'ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നു, അനവധി ആളുകൾ വിവാഹം മുടക്കാൻ ശ്രമിച്ചു, കല്യാണത്തിനും ഞാൻ അലറും'; റോബിൻ
ലെജൻഡറി സംവിധായകൻ ജോഷി എന്റെ ബന്ധുവും അച്ഛന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തോട് പറഞ്ഞാൽ ഈസിയായി എനിക്ക് സിനിമയിൽ കയറാം
ബിഗ് ബോസ് സീസൺ അഞ്ചിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളക്കര. തങ്ങളുടെ പ്രിയ താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഷോ സജീവ ചർച്ചയായി കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിബി 5ന്റെ പ്രമോഷൻ വീഡിയോകളാണ് ജനങ്ങൾക്കിടയിൽ ചർച്ച.
മോഹൻലാൽ തന്നെയാണ് അഞ്ചാം സീസണിലും അവതാരകൻ. അതേസമയം നാലാം സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണനായിരുന്നു. നാല് സീസണുകൾ പിന്നിടുമ്പോൾ ആദ്യമായി മത്സാരാർഥിയായി വന്ന ഡോക്ടറും റോബിനാണ്.

ഇപ്പോൾ റോബിൻ സിനിമകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സിനിമാ മോഹവും അഭിനയ മോഹവുമുള്ളതുകൊണ്ടാണ് റോബിൻ ബിഗ് ബോസിലേക്ക് പങ്കെടുക്കാൻ വന്നത് തന്നെ. പുറത്തായില്ലായിരുന്നുവെങ്കിൽ സീസൺ ഫോറിലെ വിജയി റോബിനായിരുന്നേനെ. കാരണം അത്രത്തോളം ജനപിന്തുണയാണ് റോബിന് ഹൗസിന് പുറത്ത് ഉണ്ടായിരുന്നത്.
ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമായ റോബിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും പ്ലാൻ ചെയ്യുന്നുണ്ട്. ഒപ്പം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനും ശ്രമം നടക്കുന്നുണ്ട്.
ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ റോബിൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിൻ പറയുന്നത്. എൻഗേജ്മെന്റിന് അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിൻ പുതിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞങ്ങൾ കണ്ടമുട്ടിയത് മുതൽ എൻഗേജ്മെന്റ് വരെയുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാം. എൻഗേജ്മെന്റ് നടത്തിയെടുക്കുക എന്നത് ഒരു മിഷനായിരുന്നു. ഞങ്ങളുടെ എൻഗേജ്മെന്റ് നടക്കാതിരിക്കാൻ വേണ്ടി മേസേജും മെൻഷൻസുമെല്ലാമായി ഒരു ജഗപൊകയായിരുന്നു. ഞാൻ എന്തും ഫെയ്സ് ചെയ്യും.'
'ആരതി പക്ഷെ സ്ട്രോങാണ്. എന്ത് വന്നാലും കൂടെ ഞാനുണ്ടാകുമെന്ന് പറഞ്ഞു. ഒരു കല്യാണം മുടക്കാൻ വേണ്ടി കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ഒരുമിച്ച് നിന്ന് പരിശ്രമിച്ചത് ചിലപ്പോൾ ഞങ്ങളുടെ എൻഗേജ്മെന്റിനായിരിക്കും. ഹേറ്റ് കമന്റ് വരുന്നത് മുഴുവൻ ഫേക്ക് അക്കൗണ്ട്സിൽ നിന്നാണ്. പെയ്ഡ് പിആറാണ്.'
'ഹെൽത്തിയായിട്ട് വിമർശിച്ചാൽ പോരെ. അത് ഞങ്ങൾ സ്വീകരിക്കും. ഞാൻ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എൻഗേജ്മെന്റ് നടന്നു. ഞാൻ 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അർഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാഹം വൈകിയത്.'

'എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്?. എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്.'
'എന്റെ എൻഗേജ്മെന്റിന് ഞാൻ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാൻ മാറില്ല. കല്യാണത്തിനും ഞാൻ അലറും. എല്ലാവരും പ്രിപ്പയറായി ഇരുന്നോളൂ. നിരവധി സിനിമാ ഓഫറുകൾ വരുന്നുണ്ട്.'
'ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. എനിക്ക് സംസാരിക്കാൻ അറിയാത്തതുകൊണ്ട് കോൺഫിഡൻസില്ല. എല്ലാവരും എന്നെ ഒരു ഭീകരനാക്കി വെച്ചിരിക്കുകയാണ്. ഞാൻ ഫിലിം ഫീൽഡിൽ കയറുമോ എന്നത് സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നുണ്ട്.'
'പക്ഷെ ഞാൻ ഒരു കാര്യം പറയാം ലെജൻഡറി സംവിധായകൻ ജോഷി എന്റെ ബന്ധുവും അച്ഛന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തോട് പറഞ്ഞാൽ ഈസിയായി എനിക്ക് സിനിമയിൽ കയറാം. പക്ഷെ സ്വന്തമായി സിനിമയിൽ എത്തുന്നതിനോടാണ് എനിക്ക് താൽപര്യം' റോബിൻ പറഞ്ഞു.


Click it and Unblock the Notifications