സ്വന്തം മകനെപ്പോലെ എന്ന് പറഞ്ഞിട്ട് ! നെഞ്ചില്‍ ഭാരമുള്ളൊരു കല്ല് വെച്ചപോലെ! കിച്ചു എന്തിനെല്ലാം മറച്ചുവെച്ചു!
കിച്ചുവിനെ സ്വന്തം മകനായാണ് കാണുന്നതെന്ന് രേണു പറഞ്ഞിരുന്നു. പരിചയപ്പെട്ട കാലത്ത് തന്നെ സുധിച്ചേട്ടന്‍ അവന്റെ കാര്യം പറഞ്ഞിരുന്നു. അന്ന് മുതല്‍ അവനെ നല്ല രീതിയിലാണ് നോക്കുന്നതെന്നായിരുന്നു രേണു പറഞ്ഞത്. ഇപ്പോഴിതാ രേണുവിന്റെ വീട്ടിലെ ജീവിതത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കിച്ചുവിന്റെ തറന്നുപറച്ചില്‍ ശരിക്കും ഞെട്ടിച്ചുവെന്നായിരുന്നു വീഡിയോ കണ്ടവരെല്ലാം പറഞ്ഞത്. നിരവധി പേരാണ് കമന്റുകളിലൂടെയായി അഭിപ്രായം രേഖപ്പെടുത്തിയത്.
ഇതോടു കൂടെ നീ മലയാളികളുടെ ഹൃദയത്തിലേക്കാണ് കയറിയത്. നീ ഈ പ്രായത്തിൽ അനുഭവിച്ചത് ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല. തെറ്റ് പറ്റാത്ത ആരും ഇല്ല അത് കൊണ്ട് കഴിഞ്ഞ ആ കാര്യം മറന്നേക്കൂ. നന്നായി പഠിച്ചു മിടുക്കൻ ആയി വാ. നീ ആരെയാക്കയോ വല്ലാതെ ഭയപ്പെടുന്നു നീ സ്ട്രോങ്ങ് ആയി നിൽക്കൂ. ബാക്കി വഴിയേ ശരി ആകും. കറക്ട് സമയത്ത് തന്നെയാണ് മോൻ ഇത് പറഞ്ഞത് അമ്മ ചെയ്തു കൂട്ടുന്നതിനൊന്നും എനിക്ക് പങ്കില്ല എന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ എന്നെ ബാധിക്കുന്നു എന്ന് നീ മനസ്സിലാക്കി നിൻ്റെ ഉള്ളിൽ നിന്ന് നീ പോലുമറിയാതെ വന്ന വാക്കുകളാണിത്. നിനക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഉള്ളതാണ് കിച്ചു പലരുടെയും നിലനിൽപ്പിനു തന്നെ കാരണം. ഈ കുഞ്ഞിനെ ആരും നെഗറ്റീവ് പറഞ്ഞു വേദനിപ്പിക്കരുത്. പാവം ഒരുപാടൊരുപാട് അനുഭവിച്ചു. ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്നു.

കിച്ചുവിന് നന്നായി സംസാരിക്കാൻ അറിയാം. ആർക്കെങ്കിലും ഞാൻ പറയുന്നത് പ്രശ്നമാകുമോ എന്ന ആലോചന കൊണ്ടുള്ള പ്രശ്നമാണ്. നീ ജീവിതത്തിൽ രക്ഷപെടും മോനെ. അത് ഉറപ്പാണ്. മോനു കിട്ടാത്ത സ്നേഹം എല്ലാം തരാൻ ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ടാകും, ആ ആളെ മോന്റെ കൈയിൽ തേരും ദൈവം. മോന്റെ എല്ലാം പ്രശ്‌നങ്ങൾമാറും, മോൻ സന്തോഷം എന്താണ് അറിയും, പ്രൊട്ടക്ഷൻ കിട്ടും. ഹാപ്പിയായി ജീവിക്കും. ഇപ്പോൾ നന്നായി പഠിച്ചു നല്ല ഒരു പോസ്റ്റിൽ എത്തണം. മോനെ കേൾക്കാൻ ഞങ്ങൾ ഒക്കെയില്ലേ. പേടിക്കാതെ മുന്നോട്ടു പൊക്കൊള്ളൂ. ദൈവം തുണക്കട്ടെ. പാവം കുട്ടി ലൈഫിലെ അനുഭവമാ പറയുന്നത്. ട്രോമ നന്നായി ബാധിച്ചു. അതാ മിണ്ടാതെ എല്ലാം സഹിച്ചു നിന്നത് ഒരു സമയം വന്നപ്പോൾ അവൻ തുറന്ന് പറഞ്ഞു.
എനിക്ക് കിച്ചുവിനോട് ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു. ഈ രേണുനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിൽ, ഇപ്പോൾ എല്ലാം മനസ്സിലായി മോനെ. മോന്റെ പരിമിതികൾ, മോന്റെ കൂടെ ദൈവം ഉണ്ട്, പഠിച്ചു മിടുക്കനായി വരണം. നെഞ്ചിൽ ഒരു ഭാരമുള്ള കല്ലെടുത്തു വച്ച പോലെ. കുഞ്ഞേ. നീ നന്നായി വരും. നിന്നെ സ്നേഹിക്കാൻ പതിനായിരങ്ങൾ ഉണ്ടിവിടെ. ചെറുപ്പം മുതൽ ഇത്രയും വേദനിച്ചു ഇപ്പോ ഇങ്ങന ഒക്കെ ആയില്ലേ.
നീ സഞ്ചരിച്ച വേദന ഏറിയ വഴികളിൽ നീ തിരഞ്ഞ് എടുത്ത ദുശ്ശീലങ്ങൾ ആ സമയത്ത് വന്നു പോയതാണെന്ന് എല്ലാർക്കും മനസ്സിലാകും. ഇപ്പോ നീ ഒറ്റപ്പെടുമ്പോൾ ആ ഇ വേദന ബാക്കി ഉള്ളവരോട് പറയണം എന്ന് തോന്നിയത്. അത് വരെ നീ രേണുവിനെയോ ബാക്കി ഉള്ളവരെയോ ആർക്ക് മുന്നിലും ഇട്ട് കൊടുത്തില്ല. ആ മനസ് മതി ദൈവം നിന്നെ കൈ വിടാതെ ഇരിക്കാൻ. സത്യം പറഞ്ഞാൽ സുധി രേണുവിന്റെ വീട്ടിൽ ആയിപോയതാണ് എല്ലാ നാശത്തിനും കാരണം. പാവം മോൻ. ഇനി നല്ല മോനായി വളരണം കെട്ടോ, എന്നിങ്ങനെ പോവുന്നു പ്രതികരണങ്ങള്‍.


Click it and Unblock the Notifications
















