'ബി​ഗ് ബോസിൽ പോകുന്നതിലും ഭേദം ലുലുമാളിൽ‌ പോയി മുണ്ട് പൊക്കി കാണിക്കുന്നത്'; തുടങ്ങും മുമ്പെ അഖിൽ മാരാർ എയറിൽ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിച്ച ആഹ്ലാദത്തിലാണ് പ്രേക്ഷകർ. പതിനെട്ട് പേരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കൂട്ടത്തിലൊരാൾ ജന​ങ്ങൾക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോമണറാണ്. പതിനെട്ട് പേരിൽ വൈറലായ, വാർത്തകളിൽ നിറഞ്ഞ് നിന്ന മത്സരാർഥി സംവിധായകൻ അഖിൽ മാരാരാണ്.

മാളികപ്പുറം സിനിമയെ കുറിച്ച് സംസാരിച്ചാണ് അഖിൽ മാരാർ അടുത്തിടെ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായത് ജോജു ജോർജിനെ‌ നായകനാക്കി പുറത്തിറങ്ങിയ ഒരു താത്വിക അവലോകനത്തിന്റെ സംവിധായകൻ അഖിൽ മാരാർ ആയിരുന്നു.

Bigg Boss Malayalam Season 5, Bigg Boss Malayalam, Akhil Marar, Akhil Marar news, Akhil Marar video, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, അഖിൽ മാരാർ, അഖിൽ മാരാർ വാർത്തകൾ, അഖിൽ മാരാർ വീഡിയോ

ഇപ്പോഴിത ബി​​ഗ് ബോസ് ​ഗെയിം ഫുൾ ഓണാകും മുമ്പ് തന്നെ അഖിൽ മാരാറെ സോഷ്യൽമീഡിയ എയറിലാക്കിയിരിക്കുകയാണ്. അതിന് കാരണം കുറച്ച് നാൾമുമ്പ് അഖിൽ‌ മാരാർ നൽകിയ ഒരു അഭിമുഖമാണ്. വിവാദങ്ങളിൽ ഇടപെട്ട് ചർച്ചയിൽ വരാൻ ശ്രമിക്കുന്നത് ബി​ഗ് ബോസിലേക്ക് പോകാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് സോഷ്യൽമീഡിയയിൽ ചർച്ചയുണ്ടെന്ന് പറഞ്ഞപ്പോഴാണ് വിവാ​ദ മറുപടി അഖിൽ പറഞ്ഞത്.

ബി​ഗ് ബോസ് പോലെ തനിക്ക് പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലെന്നാണ് അഖിൽ പറഞ്ഞത്. 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബി​ഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല.'

'ഒരാൾക്ക് ആരാധന തോന്നുന്നതും അതിലേ​ക്ക് കേറമെന്ന് തോന്നുന്നതും ഇതെന്തോ വലിയ പരിപാടിയാണെന്ന തോന്നൽ വരുമ്പോഴല്ലേ. അതുപോലെ തന്നെ രജിത് കുമാറെന്ന മനുഷ്യൻ ഒരു സമയത്ത് വൈറലായിട്ടില്ലേ. ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ജോജു ചേട്ടൻ ഉൾപ്പടെയുള്ള ആളുകൾ പോണമെന്ന് പറഞ്ഞാൽ പോകും.'

'അ‍ഞ്ച് മിനിറ്റ് പോലും ബി​ഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അതിനേക്കാളും ബേധം ലുലുമാളിൽ‌ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ.... അത് കാണാനും കുറെപ്പേർ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാൻ‌ വിചാരിക്കും എന്റെ ഫോളോവേഴ്സാണെന്ന്' അഖിൽ മാരാർ പറഞ്ഞത് ഇങ്ങനെയായിരുന്നു.

Bigg Boss Malayalam Season 5, Bigg Boss Malayalam, Akhil Marar, Akhil Marar news, Akhil Marar video, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, അഖിൽ മാരാർ, അഖിൽ മാരാർ വാർത്തകൾ, അഖിൽ മാരാർ വീഡിയോ

പഴയ വീഡിയോ വൈറലായതോടെ ഒട്ടും നിലപാടില്ലല്ലോ അഖിൽ മാരാരിന് എന്നാണ് സോഷ്യൽമീഡിയ പറയുന്നത്. താൻ ആരാണെന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്നാണ് അഖില്‍ മാരാര്‍ ഷോയിൽ‌ പ്രവേശിച്ചപ്പോൾ പറഞ്ഞത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അഖില്‍ മാരാര്‍ മോഹൻലാലുമായി സംസാരിക്കവെ ലോഞ്ച് എപ്പിസോഡിൽ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ അടുത്ത് വന്ന് നില്‍ക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. റൗഡി ആണെന്ന് പുറമേയ്ക്ക് ഒരു സംസാരമുണ്ട്. അത് അല്ലെന്ന് തെളിയിക്കാനാണ് വന്നിരിക്കുന്നത്. മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താൻ. സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാൻ ഇതൊന്നും അല്ല.

സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ്. പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് തനിക്ക് എപ്പോഴും പ്രധാനം. സത്യത്തിന് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നില്‍ പോലും സംസാരിക്കാൻ പേടി വേണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ. ലാഭ നഷ്‍ടങ്ങള്‍ക്കായി സംസാരിക്കുന്ന ആളല്ല താൻ എന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

പഴം, ജ്യൂസ് വിൽപനക്കാരനായിരുന്നു അഖിൽ. അവിടെ നിന്നാണ് തന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പിടിച്ചത്. തന്റെ സ്വപ്ന സാഫല്യത്തിനായി പല വഴികളിലൂടെ അഖിൽ സഞ്ചരിച്ചു. പുത്തൂർ കൊട്ടാത്തല രാജേന്ദ്രൻ പിള്ളയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനനം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X