For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ഫോൺ എടുത്തില്ലെങ്കിൽ പിന്നെ ടെൻഷനാണ്, 'അമ്മക്ക് ഒരു കൂട്ട് വേണം', സമ്മതിക്കുമോന്ന് അറിയില്ല: സൗഭാഗ്യ

  |

  നടി താര കല്യാണും മകൾ സൗഭാഗ്യയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. താര കല്യാൺ സിനിമയിലും സീരിയലിലും തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷിലൂടെ സലീംകുമാർ അഭിനയിപ്പിച്ച് ഫലിപ്പിച്ച എവർഗ്രീൻ കോമഡി സീനുകൾ വളരെ മനോഹരമായി അവതരിപ്പിച്ചും ടിക്ക് ടോക്കിലൂടെ വീഡിയോ കണ്ടൻ്റ് ചെയ്തുമാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ താരമായത്.

  കഴിഞ്ഞ ദിവസം സൗഭാഗ്യയുടെ യൂട്യൂബ് ചാനലിൽ അമ്മയെ ഒരു വധുവായി അണിയിച്ചൊരുക്കിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'അമ്മക്കുട്ടിക്ക് കല്യാണം' എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തു. സെലിബ്രിറ്റികൾ വരെ വീഡിയോക്ക് പിന്തുണയുമായി രംഗത്ത് വന്നു. അമ്മയുടെ വിവാഹവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് സൗഭാഗ്യ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.

  അമ്മയുടെ വിവാഹത്തക്കുറിച്ച് സൗഭാഗ്യ പറയുന്നത് ഇങ്ങനെ:

  'അമ്മക്കൊരു കൂട്ട് വേണമെന്നാണ് എൻ്റെ ആഗ്രഹം. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടൽ എനിക്ക് വല്ലാത്ത വേദനയാണ്. ഒരാളുടെ ജീവിതത്തിൽ ഒരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ ഒക്കെ. അമ്മയെ മനസ്സിലാക്കുന്ന ഒരാൾ അമ്മയുടെ ജീവിതത്തിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അമ്മക്ക് ഒഴിവ് കിട്ടുന്ന സമയങ്ങളിൽ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടി വരാറുണ്ട്. പക്ഷെ അതു പോലെ ഞങ്ങൾക്ക് അമ്മക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാറില്ല', സൗഭാഗ്യ പറയുന്നു.

  Soubhagya

  'പക്ഷെ ഇക്കാര്യം അമ്മ സമ്മതിക്കില്ല. ഓരോ പ്രാവശ്യം ഇത് പറഞ്ഞ് ചെല്ലുമ്പോഴും അമ്മ വിഷയം മാറ്റും. എനിക്ക് എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛൻ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടൽ അതിലും മുകളിലാണ്'.

  'രണ്ട് ഷർട്ട് എങ്കിലും വാങ്ങി തരാൻ ദിലീപ് കെഞ്ചി'; കുടുംബകോടതി ഷൂട്ടിനിടെ ഉണ്ടായ അനുഭവം പറഞ്ഞ് നിർമാതാവ്!

  'പത്ത് ദിവസം അച്ഛൻ ഐസിയുവിൽ കിടന്നപ്പോഴും, പുറത്ത് അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നതായിരുന്നു എന്റെ ടെൻഷൻ. അച്ഛന് അപ്പോൾ ബോധമില്ല, അമ്മ പുറത്ത് വിഷമിച്ചിരിക്കുകയാണ്. അപ്പോൾ ഞാൻ ആർക്കൊപ്പമാണ് ആ സമയത്ത് നിൽക്കേണ്ടത്. അത് മാത്രമാണ് ഇപ്പോഴും ചിന്തിക്കുന്നത്', സൗഭാഗ്യ വിശദീകരിച്ചു.

  'സംസാരിക്കണമെന്നാവശ്യപ്പെട്ട് ബ്ലെസ്ലിക്ക് ഞാൻ മെസേജ് അയച്ചിരുന്നു, എന്റെ ഭാ​ഗത്തും തെറ്റുകളുണ്ട്'; റോബിൻ

  'ഞങ്ങളുടെ വിശ്വാസ പ്രകാരം താലി പൂജ എന്നൊരു ചടങ്ങുണ്ട്. ഭർത്താവ് മരിച്ചാൽ ഭാര്യ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് വളകൾ അടിച്ച് പൊട്ടിക്കുകയും പൊട്ട് മായ്ച്ചു കളയുകയും ഒക്കെ ചെയ്യണം. പക്ഷെ അമ്മക്ക് അങ്ങനെയുള്ള ചടങ്ങുകൾ ഒന്നും നടത്തിയിട്ടില്ല'.

  'മാട്രിമോണിയിൽ കണ്ടു ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു, വിനീതേട്ടൻ-ദിവ്യ ചേച്ചി ജോഡി ഇഷ്ടമാണ്'; വിശാഖിന്റെ പ്രണയം!

  Recommended Video

  അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി

  'അച്ഛന്റെ മൃതദേഹം കൊണ്ടു വന്നപ്പോൾ അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാൻ ഒരു ചേച്ചി വന്നു, ഞാൻ ഒന്ന് നോക്കിയതേയുള്ളൂ അപ്പോൾ തന്നെ അമ്മയുടെ നെറ്റിയിൽ നിന്ന് പൊട്ട് എടുക്കാതെ പോയി. അച്ഛന്റെ ശരീരം അധിക നേരം അവിടെ വച്ച് വരുന്നവർക്ക് കാഴ്ച വസ്തു ആക്കരുത് എന്ന് മാത്രമാണ് അച്ഛൻ്റെ പെങ്ങളോട് അപ്പോൾ ഞാൻ ആവശ്യപ്പെട്ടത്. അത് പോലെ തന്നെ വേഗം ചടങ്ങുകൾ അവസാനിപ്പിക്കുകയും ചെയ്തു', സൗഭാഗ്യ പറയുന്നു.

  Read more about: sowbhagya venkitesh
  English summary
  Social Media star Sowbhagya Venkitesh Open Ups About Mother her mother's marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X