ട്രോളന്മാരുടെ ഷിബുലാല്‍ ജിയെ സിനിമയിലെടുത്തു! വധഭീഷണിയുണ്ടെങ്കിലും ഇനി സില്‍മ നടനായിരിക്കും!!

നവമാധ്യമങ്ങളുടെ വരവോടെയാണ് ട്രോളന്മാര്‍ സൃഷ്ടിക്കപ്പെട്ടത്. രാഷ്ട്രീയം, സിനിമ എന്നിങ്ങനെ പല മേഖലകളിലും ട്രോളന്മാര്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയത്തിലെ ശരികേടുകളെ ട്രോളി ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രമോദ് മോഹന്‍. ട്രോളന്മാരുടെ രാജാവായി അറിയപ്പെടുന്ന പ്രമോദിന് സിനിമയിലേക്ക് വരികയാണ്.

അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് 1994. രാഷ്ട്ട്രീയ ആക്ഷേപഹാസ്യമായി ഒരുക്കുന്ന സിനിമ കൂത്തുപ്പറമ്പിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. കാസ്റ്റിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെങ്കിലും മലയാളത്തിന് പുറമേ തമിഴ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പ്രമോദ് പറയുന്നത്.

pramod-mohan

ഈ കാലഘട്ടത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ കണ്ടതോടെ ഇതിനെതിരെ പ്രതികരിക്കണം എന്ന് തീരുമാനിച്ചു. വെറുതേ വിമര്‍ശിച്ചാല്‍ പോരെന്ന് തോന്നി. അത് കൊണ്ട് ആക്ഷേപഹാസ്യത്തിന്റെ വഴി തിരഞ്ഞെടുത്തു. കേട്ടാല്‍ അവര്‍ പോലും വിശ്വസിക്കുന്ന തരത്തില്‍ കളിയാക്കി വീഡിയോകളെടുത്തു. അങ്ങനെയാണ് ട്രോളിലൂടെ എല്ലാം തുടങ്ങുന്നത്. ഷിബുലാല്‍ ജി എന്ന പേരിലൂടെയാണ് ട്രോളന്മാരുടെ ലോകത്ത് പ്രമോദ് അറിയപ്പെടുന്നത്.

കമ്യൂണിസ്റ്റ് അനുഭാവിയായ പ്രമോദ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഒരു പ്രവാസിയായി അഞ്ച വര്‍ഷത്തോളമായി ഗള്‍ഫില്‍ കഴിയുകയാണ് പ്രമോദിപ്പോള്‍. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രമോദിന് വധഭീഷണി ഉണ്ടായിരുന്നു. അത്തരം വെല്ലുവിളികളെ വകവെക്കുന്നില്ലെന്നും മറഞ്ഞിരുന്ന് കൊണ്ടുള്ള ഭീഷണികളെ കാര്യമാക്കുന്നില്ലെന്നും പറയുന്നു.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X