വെളിപാടിൻറെ പുസ്തകം: മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരിനും കട്ടൗട്ട്... പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

By Kishor

മോഹന്‍ലാലിന്റെ ഡ്രൈവറാണോ മോഹന്‍ലാല്‍ അതോ ബിനാമിയാണോ ശരിക്കും ആരാണ് ആന്റണി പെരുമ്പാവൂര്‍ - സിനിമാ ആരാധകർക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. അതൊക്കെ പോകട്ടെ. മോഹൻലാലിന്റെ സിനിമ ഇറങ്ങുന്പോൾ എന്തിനാണ് ആന്റണി പെരുമ്പാവൂരിന് കട്ട് ഔട്ട്.

ഉണ്യേട്ടൻ ഫസ്റ്റ്.. ദിലീപ് കാവ്യയോട് പറഞ്ഞ ആ വാക്ക് അറംപറ്റി... ദിലീപിന് പിന്നാലെ കാവ്യ മാധവനും ജയിലിലേക്ക്? പൂരാകൃതി ട്രോളുകൾ!!

താരങ്ങൾക്ക് കട്ട് ഔട്ട് വെക്കുന്നതൊക്കെ ഇപ്പോൾ സാധാരണയായിക്കഴിഞ്ഞു. എന്നാൽ താരത്തിന്റെ ഡ്രൈവർക്കും വേണോ കട്ട് ഔട്ട് എന്നാണ് വെളിപാടിന്റെ പുസ്തകം റിലീസാകുന്ന ദിവസം ഈ കൂറ്റൻ കട്ട് ഔട്ട് കണ്ടവർ ചോദിക്കുന്നത്. വെറുതെ ചോദിക്കുകയല്ല ആരാധകരുടെ ഭോഷത്തരത്തിനെ കീറി ഒട്ടിക്കുകയാണ്.. ഇതാ കാണൂ....

ഇതാണാ കട്ട് ഔട്ട്

ഇതാണാ കട്ട് ഔട്ട്

ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയാണ് വെളിപാടിന്റെ പുസ്തകം എന്ന ലാൽ ജോസ് ചിത്രത്തിന്റെ റീലീസിന് മോഹൻലാലിന്റെ ഭീമൻ കട്ട് ഔട്ട് വെച്ചത്. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയാണ് വെളിപാടിന്റെ പുസ്തകം എന്ന ലാൽ ജോസ് ചിത്രത്തിന്റെ റീലീസിന് മോഹൻലാലിന്റെ ഭീമൻ കട്ട് ഔട്ട് വെച്ചത്.

ആന്റണി പെരുമ്പാവൂർ എന്ന തേരാളി

ആന്റണി പെരുമ്പാവൂർ എന്ന തേരാളി

മോഹൻലാലിന്റെ കട്ട് ഔട്ട് മാത്രമല്ല സമീപത്തായി ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ഉണ്ട്. രാജാവിന്റെ സ്വന്തം തേരാളി എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. മോഹൻലാലിന്റെ ഡ്രൈവർ എന്നാണോ അതോ ചിത്രത്തിന്റെ പ്രൊഡ്യൂസർ എന്നാണോ കട്ട് ഔട്ട് വെച്ചവർ ഉദ്ദേശിച്ചത് എന്നുറപ്പില്ല.

ആനപ്പിണ്ടമെന്ന്

ആനപ്പിണ്ടമെന്ന്

ആനയെ സ്നേഹിക്കുന്നവർ ഉണ്ടാകും എന്നാൽ ആനയോടുള്ള സ്നേഹം മൂത്ത് ആനപ്പിണ്ടത്തെ ഇഷ്ടപ്പെടുന്നവരേം അത് പൊക്കിപ്പിടിച്ച് നടക്കുന്നവരെയും ആദ്യായിട്ട് കാണുകാ - ഒരു മയവും ഇല്ലാതെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. സോഷ്യൽ മീഡിയയിലെ ചില കമന്റുകൾ കൂടി നോക്കൂ...

ചോറ് തന്നെല്ലേ തിന്നുന്നത്

ചോറ് തന്നെല്ലേ തിന്നുന്നത്

പറയിപ്പിക്കാൻ ഓരോരുത്തവൻമാർ ഇറങ്ങിയാൽ എന്താ ചെയ്യാ? ഇവനെയൊക്കെ പൊക്കി കൊണ്ട് നടന്നിട്ട് എന്ത് കിട്ടാനാണ്? ആനയെ സഹിക്കാം. ഈ ആന പിണ്ടിയെ താങ്ങുന്നതെന്തിനാണന്നാ മനസിലാകാത്തത്. ചോറല്ലെ നിങ്ങൾ തിന്നുന്നത്? - ഒരാളുടെ രോഷപ്രകടനം. ബാക്കി കമൻറുകളെല്ലാം സർക്കാസമാണ് കേട്ടോ.

