'സുരേഷ് ഗോപിയുടെ മാനറിസമുണ്ടെങ്കിലും പൃഥ്വിയുടെ പേഴ്സണാലിറ്റിയാണ് മാധവിന്, മിതമായ സംസാരം കറക്റ്റ് ഉത്തരങ്ങൾ'

അഭിനയം കൊണ്ട് മാത്രമല്ല ആർജവമുള്ള നിലപാടുകൾ പറഞ്ഞ് കൊണ്ടുകൂടിയാണ് പൃഥ്വിരാജ് സുകുമാരൻ ജനങ്ങളുടെ മനസ് കീഴടക്കിയത്. വ്യക്തവും ശക്തവുമായ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിൽ അന്നും ഇന്നും പൃഥ്വിരാജ് മടി കാണിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം പല താരങ്ങളും മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചുവെങ്കിലും ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് പൃഥ്വിരാജിന്റെ വാക്കുകൾക്കാണ്. കൃത്യമായും ക്ലിയറായും നിലപാട് പറയുന്ന താരമാണ് പൃഥ്വിയെന്നും അദ്ദേഹത്തിലെ കലാകാരനെ മാത്രമല്ല മനുഷ്യനെയും ചേർത്ത് പിടിക്കുന്നുവെന്നുമാണ് ഏറെയും പേർ അന്ന് സോഷ്യൽമീഡിയയിൽ കുറിച്ചത്.

തുടക്കകാലത്ത് പലവിധ പ്രതിസന്ധികൾ സഹപ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്നിട്ടും നിലപാട് മാറ്റാതെ തന്നെ ഒറ്റക്ക് കേറി വന്നു പൃഥ്വിരാജ്. ഇന്ന് നിർമ്മാതാവായും സംവിധായകനായും മുൻനിര നായക നടനായുമെല്ലാം വളർ‌ന്ന് കഴിഞ്ഞു താരം.

Madhav Suresh Prithviraj Sukumaran

മലയാളവും തമിഴും കടന്ന് ബോളിവുഡിൽ വരെ തിരക്കുള്ള നടനാണ് ഇന്ന് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വ്യക്തിത്വത്തോട് സമാനമായ പേഴ്സണാലിറ്റിയുള്ള യുവനടനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. അത് മറ്റാരുമല്ല സുരേഷ് ​ഗോപിയുടെ ഏറ്റവും ഇളയ മകൻ മാധവ് സുരേഷാണ്. കുമ്മാട്ടിക്കളിയെന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറുന്ന മാധവ് സിനിമയുടെ പ്രമോഷനുമായി സജീവമാണ്.‍

ആദ്യമായാണ് മാധവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വീണ മുകുന്ദന്റെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വളരെ പക്വതയോടെയാണ് ഓരോ ചോദ്യങ്ങളോടും മാധവ് പ്രതികരിച്ചത്. ഒരു ഇരുപത്തിനാലുകാരനായ പയ്യന്റെ സംസാര രീതിയായിരുന്നില്ല മാധവിന്. പൊതുവെ വീണയുടെ ചോദ്യങ്ങൾ കുറച്ച് സ്പൈസിയായിട്ടുള്ളതും തമാശയും മറ്റുമെല്ലാം നിറഞ്ഞതാണ്.

