'ഇത് നിന്റെ ഒറിജിനല്‍ ബാക്ക് അല്ല'; അശ്ലീല കമന്റിട്ടവന് അമൃതയുടെ മറുപടി
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അമൃത സജു. ടിക് ടോക് വീഡിയോകളിലൂടെ താരമായി മാറിയ അമൃത ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. തന്റെ ഡാന്‍സ് റീലുകളിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയുമെല്ലാം അമൃത കയ്യടി നേടാറുണ്ട്. അഭിനയത്തിലും അമൃത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടി ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ വൈറലായി മാറിയ അമൃതയ്ക്ക് ഇന്ന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്.
ഇപ്പോഴിതാ തന്റെ അപകര്‍ഷതാ ബോധത്തെക്കുറിച്ചും ശരീരപ്രകൃതിയെ സ്വയം അംഗകരീച്ചതിനെക്കുറിച്ചുമൊക്കെ അമൃത പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നേരത്തെ ഡാന്‍സ് ചെയ്യുമ്പോള്‍ തന്റെ ശരീരത്തെക്കുറിച്ച് വല്ലാതെ ആശങ്ക അനുഭവപ്പെട്ടിരുന്നുവെന്നാണ് താരം പറയുന്നത്. ഭാരം കൂടുന്നുവെന്ന ഭയം തന്നെ അലട്ടിയിരുന്നുവെന്നും അമൃത പറയുന്നുണ്ട്.

''ഡാന്‍സ് ചെയ്യുമ്പോള്‍ എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് ഇന്‍സെക്യുരിറ്റി തോന്നിയിരുന്നു. കുറച്ച് ഭാരം കൂടിയാല്‍ പോലും ഞാന്‍ ആശങ്കപ്പെടുമായിരുന്നു. പക്ഷെ ഇപ്പോള്‍, ആത്മവിശ്വാസത്തോടെ ഞാന്‍ എന്റെ കര്‍വ്‌സിനെ ആശ്ലേഷിക്കുകയാണ്. മറ്റുള്ളവരുടെ പ്രതികരണങ്ങളും വിധിക്കലുകളും മാനിക്കാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ മാത്രം തങ്ങളുടെ ശരീരത്തില്‍ ആത്മവിശ്വാസമുള്ളവരെ പോലെ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നതിനും ഭയപ്പെടരുത്. ആളുകള്‍ക്ക് എപ്പോഴും കുറ്റം പറയാനുണ്ടാകും, മഹത്തായ കാര്യങ്ങളില്‍ പോലും. കാരണം അവര്‍ സ്വന്തം ജീവിതത്തില്‍ തൃപ്തരല്ല.'' എന്നാണ് അമൃത പറയുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. താരത്തിന്റെ വാക്കുകള്‍ പലര്‍ക്കും പ്രചോദനമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് കമന്റുകള്‍ അധികവും. 'നിങ്ങളുടെ ക്യാപ്ഷനും ഡാന്‍സും മനോഹരം. ഞാനും എന്റെ ശരീരത്തെക്കുറിച്ച് ഇന്‍സെക്യുവര്‍ ആവുകയും ഇതുപോലെ ഡാന്‍സ് നിര്‍ത്തുകയും ചെയ്തിരുന്നു. എനിക്കത് ഇഷ്ടമായിരുന്നു,ഇഷ്ടമുള്ളത് ധരിക്കുന്നതും. ഇത് എന്നെ കുറച്ച് കംഫര്‍ട്ടബിള്‍ ആക്കി.' എന്നായിരുന്നു ഒരു കമന്റ്.

നിങ്ങള്‍ക്ക് ആശ്വാസമായതില്‍ സന്തോഷമുണ്ട്. ഒരിക്കലും നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നത് നിര്‍ത്തരുത് എന്നായിരുന്നു അതിന് അമൃത നല്‍കിയ മറുപടി. എന്നാല്‍ ചിലര്‍ അമൃതയ്‌ക്കെതിരെ മോശം കമന്റുകളും പങ്കുവെക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് അമൃത തന്നെ മറുപടി നല്‍കുന്നുണ്ട്.'ഇത് നിന്റെ ഒറിജിനല്‍ ബാക്ക് അല്ല. ഇവളുടെ പഴയ വീഡിയോകള്‍ നോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്.
പിന്നാലെ അമൃത മറുപടിയുമായി എത്തി. 'ഇങ്ങനൊക്കെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടോ? അത് കൊള്ളാം. ഇത് എന്താണേലും എനിക്ക് കുടുംബ പാരമ്പര്യമായിട്ട് കിട്ടിയത് തന്നെയാണ്. എന്റെ ബോഡി ടൈപ്പ് ഇങ്ങനെയാണ്. കോമഡി തന്നെ.' എന്നായിരുന്നു അതിന് അമൃത നല്‍കിയ മറുപടി. മ്യൂട്ട് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. മ്യൂട്ട് ചെയ്ത് കാണാന്‍ വേണ്ടിയല്ല മ്യൂസിക് ഇട്ടിരിക്കുന്നത്. ഫണ്‍ ആണോ ഉദ്ദേശിച്ചത്. എങ്കില്‍ അത്ര ഫണ്‍ ആയില്ലാട്ടോ. സോറി. ഇത്തിരികൂടി നിലവാരം പ്രതീക്ഷിക്കുന്നു. ഇത് ഇറങ്ങി തീര്‍ന്നതാണെന്നായിരുന്നു അയാള്‍ക്ക് അമൃത നല്‍കിയ മറുപടി.


Click it and Unblock the Notifications