സെയിം ഡയ​ലോ​ഗ്, വിക്ടിം കാർഡ്, സെൽഫ് ബൂസ്റ്റ്... ഭാര്യമാർ മാത്രം മാറി; ഭയന്ന് ബാല ചെന്നൈയ്ക്ക് കടന്നതോ?

തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിലാണ് പിറവിയെങ്കിലും നടൻ ബാലയ്ക്ക് സിനിമയിൽ ബ്രേക്ക് കിട്ടിയത് മലയാളം പ്രോജക്ടുകളുടെ ഭാ​ഗമായ ശേഷമാണ്. ഇരുപത്തിനാലാം വയസിലാണ് ബാല കളഭം സിനിമയിൽ നായകനായി മലയാളത്തിലേക്ക് എത്തുന്നത്. അന്ന് യൂത്തിന് ഏറെ പ്രിയപ്പെട്ട നടനായിരുന്നു താരം. കളഭത്തിനുശേഷമാണ് നടന്റെ കരിയറിൽ തന്നെ വലിയ വിജയമായി മാറിയതും ഇന്നും ചർച്ച ചെയ്യപ്പെടുന്നതുമായ ബി​ഗ് ബി സംഭവിക്കുന്നത്.

ചിത്രത്തിൽ മംമ്തയ്ക്കൊപ്പമുള്ള നടന്റെ ലവ് സീനുകളും റൊമാന്റിക്ക് സോങ്ങും ശ്രദ്ധിക്കപ്പെട്ടതോടെ പെൺകുട്ടികളുടെ വലിയൊരു ആരാധക വൃന്ദം നടനുണ്ടായി. സഹനടനായും വില്ലനായും നായകനായുമെല്ലാം ബാല മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തു. മലയാളത്തിൽ തിരക്കുള്ള താരമായി വളർന്നുകൊണ്ടിരിക്കെയായിരുന്നു 2010ൽ അമൃത സുരേഷുമായുള്ള വിവാഹം.

actor bala Elizabeth udayan

റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവർക്കും ആ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക കൈകുഞ്ഞായിരിക്കെയാണ് ബാലയും അമൃതയും വിവാഹമോചിതരായത്. കുഞ്ഞിന്റെ സംരക്ഷണം അമൃതയ്ക്കായിരുന്നു. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

തന്നെ മാത്രമല്ല ബാലയുടെ പ്രവൃത്തികൾ മകളുടെ ജീവന് കൂടി ഭീഷണിയാണെന്ന് മനസിലായി തുടങ്ങിയപ്പോഴാണ് വീടുവിട്ടിറങ്ങിയതെന്നും അമൃത പറഞ്ഞിരുന്നു. വേർപിരിഞ്ഞശേഷവും ബാല അമൃതയേയും മകളേയും കുടുംബത്തേയും ശല്യം ചെയ്യുകയും സ്വസ്ഥത തകർക്കുകയും ചെയ്തിരുന്നു. മകളെ തന്നിൽ നിന്ന് അകറ്റിയത് അമൃതയാണെന്ന് അഭിമുഖങ്ങളിലൂടെ നിരന്തരമായി ബാല പറയുകയും ചെയ്തിരുന്നു.

മകളോടുള്ള ബാലയുടെ സ്നേഹം സത്യമാണെന്ന് അതുകൊണ്ട് തന്നെ ആരാധകർ കരുതുകയും ചെയ്തു. മാത്രമല്ല മകളെ അച്ഛനിൽ നിന്നും അകറ്റിയ ക്രൂരയായ അമ്മയായിട്ടായിരുന്നു അമൃതയെ പ്രേക്ഷകർ കണ്ടിരുന്നതും. ഇതെല്ലാം മാറിയത് ബാലയ്ക്കെതിരെ മകൾ അവന്തിക രം​ഗത്ത് എത്തിയതോടെയാണ്. അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു.

അതിനുശേഷമാണ് തെറ്റുകൾ കൂടുതലും വന്നിരിക്കുന്നത് ബാലയുടെ ഭാ​ഗത്ത് നിന്നാണ് പ്രേക്ഷകർ തിരിച്ച് അറിഞ്ഞ് തുടങ്ങിയത്. മാത്രമല്ല കോടതി വിധി പ്രകാരം മകൾക്ക് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങളിൽ പോലും ബാല തിരുമറി നടത്തിയെന്നതും അടുത്തിടെ പുറത്ത് വന്നിരുന്നു. അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.

actor bala Elizabeth udayan

ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാ​ഹ​ത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നും അമൃത പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹ​മോചനശേഷം പിന്നീട് പത്ത് വർഷത്തോളം ബാല ബാച്ച്ലർ ലൈഫ് നയിക്കുകയായിരുന്നു. അതിനിടയിലാണ് ‍ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്. രണ്ട് വർഷത്തിനിടയിൽ പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്. ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോ​ഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു ബാല എന്നും എലിസബത്ത് പറഞ്ഞിരുന്നു.

നിങ്ങളെല്ലാവരും എന്റെ മരണത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടും പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമെ കാണൂ. ഒരിക്കല്‍ പനിച്ച് വയ്യാതായി. ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്.

ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാർ വന്ന് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതൊക്കെ 2022ലാണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു. നമുക്ക് എല്ലാം മനസിലാകുന്നുണ്ട്. ജോലിക്ക് പോകൂ എന്നാണ്. അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു.

ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. ഇപ്പോള്‍ എല്ലാത്തിനും തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്‌ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയിലാണ് ഞാൻ ഉള്ളത്.

ഡിപ്രഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ബാല പറഞ്ഞത്. പുറം ലോകം അറിയാത്ത ബാലയുടെ പല ചെയ്തികളും അടുത്തിടെയായി വീഡിയോകളിലൂടെ എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനമായിരുന്നു നടന്റെ നാലാം വിവാ​ഹം. മാമന്റെ മകളായ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. നാലാം വിവാഹത്തോടെ കൊച്ചി വിട്ട ബാല വൈക്കം കായലോരത്ത് പുതിയൊരു വീട് വെച്ചാണ് താമസം.

Take a Poll

അതേസമയം എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയായതോ‌ടെ നടൻ ചെന്നൈയിലാണ് ഭാര്യയ്ക്കൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താമസം. കേരളത്തിൽ നിന്നാൽ അറസ്റ്റും കേസും ചാനൽ ചർച്ചകളിലും താൻ കുടങ്ങിപ്പോകുമോയെന്ന ഭയം കാരണം നടൻ ഭാര്യയേയും കൂട്ടി ചെന്നൈയ്ക്ക് കടന്നതാണെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകരുടെ പ്രതികരണം. ഇത്രയേറെ വെളിപ്പെടുത്തലുകൾ മുൻ ഭാര്യ എലിസബത്ത് നടത്തിയിട്ടും നടന് എതിരെ ഒരു തരത്തിലുള്ള നടപടിയും നിയമത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം തമിഴ് ചാനലുകൾക്കാണ് അടുത്തിടെയായി നിരന്തരം ബാല അഭിമുഖങ്ങൾ നൽകുന്നത്. എന്നാൽ വിവാ​ദവുമായി ബന്ധപ്പെട്ട ഒരു ചോ​ദ്യങ്ങൾക്കും നടനോ പുതിയ ഭാര്യ കോകിലയോ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പണ്ട് കേരളത്തിലെ എല്ലാ ഓൺലൈൻ ചാനലുകളേയും വിളിച്ച് വരുത്തി അഭിമുഖങ്ങൾ നൽകി നല്ലവനാണെന്ന് നടിച്ചു. ഇന്ന് അത് തമിഴ്നാട്ടിലും ആവർത്തിക്കുന്നുവെന്നാണ് നടന്റെ അഭിമുഖങ്ങൾക്ക് ലഭിച്ച പ്രേക്ഷക പ്രതികരണം.

അതേ സെയിം ഡയ​ലോ​ഗ്, അതേ വിക്ടിം കാർഡ്, അതേ സെൽഫ് ബൂസ്റ്റ്... പക്ഷെ ഒരു വ്യത്യാസമുണ്ട് അടിക്കടി ഭാര്യമാർ മാറുന്നുണ്ട്, ആക്ടിങ് കൊള്ളാം... പക്ഷെ സ്ക്രിപ്റ്റ് ചീറ്റി പോയി ബാല, എത്രയും വേ​ഗം എലിസബത്തിനും അമൃതയ്ക്കും അവന്തികയ്ക്കും നീതി ലഭിക്കട്ടേ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബാല ക്രിമിനലാണെന്നും നടപടി എടുക്കാനും എലിസബത്തിന് സമാധാനം നിറഞ്ഞ നൽകാൻ അധികൃതർ തയ്യാറാകണമെന്നും കമന്റുകളുണ്ട്.

എലിസബത്ത് പറയുന്നതെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും അതിൽ സത്യമില്ലെന്നുമാണ് നിരന്തരമായി ബാല ആവർത്തിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളോട് പ്രതികരിക്കാത്ത ബാല ആരോപണങ്ങൾക്കുള്ള മറുപടികൾ സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ് നൽകുന്നത്. ബാല നിരപരാധിയാണെന്ന് തന്നെയാണ് ഭാര്യ കോകിലയും ആവർത്തിക്കുന്നത്.

FAQs
കോകിലയുമായി നടന്നത് നടൻ ബാലയുടെ എത്രാമത്തെ വിവാ​ഹമാണ്?

ബാല ഇതുവരെ നാല് പേരെ വിവാഹം ചെയ്തുവെന്നാണ് റിപ്പോർട്ട്. നടൻ ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് ചന്ദന സദാശിവ എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. ശേഷമാണ് അമൃത സുരേഷുമായുള്ള വിവാഹം നടക്കുന്നത്. ആ വിവാഹമോചനത്തിനുശേഷം എലിസബത്ത് ഉദയനെ വിവാഹം ചെയ്തു. പക്ഷെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. 2024 അവസാനത്തോടെയാണ് കോകിലയെ നടൻ വിവാഹം ചെയ്തത്.

Filmibeat Entertainment

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X