എന്നാൽ ഇത്തവണ ചോദ്യങ്ങൾ ആ രീതിയിൽ കൊണ്ടുപോകാൻ വരെ മറന്ന് മാധവിന്റെ മറുപടികൾ വീണ പോലും കേട്ടിരുന്നു. അനാവശ്യമായ ഒരു കാട്ടിക്കൂട്ടലും ജാഡയും ഒന്നും തന്നെ മാധവിനുണ്ടായിരുന്നില്ല. എന്നാൽ ഒരോ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ വളരെ കൃത്യവും വ്യക്തവുമായിരുന്നു. ഒരു മറുപടിയിൽ പോലും ഡിപ്ലോമസിയുണ്ടായിരുന്നില്ല. അധികം സംസാരിക്കാൻ താൽപര്യപ്പെടാത്ത വ്യക്തിയാണോയെന്ന ചോദ്യത്തിന് മാധവിന്റെ മറുപടി ഇങ്ങനെയായിരുന്നു... രണ്ട് വർഷം മുമ്പ് വരെ ഞാൻ ഒരുപാട് സംസാരിക്കുന്നയാളായിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പിന്നെ നമ്മുടെ സാഹചര്യങ്ങൾ ചെയ്ഞ്ചാകുമല്ലോ. എന്റെ വാക്കുകൾ എവിടെ വാല്യുവബിളാണോ അവിടെ ഞാൻ സംസാരിക്കും. ഒരു പരിധിയിൽ കൂടുതൽ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഞാൻ ഒരു മനുഷ്യനാണ്. മറ്റുള്ള മനുഷ്യരെ എന്നെപ്പോലെ മനുഷ്യനായി കാണും. എന്റെ ഫേവറേറ്റ് സിനിമകൾ കോമഡി സിനിമകളാണ്.

Madhav Suresh Prithviraj Sukumaran

‌‌
അച്ഛന്റേയും അമ്മയുടേയും ഭാര്യ ഭർതൃബന്ധം എന്നെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ നിലനിർത്തും എന്നതാണ് വീട്ടിലെ രീതി. അവരുടെ റിലേഷൻ ഡയനാമിക്ക് അങ്ങനെയാണ്. ഞാൻ കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണമെന്നുള്ളത് അമ്മയിൽ നിന്നാണ് ഞാൻ പഠിച്ചത്. നമ്മുടെ എനർജിയോ വാക്കുകളോ വെറുതെ വേസ്റ്റ് ചെയ്യരുതെന്ന് മാധവ് പറയുന്നു. മാധവിന് സുരേഷ് ഗോപിയുടെ മാനറിസമുണ്ടെങ്കിലും പൃഥ്വിരാജിൻ്റെ പേഴ്സണാലിറ്റിയാണ്.

കൂടാതെ മാധവിന് ഉയർന്ന വ്യക്തിത്വമുണ്ട്, മിതമായ സംസാരം... കറക്റ്റ് ഉത്തരങ്ങൾ. കഞ്ചാവ് അടിച്ച് സിനിമക്കാരെ പറയിപ്പിക്കാൻ ഉണ്ടായവൻമ്മാരുടെ ഇൻർവ്യൂപോലെയല്ല ഇത്. പുതുതലമുറ ഇങ്ങനെയുള്ള കുട്ടികളെ കണ്ട് വേണം വളരാനും പഠിക്കാനും, മാധവിനെ പൃഥ്വിരാജിൻ്റെ അനുയായിയെപ്പോലെ തോന്നുന്നു. ഭാവിയിൽ മാധവ് മലയാള സിനിമയെ നയിച്ചേക്കാം.

മാധവിനെപ്പോലുള്ള ആൺകുട്ടികൾ ഉണ്ടെന്നറിയുന്നത് ഒരു ആശ്വാസമാണ്. എളിമയും ബുദ്ധിയും മികച്ച പദസമ്പത്തും വ്യക്തിത്വവും. അനുഗ്രഹീതരായ മാതാപിതാക്കൾ. അമ്മയേയും അച്ഛനേയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ ഹൃദയസ്പർശിയാണ് എന്നിങ്ങനെ എല്ലാമാണ് മാധവിന്റെ അഭിമുഖത്തിന് വന്ന പ്രേക്ഷകരുടെ കമന്റുകൾ. കുമ്മാട്ടിക്കളിക്ക് പുറമെ ജെഎസ്കെ എന്നൊരു സിനിമ കൂടി മാധവിന്റേതായി അണിയറയിൽ ഒരുങ്ങുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X