'ഒരു സ്ത്രീ കള്ള് കുടിച്ചുവെങ്കിൽ അതിന്റെ കാരണവും പരിശോധിക്കണം നമ്മൾ, പുറത്തുപോലും വിടാതെ ജയിലിലിട്ടതുപോലെ'

By Desk

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനായശേഷം ഏറ്റവും കൂടുതൽ പഴി കേൾക്കുന്നൊരു വിഭാ​ഗം പ്രോസിക്യൂഷനാണ്. നടന്റെ ​ഗൂഢാലോചന തെളിയിക്കുന്ന തരത്തിൽ കൃത്യവും വ്യക്തവുമായ തെളിവുകൾ നൽകാൻ വാദിഭാ​ഗത്തിന് കഴിയാതെ പോയി. അതിജീവിതയ്ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ. ടി. ബി മിനിക്ക് എതിരെയും ആളുകൾ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ കുറച്ച് ​ദിവസം മുമ്പ് അഡ്വ. ടി. ബി മിനി വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്.

കേസിനെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ മഞ്ജു വാര്യർക്ക് എതിരെ ഉയരുന്ന ആക്ഷേപങ്ങളെ കുറിച്ച് മിനി സംസാരിച്ചിരുന്നു. മഞ്ജു വാര്യർ മദ്യപിക്കുമായിരുന്നുവെന്ന തരത്തിൽ പല യുട്യൂബ് ചാനലുകളും പ്രചരിപ്പക്കുന്നത് കണ്ടുവെന്നും അങ്ങനെ ചെയ്യുന്നവർ ഒരു സ്ത്രീ കള്ള് കുടിച്ചുവെങ്കിൽ അതിന്റെ കാരണവും പരിശോധിക്കണമെന്ന് മിനി പറയുന്നു.

Manju Warrier
Photo Credit: Manju Warrier Fan Page / Oneindia malayalam

കുറേ യുട്യൂബ് ചാനലുകളിലും മറ്റും പറയുന്നത് കേട്ടു... അഡ്വക്കേറ്റ് സാക്ഷിയെ പഠിപ്പിക്കുന്നത് മഞ്ജു വാര്യർ കള്ള് കുടിച്ച് വരുമായിരുന്നു എന്നൊക്കെയാണ്. കള്ള് കുടിക്കാൻ സ്ത്രീക്ക് എന്നതുപോലെ പുരുഷനും പുരഷനെന്നതുപോലെ സ്ത്രീക്കും അവകാശമുണ്ട്. ഇവിടെ സ്ത്രീകളാരും കള്ള് കുടിക്കാതെ ഇരിക്കുന്നവരല്ല. അത്യാവശ്യമൊക്കെ എല്ലാവരും കഴിക്കുന്നവരുമാണ്. മദ്യപിക്കുന്നത് നല്ല ശീലമൊന്നുമല്ല.

പക്ഷെ അതിന് നിയന്ത്രണങ്ങളൊന്നും കേരളം പോലൊരു സംസ്ഥാനത്ത് ഇല്ല. കേരളത്തിൽ എന്നല്ല ലോകത്ത് ഒരു സ്ഥലത്തും ഇല്ല. ഒരു സ്ത്രീ കള്ള് കുടിച്ചുവെങ്കിൽ കള്ള് കുടിക്കാനുണ്ടായ സാഹചര്യം കൂടി പരിശോധിക്കണം നമ്മൾ. ഇത്രയും വലിയൊരു നടി... അവരെ ഒരു തരത്തിലും പുറത്തേക്ക് ഇറങ്ങാൻ സമ്മതിക്കാതെ ജയിലിൽ ഇടുന്നതുപോലെ ഇട്ടതാര് വർഷങ്ങളോളം.

ആരാണ് ജയിലിൽ ഇട്ടത്?. അത് ആ സ്ത്രീയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലേ. അയാളെക്കാൾ നല്ല അഭിനയശേഷിയുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് ആ സ്ത്രീയെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ പറ്റാതെ പുറത്ത് ആളുകളുമായി സംസാരിക്കാൻ പറ്റാതെ അവരെ ജയിലിൽ ഇടുന്നതുപോലെ ഇട്ടതാര്?. അതല്ലേ ഏറ്റവും വലിയ തെറ്റ്. ആ മഞ്ജു വാര്യർ ആയിരുന്നുവെങ്കിൽ ആയിരക്കണക്കിന് സിനിമകളിൽ അഭിനയിച്ചേനെ.

ഇന്റർനാഷണൽ ലെവലിൽ വരെ അവർക്ക് പോകാൻ കഴിയുമായിരുന്നു. തുടക്കം മുതൽ വിക്ടിമിന് ഒപ്പമാണ് മഞ്ജു വാര്യർ. അതിന്റെ പേരിൽ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ നഷ്ടവും സഹിക്കാൻ അവർ തയ്യാറുമാണ് എന്നാണ് മിനി പറഞ്ഞത്. അഡ്വക്കേറ്റ് മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായതോടെ മഞ്ജു മദ്യപിക്കുമായിരുന്നുവെന്ന് ടി.ബി മിനി പറയാതെ പറയുകയാണോ എന്ന തരത്തിലാണ് കമന്റുകൾ.

Manju Warrier
Photo Credit: Manju Warrier Fan Page / Instagram

മഞ്ജു വാര്യർ കള്ള് കുടിക്കാറുണ്ടെന്ന് ആരൊക്കയോ പറഞ്ഞുണ്ടാക്കിയ അപവാദം സത്യമാണെന്ന് സമ്മതിക്കുകയല്ലേ സത്യത്തിൽ ഈ പ്രസ്താവനയിലൂടെ ഈ അഡ്വക്കേറ്റ് ചെയ്തിരിക്കുന്നത്. ശെരിക്കും ഇവർ ആരുടെ പക്ഷത്താണ്?. മഞ്ജു വാര്യർ കുടിച്ചാലും ഇല്ലെങ്കിലും കേസുമായി ബന്ധമില്ലാത്ത അവരെ കുറിച്ച് മിനി അഭിമുഖങ്ങളിൽ ഇത്തരത്തിൽ സംസാരിക്കുന്നതും തെറ്റല്ലേ? എന്നാണ് മിനിയോടുള്ള എതിർപ്പ് അറിയിച്ച് പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്.

മുമ്പ് ഒരു അഭിമുഖത്തിൽ അതിജീവിതയെ ദിലീപാണ് പീഡിപ്പിച്ചതെങ്കിൽ ഇത്രത്തോളം പ്രശ്നം ഉണ്ടാവില്ലായിരുന്നു എന്ന് മിനി പറഞ്ഞതിനെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടശേഷം മൂന്ന് ദിവസം മുമ്പാണ് ആദ്യമായി അതിജീവിതയുടെ പ്രതികരണം വന്നത്.

വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിൽ നേരത്തെ തന്നെ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നുമാണ് അതിജീവിത കുറിച്ചത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: manju warrier dileep manju dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X