For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൾക്ക് വേണ്ടി പ്രത്യേക ചടങ്ങുകൾ; സുദർശനയുടെ ഒരോ വളർച്ചയും ആഘോഷമാക്കി സൗഭാഗ്യയും അർജുനും

  |

  മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് സൗഭാ​ഗ്യയും അർജുനും. ഡബ്സ്മാഷ് വീഡിയോകൾ വൈറലായി തുടങ്ങിയ കാലത്താണ് സൗഭാ​ഗ്യയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചക്കപ്പഴം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി എത്തിയാണ് അർജുൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ചക്കപ്പഴത്തിന് മുൻപ് ഭാര്യ സൗഭാഗ്യയ്‌ക്കൊപ്പം വീഡിയോകൾ ചെയ്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു അർജുൻ. കഴിഞ്ഞ നവംബറിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്.

  ​ഗർഭകാലത്തെ വിശേഷവും കുഞ്ഞ് വന്നതിന് ശേഷമുള്ള വിശേഷവും എല്ലാം തന്നെ സൗഭാ​ഗ്യ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ പുതുതായി പങ്കുവെച്ചിരിക്കുന്നത് കുട്ടി സുദർശനയുടെ പല്ലട ചടങ്ങാണ്. മകൾ സുദർശനയുടെ വളർച്ചയുടെ ഓരോ ഘട്ടവും താര കുടുംബം ആഘോഷമാക്കി മാറ്റുകയാണ് ഇപ്പോൾ.

  കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവെച്ച വീഡിയോ അത്തരത്തിലൊരു ആഘോഷത്തിൻ്റേതായിരുന്നു. തൻ്റെ മകൾ സുദർശനക്കുഞ്ഞിൻ്റെ പല്ലട ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചത്. എന്താണ് പല്ലട ചടങ്ങ് എന്നും എങ്ങനെയാണ് ഇത് നടത്തുന്നത് എന്നും വീഡിയോയിലൂടെ സൗഭാ​ഗ്യ പറയുന്നുമുണ്ട്.

  ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അതിന്റെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഓരോ രീതിയിലുള്ള ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്. പല്ലട ചടങ്ങ് എന്നത് കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തുന്ന ചടങ്ങാണ്.

  മലബാർ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ചടങ്ങ് കണ്ടുവരാറുള്ളത്. തമിഴ്നാട് മേഖലകളെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിനെ പല്ലു കൊഴുക്കട്ടെ ചടങ്ങ് എന്നാണ് പറയുന്നത് എന്നും സൗഭാ​ഗ്യയുടെ അമ്മ താരാ കല്യാൺ വിശദീകരിക്കുന്നുണ്ട്. താരാ കല്യാണിൻ്റെ അമ്മ സുബ്ബലക്ഷ്മി, അമ്മു, അർജുൻ സോമശേഖരൻ്റെ സഹോദരനും കുടുംബവും സൗഭാഗ്യയുടെയും അർജ്ജുൻ്റെയും കൂട്ടുകാർ അടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  കുഞ്ഞിൻ്റെ തലയ്ക്കു മുകളിലൂടെ മധുരം എന്ന നിലയ്ക്ക് കൊഴുക്കട്ട ഉണ്ടാക്കി ഇടുന്നതാണ് ചടങ്ങിൽ ആദ്യം. അതിനുശേഷം അതിൽ നിന്ന് ഒരു കഷ്ണം എടുത്തു കുഞ്ഞിന് കൊടുക്കുന്നു. ഇതുകൊണ്ട് അർത്ഥമാക്കുന്നത് മധുരത്തോടുള്ള തുടക്കം എന്നതാണ്.

  അതിനു ശേഷം കുഞ്ഞിന്റെ മുൻപിൽ ചിലങ്ക, മുല്ലപ്പൂവ്, പുസ്തകവും പേനയും, പണം, കളിപ്പാവ എന്നിവ നിരത്തി വയ്ക്കും. ഓരോ സാധനവും ഓരോ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് താരാ കല്യാൺ പറയുന്നു. കുഞ്ഞിൻ്റെ ജീവിതത്തിന് അതുമായി ബന്ധം ഉണ്ടാകും എന്നാണ് ഐതിഹ്യമെന്നും താര പറഞ്ഞു.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  പണത്തിനു മുകളിലാണ് സുദർശന കൈവെച്ചത്. സുദർശന സാമ്പത്തികപരമായി വളരെ ഉന്നതിയിൽ ആയിരിക്കും എന്നാണ് അർത്ഥം. മറിച്ച് ചിലങ്ക ആയിരുന്നു എടുത്തിരുന്നെങ്കിൽ ഡാൻസർ ആകും എന്നാണ് അർഥമാക്കുന്നത്. ഈ ചടങ്ങിനുശേഷം മറയ്ക്കു പിന്നിൽ ഒളിച്ചു നിന്ന് സുദർശനയെ പേര് ചൊല്ലി വിളിക്കുന്നതും ഒരു ചടങ്ങായിരുന്നു.

  കുഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോൾ തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്ന ചടങ്ങായിരുന്നു ഇത്. പേരു വിളിക്കുമ്പോൾ തിരിച്ചറിയുന്നതും വളർച്ചയുടെ ഒരു ഘട്ടമാണെന്നും ആ സന്തോഷമാണ് ഇങ്ങനെ സന്തോഷിക്കുന്നതെന്നും താര വ്യക്തമാക്കിയിരുന്നു.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  Recommended Video

  അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി

  നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമൻ്റുമായി എത്തിയിട്ടുള്ളത്. ആദ്യമായാണ് ഇത്തരത്തിലൊരു ചടങ്ങ് കാണുന്നതെന്നാണ് ആരാധകരിൽ കൂടുതൽ പേരും പറയുന്നത്. നമ്മുടെ കൊച്ച് സുധർശന നല്ല ഭാഗ്യം ചെയ്ത വാവയാണ്. ഇത്ര നല്ല ഫാമിലിയിൽ ജനിച്ചില്ലേ. ഞാൻ ആദ്യം ആയിട്ട് ഇങ്ങനത്തെ ചടങ്ങുകൾ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി. എന്നും എല്ലാവരും ഈ സന്തോഷത്തോടെ ഇരിക്കട്ടെ.. കുഞ്ഞാവക്കു എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു. എന്നിങ്ങനെയുള്ള കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.

  Read more about: sowbhagya venkitesh
  English summary
  Social Media Stars Sowbhagya And Arjun celebrates every growth of their daughter Sudarshana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X