ഭാര്യയെ സ്‌നേഹിക്കുന്നവന്‍ പെണ്‍കോന്തനാണെങ്കില്‍ എന്റെ ഭര്‍ത്താവ് അങ്ങനെയാണ്! കമന്റുകളെ പറ്റി അസ്‌ല

യൂട്യൂബ് ചാനലിലൂടെയും ടെലിവിഷന്‍ പരിപാടികളിലും ശ്രദ്ധേയായി മാറിയ താരമാണ് അസ്‌ല മാര്‍ലി. ഹില എന്ന പേരിലും താരം അറിയപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അസ്‌ല വിവാഹിതയാവുന്നത്. മുസ്ലിം ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

യുകെയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന അംജീഷാണ് അസ്ലയെ വിവാഹം കഴിച്ചത്. വിവാഹശേഷം അസ്ലയും അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നു. പിന്നീട് ഭര്‍ത്താവിനൊപ്പമുള്ള വീഡിയോസാണ് താരം പങ്കുവെക്കാറുള്ളത്. അതേ സമയം തന്റെ വിവാഹ വാര്‍ത്തകള്‍ക്ക് തഴെ വന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് അസ്‌ലയിപ്പോള്‍. മുന്‍പൊരു യൂട്യൂബ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് വൈറലാവുന്നത്.

asla-marley

'ഒരുവിധം ഓണ്‍ലൈന്‍ മാധ്യമങ്ങളും ഞങ്ങളുടെ വിവാഹം കവര്‍ ചെയ്തിരുന്നു. ആ വീഡിയോയുടെ എല്ലാം താഴെ പ്രധാനമായും മൂന്ന് കമന്റുകളാണ് വന്നിട്ടുള്ളത്. 'ഇത് മുന്നോട്ട് പോകില്ല, ഇത് അധികകാലം ഉണ്ടാവില്ല, ഇത് പകുതിവെച്ച് അവസാനിക്കും' എന്നാണ് ഭൂരിഭാഗം കമന്റുകളും.

ഒരു കല്യാണ വീഡിയോയുടെ താഴെ വരുന്ന കമന്റുകളാണ്. അപ്പോള്‍ ആളുകളുടെ മനസിലിരിപ്പ് എന്താണെന്നാണ് അസ്‌ല ചോദിക്കുന്നത്. നമുക്ക് ചുറ്റും എത്ര സാഡിസ്റ്റുകളാണ്. ഇത്തരം കമന്റുകള്‍ കണ്ടത് കൊണ്ട് ഞങ്ങള്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ല. ഈ കമന്റിടുന്നവരുടെ നിലവാരമാണ് ഓരോന്നിലൂടെയും കാണുന്നത്.

ചിലതൊക്കെ കണ്ടപ്പോള്‍ അവരുടെ കുടുംബ ജീവിതമൊക്കെ അത്രയും തകര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാവും ബാക്കിയുള്ളവരുടെ ജീവിതത്തിലും അതുപോലെ നടക്കുമെന്ന് അത്രയും ഉറപ്പിച്ച് പറയുന്നതെന്ന് എനിക്ക് തോന്നി.

asla-marley

പിന്നെ അംജുവിനെ പറ്റിയാണ് പറയുന്നത്. അവന്‍ ഭയങ്കര ഓവറാണ്, അവന് എന്താണ് പ്രശ്‌നം, അവന്‍ കള്ളനാണ്, ഫ്രോഡാണ്, എന്തിനാണ് ഇത്രയും സ്‌നേഹം എക്‌സ്പ്രസ് ചെയ്യുന്നത് എന്നിങ്ങനെയാണ് കമന്റുകള്‍. എല്ലാവരും അവരുടെ കെട്ടിയോന്മാരെ പോലെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. പിന്നെ ചിലര്‍ പെണ്‍കോന്തന്‍ എന്നും വിൡച്ചിരുന്നു.

ഭാര്യയെ സ്‌നേഹിക്കുന്നവന്‍ പെണ്‍കോന്തന്‍ ആണെങ്കില്‍ അംജുക്ക പെണ്‍കോന്തനാണെന്ന് ഞാനും പറയും. കാരണം ആവശ്യത്തിലധികം സ്‌നേഹം എനിക്ക് തരുന്നുണ്ടെന്ന് അസ്‌ല പറയുന്നു.

അതിന് അങ്ങനൊരു അര്‍ഥമാണ് ഉള്ളതെങ്കിലും തനിക്കും കുഴപ്പമില്ല. കാരണം ഭാര്യയെ എനിക്ക് സ്‌നേഹിക്കണം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ വന്ന സന്തോഷമുള്ള കാര്യമാണിത്. മുന്‍പ് എനിക്ക് വിവാഹം കഴിക്കുന്നതിനോടൊന്നും എനിക്ക് താല്‍പര്യമില്ലായിരുന്നു. മനസിലാക്കുന്നൊരു പാര്‍ട്‌നര്‍ ഉണ്ടാവണമെന്ന് മാത്രമേ കരുതിയുള്ളു. എന്നാല്‍ അസ്‌ല എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം എല്ലാം മാറിയെന്ന്', അംജുവും പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X