ഫാന്‍സ് അസോസിയേഷനും ഫാനോ

ഫാന്‍സ് അസോസിയേഷനും ഫാനോ

പുള്ളി തല കാണിച്ചാ പടം ഹിറ്റ് ആകും എന്ന് അറിയാം അതാണ്. ആദ്യം പുള്ളിക്കാരൻ സ്റ്റാറിന്റെ കട്ട് ഔട്ട് ആണെന്ന് വിചാരിച്ചു . ഇതൊരുമാതിരി. പുള്ളിക്കാരൻ ഡ്രൈവറാ. രാജാവിന്റെ മകന്റെ പടം വരുമ്പോൾ ഇതിനേക്കാളും കിടിലൻ അവസ്ഥ ആയിരിക്കും - എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

പ്രതിഷ്ഠയേക്കാൾ വല്യ ശാന്തി

പ്രതിഷ്ഠയേക്കാൾ വല്യ ശാന്തി

പ്രതിഷ്ഠയേക്കാൾ വല്യ ശാന്തിയുളള കാലമാണ്, ആരാ കട്ടൗട്ടിന് ക്യാഷ് മുടക്കിയതെന്ന് മനസ്സിലായി, ഈശ്വരാ ചെരുപ്പിനും ചെരുപ്പോ, പ്രശ്നമില്ലന്ന് മാത്രല്ല കിടു ആണ്.. ഏട്ടൻ ഇസ്‌തം, ഏട്ടന്റെ തേരാളി ഇസ്ട്ടത്തോടിസ്റ്റം, ഏട്ടൻ ഫാൻസ്‌ അതുക്കും മേലേ ഇസ്‌തം - ഇതാണ് കളിയാക്കലിന്റെ മറ്റൊരു വേർഷൻ.

അച്ചായൻ ഭരിക്കും

അച്ചായൻ ഭരിക്കും

ഒരു 150 കോടിയും രണ്ട് 50 കോടി സിനിമയും ഉള്ള ആൻറണി ചേട്ടന് ഫ്ലക്സ് വച്ചാ എന്താ കുഴപ്പം. ഇനി മലയാള സിനിമ ആന്റണി അച്ചായൻ ഭരിക്കും. കാലമേ ഇനി നിനക്കു പിറക്കുമോ ഇതു പോലൊരു സാരഥി...വെറുമൊരു ഇഷ്ടമല്ല ജീവനാണ് അന്തോണി ചേട്ടന്‍

ആന്റണി പെരുമ്പാവൂർ ഫാൻസ്

ആന്റണി പെരുമ്പാവൂർ ഫാൻസ്

തേരാളി ഒന്ന് ഉറങ്ങി പോയാൽ തീരവുന്നതെ ഉള്ളു രാജാവ് അതോണ്ട് ചെറുതായി കാണരുത് തേരാളിയെ... ആൾ കേരള ആന്റണി പെരുമ്പാവൂർ ഫാൻസ് അസോസിയേഷൻ മാറ്റപ്പിള്ളി യൂണിറ്റ്. കേരളത്തിലെ നമ്പർ 1 നടനും നമ്പർ 1 നിർമാതാവും. ഇസ്‌തം

അഭിനയം കണ്ടിട്ടാണോ

അഭിനയം കണ്ടിട്ടാണോ

ഒന്ന് പോണം ഹേ!!! നിങ്ങള്‍ പുലിമുരുകനിലേയും ദൃശ്യത്തിലേയും ആന്റണിച്ചേട്ടന്റെ അഭിനയം കണ്ടിട്ടില്ലേ?? ഒപ്പത്തിലെ ഗസ്റ്റ് അപ്പിയറന്‍സിന് തീയറ്ററില്‍ ഇണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്

എള്ള് ഉണങ്ങട്ടേ

എള്ള് ഉണങ്ങട്ടേ

എള്ള് ഉണങ്ങുന്നത് എണ്ണക്കാണെന്നു വെക്കാം. അതിന്റെ കൂടെ കിടന്ന് ഈ ആട്ടിൻകാട്ടം ഉണങ്ങുന്നത് എന്തിനാണെന്നാ.

അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ

നായകന് മാത്രമേ ആരാധകർ ഉണ്ടാവാൻ പാടുള്ളൂ എന്ന സിദ്ധാത്തെ പൊളിച്ചെഴുത്തുന്ന സൂപ്പർ സ്റ്റാർ നിർമാതാവ് ഫാൻസിനു അഭിവാദ്യങ്ങൾ

കൃഷ്ണനല്ലേ പ്രാധാന്യം

കൃഷ്ണനല്ലേ പ്രാധാന്യം

മഹാഭാരതത്തിൽ അർജുനനെക്കാൾ പ്രാധാന്യം കൃഷ്ണനായിരുന്നു.. അങ്ങേരായിരുന്നല്ലോ പാർത്ഥ സാരഥി.അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X