For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം സെൽഫിയെടുത്ത് വൈറലായത് സോഷ്യൽമീഡിയ താരം ഡാൻസിങ് മുത്തശ്ശി, വിശേഷം ഇങ്ങനെ!

  |

  2022ൽ തിയേറ്ററുകളിലെത്തി ഹിറ്റായ സിനിമകളിൽ മുന്നിലാണ് പൃഥ്വിരാജ് ചിത്രം ജന​ഗണമനയുടെ സ്ഥാനം. കാലിക പ്രസക്തിയുള്ള വിഷയമായിരുന്നു സിനിമ ചർച്ച ചെയ്തത്. കുറച്ച് വർഷം മുമ്പ് സമാനമായി നമ്മുടെ രാജ്യത്ത് നടന്ന ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ജന​ഗണമന ചിത്രീകരിച്ചിരിക്കുന്നത്.

  അപ്രതീക്ഷിതമായ ട്വിസ്റ്റുകളും മറ്റുമായി സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തി. മാത്രമല്ല പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നീ താരങ്ങളുടെ പ്രതിഭ എത്രത്തോളമാണെന്നാണ് പ്രേക്ഷകന് കൂടുതൽ അറിയാനും ജന​ഗണമനയിലൂടെ സാധിച്ചു.

  നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  ക്വീൻ സിനിമ സംവിധാനം ചെയ്ത് സിനിമയിലേക്ക് എത്തിയ ഡിജോ ജോസ് ആന്റണിയാണ് ജന​ഗണമന സംവിധാനം ചെയ്തത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം നടന്നത്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, മംമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനേതാക്കളായി എത്തിയത്.

  വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  തിയേറ്ററിലെ വിജയത്തിന് ശേഷം ഒടിടിയിൽ എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലും സിനിമ മൊഴിമാറ്റിയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്.

  ഷാരിസ് മുഹമ്മദാണ് സിനിമയ്ക്കായി രചന നിർവഹിച്ചത്. കാമ്പുള്ള സിനിമകൾ ചെയ്യുന്നതിനും അത് വിജയിപ്പിക്കുന്നതിനും പൃഥ്വിരാജ് എന്ന നടന് സാധിക്കാറുണ്ട്.

  അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജന​ഗണമനയുടെ വിജയം. കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ ആഘോഷമായി നടത്തിയിരുന്നു.

  സുരാജ് വെ‍ഞ്ഞാറമൂടും പൃഥ്വിരാജും അടക്കം ജന​ഗണമനയുടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം സെലിബ്രേഷനിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  ആ വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സെലിബ്രേഷനിൽ പങ്കെടുക്കാനെത്തിയ ഒരു മുത്തശ്ശിക്കൊപ്പം സെൽഫി പകർത്തുന്ന സുപ്രിയയുടേയും പൃഥ്വിരാജിന്റേയും വീഡിയോ.

  പൃഥ്വിക്കും ഭാര്യയ്ക്കുമൊപ്പം സെൽഫി പകർത്തിയ മുത്തശ്ശി പക്ഷെ നിസാരക്കാരിയല്ല. ഡാൻസറായ ബിജു ധ്വനിതരംഗിന്റെ അമ്മയായ ശ്യാമള സേവ്യറായിരുന്നു പൃഥിക്കും സുപ്രിയയ്ക്കുമൊപ്പം സെല്‍ഫി എടുത്തത്.

  ആദ്യമായല്ല ശ്യാമള സേവ്യർ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മകനൊപ്പം മനോഹരമായി ക്ലാസിക്ക് നൃത്തം അവതരിപ്പിക്കുന്ന ശ്യാമളയുടെ വീഡിയോ മുമ്പും വൈറലായിരുന്നു. അമ്മയും മകനും ഒന്നിച്ചുള്ളതുള്‍പ്പടെയുള്ള വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്.

  ബിജു ധ്വനിതരംഗ് അമ്മയ്‌ക്കൊപ്പം ജനഗണമനയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ളതാണ് വൈറലായ വീഡിയോ. ജന​ഗണമനയിൽ ശ്യാമളയും ഭാ​ഗമായിരുന്നു.

  സിനിമയുടെ സക്സസ് സെലിബ്രേഷൻ ദിവസം അമ്മയ്ക്കും മൊമന്റോ കിട്ടിയ സന്തോഷം ബിജുവും കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു. 'ആന്വൽ ഡേയ്ക്ക് കുട്ടിയെ കൂട്ടി കൊണ്ടുപോയ ഒരു പാരന്റായിരുന്നു ഇന്നലെ ഞാൻ.'

  'ആദ്യമായി കിട്ടിയ മൊമെന്റോ കയ്യിൽ മേടിച്ച് ഇറങ്ങിവന്നപ്പോ ഏതൊരു അച്ഛനും അമ്മക്കും ഉണ്ടാകുന്നതിനേക്കാൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക്‌. ഈ ദിവസത്തിന് അമ്മയോടൊപ്പം നിന്ന എല്ലാവരോടും ഒരുപാട് നന്ദി'യെന്നായിരുന്നു ബിജു കുറിച്ചത്.

  അമ്മയുടെ ഫോണിൽ കിട്ടിയ സെൽഫി പോസ്റ്റ് ചെയ്യാൻ പറ്റാത്ത പോലെയാണുള്ളതെന്നും എന്നാൽ അമ്മ ആഗ്രഹിച്ച ചിത്രം തന്നെ പിന്നീട് കിട്ടിയെന്നും പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രത്തെ കുറിച്ച് പറഞ്ഞ് ബിജു കുറിച്ചു. 'രാജു മോനോടൊപ്പമുള്ള സെല്‍ഫി.... എന്റെ സെല്‍ഫി കിട്ടിയെന്ന് പറഞ്ഞ്' സന്തോഷം പങ്കുവെച്ച് ശ്യാമളയും എത്തിയിരുന്നു.

  Read more about: prithviraj sukumaran
  English summary
  Social media star Dancing Muthassi went viral by taking a selfie with Prithviraj Sukumaran and Supriya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X