുടെ ബന്ധുക്കൾ വിവാഹം കൂടി വീട്ടിലെത്തിയപ്പോഴേക്കും അമലയുടെ ബേബി ഷവറിൽ പങ്കെടുക്കാൻ തിരികെ പോകേണ്ട അവസ്ഥയായി എന്നെല്ലാമാണ് കമന്റുകൾ. അമലയുടെ പോസ്റ്റിന് താഴെ മോശം കമന്റുകൾ ഇട്ടവർക്കെതിരെയും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. ആളുകൾ വളരെ പരുഷവും വിവേകശൂന്യരും നികൃഷ്ടരുമാണ്.

കമന്റ് സെക്ഷനിലെ ഭൂരിഭാഗവും എത്രമാത്രം നിഷേധാത്മകമാണെന്നതിൽ അതിശയിക്കാനില്ല എന്നാണ് അമലയെ പരിഹസിച്ച് വരുന്ന കമന്റുകളിൽ പ്രതിഷേധിച്ച് ചിലർ കുറിച്ചത്. സെലിബ്രിറ്റികളുടെ ജീവിതം പബ്ലിക്കാണെന്നും അതിൽ കയറി പരിഹസിക്കുന്നതും പുച്ഛിക്കുന്നതും വലിയ തെറ്റല്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നും കരുതി ജീവിക്കുന്ന ഒരു വിഭാ​ഗം ഇന്നും നമുക്കിടയിലുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അമലയുടെ കമന്റ് ബോക്സ്.

ജ​ഗതിനെ വിവാഹം ചെയ്തപ്പോഴും അമലയ്ക്ക് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. വിവാഹമോചിതയാണ് എന്നതാണ് താരത്തിന്റെ രണ്ടാം വിവാ​ഹ സമയത്ത് പരിഹാസിക്കാൻ ചിലർ ഉപയോ​ഗിച്ച പ്രധാന കാരണം. ശ്രീനിഷ് അരവിന്ദ്, ജുവൽ മേരി, വീണ നായർ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അമലയ്ക്കും ജ​ഗതിനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X