എഴുപതുകാരന് രണ്ട് നായികമാരും ചുംബന രം​ഗങ്ങളും, ത​​ഗ് ലൈഫിൽ കമൽ ഷു​ഗർ ഡാഡി?, മണിരത്നം പറയാൻ ഉദ്ദേശിക്കുന്നത്?

ഒരിടവേളയ്ക്കുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്ന പ്രോജക്ട് എന്നതുകൊണ്ട് തന്നെ തഗ് ലൈഫ് പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടം നേടിയ സിനിമയാണ്. ഉലകനായകനും മണിരത്നത്തിനും ഒപ്പം എആർ റഹ്മാനും സിമ്പുവും കൂടി ചേരുന്നുവെന്ന് അറിഞ്ഞതോടെ സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി. ഈ വരുന്ന ജൂൺ അ‍ഞ്ചിന് സിനിമ തിയേറ്ററുകളിൽ എത്തും.‍ ട്രെയിലറും പാട്ടുമെല്ലാം വൻ ഹിറ്റാവുകയും ട്രെന്റിങ്ങിൽ ഇടം പിടിച്ചവയുമാണ്. പൊന്നിയൻ സെൽവൻ സീരിസിനുശേഷം മണിരത്നത്തിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമ കൂടിയാണ് ത​ഗ് ലൈഫ്.

കാലത്തിനനുസരിച്ച് മാറുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് മണിരത്നം. അതുകൊണ്ട് തന്നെയാണ് എല്ലാ തലമുറയിൽപ്പെട്ടവർക്കും അദ്ദേഹത്തിന്റെ സിനിമകൾ വർക്കാവുന്നത്. സമൂഹത്തിൽ ഇപ്പോൾ സംഭവിക്കുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാത്രമല്ല ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും മണിരത്നം സിനിമകളുടെ പ്രമേയമായി മാറാറുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Thug Life Kamal Haasan
Photo Credit: instagram

തഗ് ലൈഫും അതുപോലൊരു സിനിമയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ കഥ എന്തായിരിക്കുമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. രംഗരാജ് ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്. കമലിന്റെ ഭാര്യയായി നടി അഭിരാമി അഭിനയിക്കുന്നു. ട്രെയിലറിലെ ഒരു സീനിൽ കമൽ-അഭിരാമി ലിപ് ലോക്ക് രം​ഗങ്ങളുണ്ട്. മാത്രമല്ല കമലിന്റെ പ്രണയിനിയായി തൃഷയും സിനിമയിൽ അഭിനയിക്കുന്നു.

കമലിന്റെ ലവ് ഇന്ററസ്റ്റാണ് തൃഷ എന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. കാരണം ഇരുവരുടേയും പ്രണയ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലർ പുറത്ത് വന്നതോടെ സിനിമയിൽ കമലിന്റെ കഥാപാത്രം ഷു​ഗർ ഡാഡിയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ലോകമെമ്പാടും പ്രചാരമുള്ള ഒന്നാണ് ഷുഗര്‍ ഡാഡി എന്ന പ്രയോ​ഗം. പ്രായംചെന്ന പുരുഷനും പ്രായം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള റൊമാന്റിക് ബന്ധത്തെയാണ് ഷുഗര്‍ ഡാഡിയെന്ന് വിശേഷിപ്പിക്കുന്നത്. പെണ്‍കുട്ടിക്ക് സാമ്പത്തികപരമായ നേട്ടവും പ്രായം ചെന്ന പുരുഷന് ശാരീരികവും മാനസികവുമായ നേട്ടവുമാണ് ഷു​ഗർ ഡാഡി എന്ന ആശയം. പരസ്പര ധാരണയും കരാറുമെല്ലാമുള്ള ബന്ധം അടുത്തിടെയായി ഏറെ പ്രചാരം നേടിയിട്ടുണ്ട്.

സമ്പന്നരായ പുരുഷന്മാരാണ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് യുവതികളുമായി ബന്ധം സ്ഥാപിക്കുന്നവരിൽ ഏറെയും. രാഷ്ട്രീയക്കാരിൽ ചിലർ പോലും അവരുടെ പേരക്കുട്ടികളുടെ പ്രായത്തിലുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുന്നത് പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. പരസ്പര ധാരണയും കരാറുമെല്ലാമുള്ള ബന്ധത്തിന് തയ്യാറാകുന്ന സ്ത്രീകളെ ഷുഗർ ബേബി എന്നാണ് വിശേഷിപ്പിക്കാറ്.

Thug Life Kamal Haasan
Photo Credit: instagram

പണത്തിന് വേണ്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ ഗോൾഡ് ഡിഗർ എന്നും വിളിക്കുന്നു. ട്രെയിലർ പുറത്തിറങ്ങിയശേഷം ചെറുപ്പക്കാരായ സ്ത്രീകൾക്കൊപ്പം റൊമാൻസ് സീൻ ചെയ്യുന്നതിന് ഒരു വിഭാ​ഗം കമൽഹാസനെ വിമർശിച്ചു. എഴുപത് വയസുള്ള കമൽഹാസൻ തന്നേക്കാൾ 30 വയസ് കുറവുള്ള നായികമാർക്കൊപ്പം അഭിനയിക്കുന്നത് ശരിയാണോയെന്നാണ് വിമർശകരുടെ ചോദ്യം. അഭിരാമിക്ക് 41ഉം തൃഷയ്ക്ക് 42 വയസുമാണ് പ്രായം.

പലരും ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ മുമ്പും മണിരത്നം തന്റെ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓ കാതൽ കൺമണി എന്ന സിനിമയിൽ അവിവാഹിതരായ രണ്ട് ചെറുപ്പക്കാരുടെ ലിവിങ് റിലേഷൻ ലൈഫാണ് ചർച്ച ചെയ്തത്. അലൈപായുതേയിൽ ഒളിച്ചോടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച രണ്ടുപേരുടെ കഥയാണ് പറഞ്ഞത്. അതുപോലെ മൗനരാഗം എന്ന സിനിമയിൽ വിവാഹമോചനായിരുന്നു ചർച്ച വിഷയം.

അന്ന് വിവാഹമോചനം വലിയൊരു പാപമായി കണക്കാക്കുന്ന കാലഘട്ടം കൂടിയായിരുന്നു. റോജ സിനിമയിൽ തീവ്രവാദമാണ് ചർച്ച ചെയ്യപ്പെട്ടത്. മണിരത്നവും കമൽഹാസനും ചേർന്നാണ് ത​ഗ് ലൈഫിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X