ഈ അവസ്ഥയിലെങ്കിലും അവരെ വെറുതെ വിടൂ, എന്ത് സുന്ദരിയായിരുന്നു, ആ പ്രസരിപ്പെല്ലാം നഷ്ടപ്പെട്ടു; നോവായി രഹ്ന!
കലാഭവൻ നവാസിനെ പ്രേക്ഷകന് നഷ്ടപ്പെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. സിനിമാ ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ താരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം സിനിമയുടെ ഷൂട്ടിങിനായിട്ടായിരുന്നു നവാസ് എത്തിയത്. താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നു. നവാസിനെ മരണം കവരുമ്പോൾ പ്രായം വെറും അമ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു. കഴിഞ്ഞ ദിവസം പ്രകമ്പനം സിനിമ തിയേറ്ററുകളിൽ റിലീസായി.
ഷോ കാണാൻ നവാസിന്റെ ഭാര്യ രഹ്നയും മൂന്ന് മക്കളും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളുമായാണ് രഹ്ന സിനിമ മുഴുവൻ കണ്ട് തീർത്തത്. നടന്റെ വേർപാടിൽ നിന്നും രഹ്നയും മക്കളും കരകയറിയിട്ടില്ല. നവാസ് ഒപ്പമില്ലാത്ത ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് പല അഭിമുഖങ്ങളിലും രഹ്ന തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമാ കാണാനായി തിയേറ്ററിൽ മക്കൾക്കൊപ്പം എത്തിയ രഹ്നയുടെ വീഡിയോയും പ്രേക്ഷകർക്ക് നോവായി. എപ്പോഴും നിറഞ്ഞ ചിരിയോടെയും പ്രസരിപ്പോടെയും വിടർന്ന കണ്ണുകളുമായി കുസൃതിയോടെ സംസാരിക്കുന്ന രഹ്നയെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. എന്നാൽ മാസങ്ങൾക്കുശേഷം മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രഹ്നയുടെ മുഖത്ത് നിറഞ്ഞ ചിരിയോ പഴയ പ്രസരിപ്പോ ഉണ്ടായിരുന്നില്ല.
സാധാരണ ഒരു ചുരിദാർ ധരിച്ച് കണ്ണ് എഴുതാതെ കരഞ്ഞ് വീർത്ത കണ്ണുകളും വാടിയ മുഖവുമായിരുന്നു രഹ്നയ്ക്ക്. നവാസിന്റെ ശൂന്യത ആ കുടുംബത്തെയും രഹ്നയെ എത്രത്തോളം ബാധിച്ചുവെന്നത് മക്കളുടേയും രഹ്നയുടേയും വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രതികരണം എടുക്കാനായി മീഡിയ ചെന്നപ്പോൾ സംസാരിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു രഹ്നയുടെ മറുപടി.
ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ നവാസിന്റെ ഓർമകളിൽ വിങ്ങി കരയുന്ന രഹ്നയെ ഇളയ മകൻ ആശ്വസിപ്പിക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. രഹ്നയുടെ അവസ്ഥ കണ്ട് ഉള്ളം നീറുന്നു. എന്റെ ആരുമല്ലാതായിട്ടും നെഞ്ച് ഒന്ന് വിങ്ങിപ്പോയി. ആരൊക്കെ താങ്ങായി നിന്നാലും നഷ്ടപ്പെട്ടത് പകരം വെക്കാനാവാത്ത ഒരാളല്ലേ, മോൻ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,
ഹൃദയം കൊണ്ട് പരസ്പരം ഒന്നയവർക്കേ നഷ്ടപെടലിന്റെ വേദന അറിയാൻ കഴിയുകയുള്ളു, മുമ്പ് എന്ത് സുന്ദരിയായിരുന്നു രഹ്ന, അത്രയേറെ തകർന്നിരിക്കുന്ന രഹ്മയോടും മക്കളോടും സാഹചര്യം മനസിലാക്കാതെ ചോദ്യങ്ങൾ ചോദിച്ച് പ്രതികരണം എടുക്കാൻ ശ്രമിച്ചതിന് ഓൺലൈൻ മീഡിയയേയും സോഷ്യൽമീഡിയ വിമർശിച്ചു. ഇപ്പോഴെങ്കിലും അവരെ ഒന്ന് വെറുതേ വിട്ടുകൂടെ?.

വളരേ മോശം ആ പാവത്തിനെ വിട്ടേക്ക്. എന്നാണ് ഏറെയും കമന്റുകൾ. ഇളയ മകനോട് നിരന്തരം ചോദ്യം ചോദിച്ചതിനും മീഡിയയ്ക്ക് എതിരെ വിമർശനം ഉയർന്നു. സ്ഥലവും സാഹചര്യവും നോക്കാതെ എന്ത് തോന്ന്യാസ ചോദ്യങ്ങളും ചോദിക്കുന്ന മീഡിയ... ആ കുട്ടികളെ പോലും വെറുതെ വിടാൻ തയ്യാറല്ലാത്ത അൽപ്പന്മാരായി അധംപതിച്ചിരിക്കുന്നു, എന്തിനാ ഇതൊക്കെ ഇട്ടിട്ട്.
കുറച്ച് നാളത്തേയ്ക്ക് എങ്കിലും അവരെ വെറുതെ വിടൂ, വിങ്ങിപൊട്ടാൻ പാകത്തിന് നിൽക്കുന്ന ആ മോൻ്റെ മുഖത്ത് നോക്കി ഇങ്ങനെ മനസാക്ഷിയില്ലാതെ ചോദിക്കാൻ എങ്ങനെ തോന്നുന്നു. അന്യൻ്റെ സ്വകാര്യദുഖം പോലും വിറ്റു തിന്നരുത് എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ. പ്രകമ്പനം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
പ്രകമ്പനം ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറാണ്. എല്ലാ പ്രായക്കാർക്കും തീയറ്ററിൽ പോയി പൊട്ടിച്ചിരിക്കാൻ കഴിയുന്ന കിടിലൻ ഫാമിലി കോമഡി എന്റർടൈനറാണ് പ്രകമ്പനം. വിജേഷ് പാണത്തൂരാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











