For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണിയുമായി സാമ്യമുള്ളതായി പലരും പറ‍ഞ്ഞു, ബാധ്യതയായി അനുഭവപ്പെട്ടിട്ടില്ല, 98 കിലോയായിരുന്നു ഭാരം'; ജുമാന

  |

  അറബ് രാജ്യ​ങ്ങളിലടക്കം സോഷ്യൽമീഡിയ സെൻ‌സേഷനായി തീർന്നിരിക്കുന്ന ഉമ്മച്ചിക്കുട്ടിയാണ് കണ്ണൂർ സ്വദേശിനിയായ ജുമാന. ടിക്ക് ടോക്ക്, ഇൻസ്റ്റ​ഗ്രാം, യുട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ ആളുകൾക്ക് പ്രിയങ്കരിയായ ഇൻഫ്ലൂവൻസർ കൂടിയാണ് ജുമാന.

  ഇൻസ്റ്റ​ഗ്രാമിൽ‌ മാത്രം അഞ്ച് മില്യണിലധികം ആളുകളാണ് ജുമാനയെ ഫോളോ ചെയ്യുന്നത്. സോഷ്യൽമീഡിയ ഇന്റഫ്ല്യൂവൻസറായ ജുമാന ഇപ്പോൾ അഭിനയത്തിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ്.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  ആനപ്പറമ്പിലെ വേൾഡ് കപ്പാണ് ജുമാന അഭിനയിച്ച് ആദ്യം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന സിനിമ. റൊമാന്റിക്, സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ് ആനപറമ്പിലെ വേൾഡ്കപ്പ്. ചിത്രത്തിൽ ആന്റണി വർ​ഗീസാണ് നായകൻ.

  ആന്റണി വർഗീസിനെ കൂടാതെ സൈജു കുറുപ്പ്, മനോജ് കെ ജയൻ, ബാലു വർഗീസ്, ഐഎം വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നത്. നിഖിൽ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  പ്രണയവും ഫുട്‌ബോൾ മത്സരവും ഒക്കെയുള്ള ഒരു മിശ്രിതമാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ചിത്രത്തിലെ നായിക ജുമാന നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

  'ഫാമിലി എന്റർടെയ്നറാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. എനിക്ക് സിനിമയിൽ റൊമാൻസ് മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ഫുട്ബോളുമായി എനിക്ക് വലിയ ബന്ധമില്ല. സിനിമയിലും ഫുട്ബോളിനെ കുറിച്ച് പഠിക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല.'

  'ആനപറമ്പിലെ വേൾഡ് കപ്പ് ഷൂട്ട് വളരെ രസകരമായിരുന്നു. എനിക്ക് ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. ആന്റണി വർ​ഗീസ് അടക്കം എല്ലാവരും ഷൂട്ടിന് ചെന്നപ്പോൾ വളരെ സപ്പോർട്ടീവായിരുന്നു. നല്ല കണ്ടന്റ് ക്രീയേറ്റ് ചെയ്താൽ‌ തന്നെ ആളുകൾ നമ്മളെ ഇഷ്ടപ്പെട്ട് തുടങ്ങും.'

  'മാത്രമല്ല എഞ്ചോയ് ചെയ്ത് ചെയ്യണം. 2017ലാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ജനിച്ചത് കണ്ണൂരാണ്. പഠിച്ചതും വളർന്നതും അബുദാബി ദുബായിലാണ്. ലോയാണ് പഠിച്ചത്.'

  'പക്ഷെ അതിൽ പ്രാക്ടീസ് ചെയ്തിട്ടില്ല. ലോ പഠിച്ച് ഇങ്ങനൊരു പ്രൊഫഷനിലേക്ക് വന്നതിൽ വീട്ടുകാർക്ക് പരാധിയില്ല. അവർ സപ്പോർട്ട് ചെയ്യാറുണ്ട്. ഫാൻസിന്റെ മെസേജ് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നാറുണ്ട്. ഫിറ്റ്നസ് ഫ്രീക്കല്ല. പക്ഷെ ആക്ടീവായി ഇരിക്കാറുണ്ട്.'

  'സദ്യയാണ് ഏറ്റവും ഇഷ്ടം. നേരത്തെ 98 കിലോ ഭാരം ഉണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ശേഷം വെജിറ്റേറിയനായി. വീട്ടുകാർ നോൺവെജ് കഴിക്കും. ഒരിക്കലും നമ്മളെ ഇഷ്ടപ്പെടുന്ന ആരാധകരെ എനിക്ക് ബാധ്യതയായി തോന്നിയിട്ടില്ല.'

  'പേഴ്സണൽ സ്പെയ്സ് വേണമെന്ന് പറഞ്ഞ് ആരാധകരെ മൈൻഡ് ചെയ്യാതെ ഇരിക്കാറുമില്ല. കാരണം അവര് കാരണമാണല്ലോ ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല.'

  Also Read: 'പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും, പക്ഷെ നാല് പെണ്മക്കളേയും നക്ഷത്രങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല'

  'ലാലേട്ടനെ കാണാൻ പറ്റിയത് എനിക്ക് വലിയ സന്തോഷം നൽകി. കല്യാണി പ്രിയദർശന്റെ തല്ലുമാല കണ്ട് പലരും ബീപാത്തുവിനോട് എനിക്ക് സാമ്യമുള്ളതായി പറഞ്ഞിട്ടുണ്ട്' ജുമാനെ പറഞ്ഞു.

  യുഎഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ, അബുദാബി, അജ്മാൻ എന്നീ സ്ഥലങ്ങൾ പശ്ചാത്തലമാക്കി സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം ആയിരത്തൊന്നാം രാവിലും ജുമാന അഭിനയിക്കുന്നുണ്ട്. സലാം ബാപ്പു തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

  ഷെയിൻ നിഗമാണ് ചിത്രത്തിൽ നായകൻ. മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, തുടങ്ങിയ താരങ്ങൾ അഭിനയിച്ച റെഡ് വൈൻ, മമ്മൂട്ടി നായകനായ മംഗ്ലീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

  Read more about: actress
  English summary
  Social Media Sensation Jumana Open Up About Her Successful Career Secret, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X