ആഘോഷമാക്കി മധുരരാജയും ലൂസിഫറും!! ട്രെന്റിങ്ങാവുന്നു മിനിസ്റ്റർ രാജയും അബ്രാഹാം ഖുറേഷിയും..

Recommended Video

ആഘോഷമാക്കി മധുരരാജയും ലൂസിഫറും!

മലയാള സിനിമയിൽ ഒരു ഇടവേളയ്ക്ക് ശേഷം രണ്ടാം ഭാഗങ്ങൾ വീണ്ടും ട്രെന്റിങ്ങായി മാറുകയാണ്. ഇടയ്ക്ക് ഈ ട്രെന്റിൽ നിന്ന് മാറി സഞ്ചരിച്ച മലയാള സിനിമയിൽ വീണ്ടും ഇത് സജീവമാകാൻ പോകുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം എത്തുന്നത് പ്രേക്ഷകരുടെ ഇടയിൽ സന്തോഷവും ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്. ഇയെല്ലാം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമാകാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ഒരു പ്രധാന ചർച്ച വിഷയം ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനെ കുറിച്ചാണ്. ആദ്യ ഭാഗത്തിൽ തന്നെ ഇതിനുളള ചെറിയ സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം നേടി ജൈത്രയാത്ര തുടരുന്ന ചിത്രങ്ങളാണ് മോഹൻലാൽ- പൃഥ്വി രാജ് ചിത്രമായ ലൂസിഫർ, മമ്മൂക്ക ചിത്രം മധുരരാജ. ഇതിന്റെ തുടർ ഭാഗങ്ങളുണ്ടാകുമെന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൻ ആവേശമായ സൃഷ്ടിച്ചത് . ഇറങ്ങും മുൻപ് തന്നെ ചിത്രങ്ങൾ ട്രെന്റിങ്ങായി മാറുകയാണ്.

 വീണ്ടും രാജ ഇഫ്ക്ട്

വീണ്ടും രാജ ഇഫ്ക്ട്

2010 ൽ ഉദയകൃഷ്ണ തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പോക്കിരി രാജ പൃഥ്വിരാജ- മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പോക്കിരി രാജയായിട്ടുള്ള മമ്മൂക്കയുടെ വരവ് കയ്യടി നേടിയിരുന്നു. ഇത് തന്നെയായിരുന്നു മധുരരാജയ്ക്ക് വേണ്ടി പ്രേക്ഷകരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചതും. എന്നാൽ കാത്തിരിപ്പ് വെറുതെയായില്ല. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വിജയ യാത്ര തുടരുകയാണ്.

മധുരരാജയ്ക്ക് പിന്നാലെ മിനിസ്റ്റർ രാജ

മധുരരാജയ്ക്ക് പിന്നാലെ മിനിസ്റ്റർ രാജ

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മധുരരാജ തിയേറ്ററുകളിൽ എത്തിയത്. വിഷു റിലീസായിട്ടായിരുന്നുചിത്രം എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. അവധിക്കാലവും വിഷുവുമൊക്കെ മധുരരാജ വൻ ആഘോഷമാക്കി മാറ്റുകയായിരുന്നു. വീണ്ടും പ്രേക്ഷകർക്ക് ആഘോഷിക്കാൻ ചെറിയ വെടി മരുന്ന് ബാക്കിയാക്കി കൊണ്ടാണ് മധുരരാജ ടീം വിടവാങ്ങിയത്. മധുരരാജ കൊണ്ട് ചിത്രം അവസാനിക്കുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗം മിനിസ്റ്റർ രാജ എത്തുമെന്നുള്ള സൂചന നൽകിയാണ് ചിത്രം അവസാനിക്കുന്നത്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രതികരണം ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്ത് നിന്നോ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.

ലാ‌ലേട്ടന്റെ ലൂസിഫർ

ലാ‌ലേട്ടന്റെ ലൂസിഫർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മാറ്റൊരു ചിത്രമായിരുന്നു ലാലേട്ടൻ പൃഥ്വിരാജ് കൂട്ട്കെട്ടിൽ പിറന്ന ലൂസിഫർ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ലാലേട്ടന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. ബോക്സ് ഓഫീസ് റെക്കേഡുകൾ ഭേഭിച്ച് ലൂസിഫർ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നുള്ള സൂചനയും ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും തിരക്കഥകൃത്ത് മുരളി ഗോപിയും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി ഇതിനുള്ള ചെറിയ സൂചന നൽകിയത്. വലിയ വിജയത്തിന് നന്ദി, കുടുതൽ വരാനിരിക്കുന്നു, ഇൻഷാ അള്ളാ.. എന്ന് മുരളി ഗോപി പോസ്റ്റ് ചെയ്തു. അതിനു പിന്നാലെ കൂടുതൽ വരാനിരിക്കുന്നു എന്ന ക്യാപ്ഷനോടെ പൃഥ്വിയും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 ലൂസിഫറിലെ ക്യാരക്ടർ പോസ്റ്റർ

ലൂസിഫറിലെ ക്യാരക്ടർ പോസ്റ്റർ

കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയ അബ്രഹാം ഖുറോഷിയുടെ ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടെയിൽ എൻഡിൽ സർപ്രൈസായി വെളിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടുള്ള പൃഥ്വിയുടെ വെളിപ്പെടുത്തൽ ആരാധകരുടെ ഇടയിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട് . ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്നാണ് താരം കുറിച്ചത്. എന്തായാലും ചിത്രത്തിനു വേണ്ടിയുളള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X